കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യ വിമര്‍ശനം: ജേക്കബ് തോമസിനെതിരെ നടപടി വരുന്നു

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം : ബാര്‍ക്കോഴ കേസില്‍ സര്‍ക്കാരിനെതിരെ പരസ്യനിലപാടെടുത്ത ഡി ജി പി ജേക്കബ് തോമസിനെതിരെ നടപടി വരുന്നു. ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് പോലിസ് മേധാവികള്‍ തമ്മില്‍ കൊമ്പുക്കോര്‍ത്തിരുന്നു. ഇപ്പോള്‍ ജേക്കബിനെ വിമര്‍ശിച്ച് ജിജി തോംസണും രംഗത്തെത്തിയിരിക്കുകയാണ്. ഉദ്യോഗസ്ഥരെ നിലനിര്‍ത്താന്‍ അറിയാമെന്നും ജേക്കബ് തോമസിന്റെ കാര്യം താന്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നും മുഖ്യമന്ത്രി പറഞ്ഞതോടെയാണ് നടപടി കാര്യങ്ങള്‍ ഉറപ്പായത്.

ജേക്കബ് തോമസിന്റെ പരസ്യ വിമര്‍ശനത്തിനെതിരെ നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ജേക്കബ് തോമസ് ബാര്‍ക്കോഴ കേസ് കൈകാര്യം ചെയ്തിട്ടില്ല, എന്നാല്‍ ഇദ്ദേഹം നടത്തിയ പരസ്യ വിമര്‍ശനം ശരിയായില്ലെന്ന് ഡി ജി പി സെന്‍കുമാര്‍ കുറ്റപ്പെടുത്തി.

thomasjacob

കെ എം മാണിക്കെതിരെ കോടതിയുതേ് നല്ല നിലപാടായിരുന്നു. കോടതി അതിന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ചു. കോടതിക്ക് അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.ഏത് അന്വേഷണത്തിലും ഒട്ടേറെ തടസ്സങ്ങള്‍ ഉണ്ടാവാറുണ്ട്. അതുതന്നെയാണ് ഈ കേസിന്റെ അന്വേഷണത്തിലും ഉണ്ടായതെന്നാണ് ജേക്കബ് തോമസ് വ്യാഴാഴ്ച പറഞ്ഞത്.

പരസ്യ വിമര്‍ശനം വിവാദമായതോടെ ജേക്ക ബ് തോമസ് വീണ്ടും വിശദീകരിക്കുകയായിരുന്നു. സെന്‍കുമാറിന്റെ വിമര്‍ശനത്തിന് മറുപടിയായി അച്ചടക്കത്തിന്റെ നിര്‍വചനം തനിക്കറിയില്ലെന്നും മറുപടിയായി പറഞ്ഞു. മാണിക്കെതിരെയുള്ള തുടരന്വേഷണത്തില്‍ സത്യം ജയിച്ചെന്നായിരുന്നു ജേക്കബ് തോമസ് പരസ്യ വിമര്‍ശനം നടത്തിയത്.

English summary
Kerala Police Housing and Construction MD Jacob Thomas has directly criticised Km Mani. government action against to jacob thomas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X