ജേക്കബ് തോമസിന്റെ അഴിമതിപ്പട്ടിക കണ്ടാല്‍ ഞെട്ടും; കളക്ടര്‍മാര്‍ ഉള്‍പ്പടെ 1700ലേറെ ഉദ്യോഗസ്ഥര്‍!!!
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാം ശരിയാക്കുമെന്നുറപ്പ് നല്‍കി അധികാരത്തിലേറിയപ്പോള്‍ ആദ്യം ചെയ്തത് അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത ജേക്കബ് തോമസിനെ വിജിലന്‍സ് തലപ്പത്തേക്ക് കൊണ്ടുവരുകയായിരുന്നു. സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ചുവപ്പ് കാര്‍ഡ് കാണിക്കാനുറച്ച് നടപടിയുമായി മുന്നോട്ട് പോവുകയാണ് ജേക്കബ് തോമസ്.
1700ലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മുന്‍ ജനപ്രതിനിധികളും കളക്ടര്‍മാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം വിജിലന്‍സിന്‍റെ അഴിമതിപ്പട്ടികയിലുണ്ട്. ആറ് പ്രധാന വകുപ്പുകളിലെ മുന്‍കാല അഴിമതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് 1700ലേറെ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
Read More: ആക്ഷന്‍ ഹീറോ ബിജു സ്‌റ്റൈലില്‍ വയര്‍ലെസ് സെറ്റ് മോഷണം പോയി; പോലീസിനെ ഞെട്ടിച്ച് സ്ത്രീ സ്വരം!!!

ഗുരുതര അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ച് വിടണമെന്നും വകുപ്പുതല അന്വേഷണത്തിന് പുറമെ സര്‍ക്കാരിന് നഷ്ടപ്പെട്ട പണം റവന്യൂ റിക്കവറിയിലൂടെ തിരിച്ച് പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ആരോഗ്യം, തദ്ദേശ ഭരണം, റവന്യൂ, സിവില്‍ സപ്ലൈസ്, രജിഷ്ട്രേഷന്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ഇവയില്‍ 90ശതമാനവും മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് വിജിലന്‍സ് അന്വേഷണം നടത്തിയവയാണ്. ഈ കേസുകളില്‍ തുടര്‍നടപടിയുണ്ടാകണമെന്നാണ് ജേക്കബ് തോമസിന്‍റെ ആവശ്യം.
നാല് റിപ്പോര്‍ട്ടുകളാണ് ജേക്കബ് തോമസ് ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലാണ് കൂടുതല്‍ അഴിമതി. 800ഓളം പേര്‍ക്കെതിരെയാണ് ആദ്യ റിപ്പോര്‍ട്ട്. കെട്ടിടനിര്‍മ്മാണവും അുമതിയും സര്‍വ്വേയുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് തദ്ദേശസ്ഥാപനങ്ങളില്‍ നടക്കുന്നതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനിലാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഏറെയുള്ളത്. വിവിധ പരാതികളില്‍ അന്വേഷണം നടന്നിട്ടും നടപടിയൊന്നുമുണ്ടായില്ല. സിവില്‍ സപ്ലൈസിലും വലിയ അഴിമതിയാണ് നടക്കുന്നത്. സിവില്‍ സപ്ലൈസിലെ 300ല്‍പരം ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യവകുപ്പിലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. മന്ത്രിയടക്കം അഴിമതിക്ക് കൂട്ടു നിന്നുവെന്നും ആശുപത്രി ഉപകരണങ്ങളും മരുന്നും വാങ്ങിയതില്‍ വന്‍ ക്രമക്കേടാണന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുഴുവന്‍ വകുപ്പുകളിലും സമഗ്ര അന്വേഷണം നടത്തി അഴിമതിക്കാരെ പൂട്ടാനൊരുങ്ങുകയാണ് ജേക്കബ് തോമസ്. സര്‍ക്കാരിന്‍റെ 88 വകുപ്പുകള്‍, 120 പൊതുമേഖലാ സ്ഥാപനങ്ങള്‍, 22 ബോര്‍ഡ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ നടന്ന അഴിമതിസംബന്ധിച്ച് റിപ്പോര്‍ട്ട് ശേഖരിക്കാന്‍ ജേക്കബ് തോമസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Read More: ബാര്‍കോഴയിലെ ചതി; മാണിയുടെ ആരോപണങ്ങളില്‍ കാര്യമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications