കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കാട്ടുക്കള്ളന്മാർ ആരായാലും പൊതുജനമധ്യത്തിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ കടമയാണ്: മാക്ട ഫെഡറേഷന്‍

Google Oneindia Malayalam News

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന് സിനിമയിലെ അണിയറ പ്രവർത്തകരുടേയും സംവിധായകരുടേയും സംഘടനയായ മാക്ട. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടുകൊണ്ട് പീഡന വീരന്മാരെ പേരുകൾ പുറത്തു കൊണ്ടുവരണമെന്ന് മാക്ട പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകൾ അടങ്ങുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഈ കാട്ടുകള്ളന്മാർ ആരായാലും അവരെ പൊതുജനമധ്യത്തിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ കടമയാണെന്നും സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. മാക്ട പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ...

മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ മാക്ട ഫെഡറേഷനെ സർക്കാരിന്റെ ഇന്നേവരെയുള്ള എല്ലാ മീറ്റിങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നു. എന്നാൽ ശ്രീ രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ചെയർമാൻ ആയതിനുശേഷം സർക്കാർ സംഘടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ചയിൽ നിന്നും മാക്ട ഫെഡറേഷനെ ഒഴിവാക്കിയിരിക്കുന്നു.19 യൂണിയനുകളുടെ കോൺഫെഡറേഷൻ ആയ മാക്ട ഫെഡറേഷൻ തങ്ങൾക്ക് ഇതിലുള്ള അഭിപ്രായം കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

 hema-1

സർക്കാരിന് കീഴിലുള്ള ചലച്ചിത്ര അക്കാദമി, കോർപൊറേഷൻസ്, തുടങ്ങിയവയിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ആരുടെയെങ്കിലും പേരുകൾ സംരക്ഷിക്കാൻ ആണോ ഇത് ചെയ്യുന്നത് എന്നാണ് മാക്ട ഫെഡറേഷന്റെ സംശയം. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെക്കരുത് അത് പുറത്തുവിടണം. സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകൾ അടങ്ങുന്നു എന്നാണ് അറിയാൻ കഴിയുന്നത്.

ഈ കാട്ടുകള്ളന്മാർ ആരായാലും അവരെ പൊതുജനമധ്യത്തിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ കടമയാണ്. അത് ചെയ്യാതെ പീഡകരെ മുഴുവൻ സംരക്ഷിക്കുന്ന രീതിയിലാണ് സർക്കാരിന്റെ ഇടപെടൽ എന്ന് സംശയിച്ചാൽ അതിൽ തെറ്റില്ല. ആയതുകൊണ്ട് പരാതിക്കാരുടെ പേരുകൾ ഒഴിച്ച് പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ ആളുകളുടെയും പേരുകൾ പുറത്തുകൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷൻ ആവശ്യപ്പെടുന്നു. രഞ്ജിത്തിന്റെ ഈ മാതിരിയുള്ള പ്രവർത്തനങ്ങൾ മാക്ട ഫെഡറേഷൻ ആശങ്കയുളവാക്കുന്നു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാന്‍ സിനിമ സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച ചെയ്തിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും പുറത്ത് വിടണമെന്ന് ഡബ്ല്യു സി സി പ്രതിനിധികൾ ചർച്ചയിലും ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ വ്യക്തതക്കുറവുണ്ട്. വിഷയം ഡബ്ല്യു സി സിയുടെ മാത്രം പ്രശ്നമായി കാണരുതെന്നും പ്രതിനിധികള്‍ പറയുന്നു. അതേസമയം, റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ യോഗ

Recommended Video

cmsvideo
സ്ത്രീവിരുദ്ധമായ അമ്മയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹരീഷ് പേരടി | Oneindia Malayalam

English summary
It is the duty of the government to bring to justice whoever those thieves are: MACTA Federation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X