Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലിനുള്ളില്‍ സുനി ഫോണുമായി 'വിലസി'!! അവരെ വിളിച്ചത് ജയിലില്‍ നിന്ന്!! പിന്നില്‍ കൂടുതല്‍ പേര്‍ ?

കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിന്റെ ജയിലിനുള്ളിലെ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. കാക്കനാട് ജയില്‍ സൂപ്രണ്ട് ജയകുമാറാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നത്. ജയിലിനുള്ളില്‍ വച്ചാണ് സുനില്‍ കുമാര്‍ നടന്‍ ദീലിപിനെയും മറ്റു പലരെയും വിളിച്ചതെന്ന് കണ്ടെത്തി. ജയിലിനകത്തു വച്ച് സുനില്‍ ഫോണ്‍ ഉപയോഗിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ കാരണമെന്താണെന്നും ജയില്‍ സൂപ്രണ്ട് അന്വേഷിക്കും. ജയിലിനുള്ളില്‍ വച്ച് ദിവസങ്ങളോളം ഫോണ്‍ ഉപയോഗിച്ച സുനില്‍ പിന്നീട് അത് രഹസ്യമായി പുറത്തെത്തിക്കുകയും ചെയ്തിരുന്നു.

അന്വേഷിക്കുക ജയില്‍ സൂപ്രണ്ട്

അന്വേഷിക്കുക ജയില്‍ സൂപ്രണ്ട്

ജില്ലാ ജയില്‍ സൂപ്രണ്ടാണ് ജയിലിനകത്ത് നിയമവിരുദ്ധമായുള്ള സുനിലിന്റെ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ജയിലിനുള്ളില്‍ വച്ച് സുനില്‍ ആരെയൊക്കെ വിളിച്ചെന്നും ഇതിനു അയാളെ സഹായിച്ചവരെക്കുറിച്ചുമെല്ലാം അന്വേഷിക്കുന്നുണ്ട്.

സഹതടവുകാര്‍ സഹായിച്ചു

സഹതടവുകാര്‍ സഹായിച്ചു

ജയിലിനുള്ളില്‍ വച്ച് സുനില്‍ ഫോണ്‍ ഉപയോഗിച്ചത് സഹതടവുകാരുടെ കൂടി സഹായത്തോടെയാണെന്നു തെളിഞ്ഞിട്ടുണ്ട്. സുനി സെല്ലിനുള്ളില്‍വച്ച് ഫോണ്‍ ചെയ്യുമ്പോള്‍ സഹതടവുകാര്‍ സെല്ലിനു പുറത്തു കാവല്‍ നിന്നതായും സൂചന ലഭിച്ചു. ഇതേക്കുറിച്ചും ജയില്‍ സൂപ്രണ്ട് അന്വേഷിക്കും.

ഫോണും സിംകാര്‍ഡും കണ്ടെടുത്തു

ഫോണും സിംകാര്‍ഡും കണ്ടെടുത്തു

ജയിലിനുള്ളില്‍ സുനില്‍ ഉപയോഗിച്ച ഫോണും സിം കാര്‍ഡുമെല്ലാം കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു.

 സുനിലിന്റെ ഭീഷണി

സുനിലിന്റെ ഭീഷണി

ജയിലിനുള്ളില്‍ വച്ച് ഫോണിലൂടെ പ്രധാന താരങ്ങളെയും മറ്റുമെല്ലും സുനില്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്രയും വിവാദമായ ഒരു കേസിലെ പ്രതിയായ സുനില്‍ എങ്ങനെ ജയിലിനുള്ളില്‍ ദിവസങ്ങളോളം ഫോണ്‍ ഉപയോഗിച്ചു വെന്നതിനെക്കുറിച്ചും അന്വേഷിക്കും.

പട്ടിക തയ്യാറാക്കുന്നു

പട്ടിക തയ്യാറാക്കുന്നു

ജയിലിനുള്ളില്‍ വച്ച് സുനില്‍ ആരൊയെക്കെ വിളിച്ചുവെന്നതിനെക്കുറിച്ച് ഒരു പട്ടിക അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അത് കാക്കനാട് ജയിലിനു സമീപത്തുള്ള ടവര്‍ ലൊക്കേഷനാണ് കാണിച്ചത്.

ഫോണ്‍ എത്തിച്ചത്

ഫോണ്‍ എത്തിച്ചത്

ഷൂസിന്റെ അടിഭാഗം മുറിച്ചുമാറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് ജയിലിനുള്ളിലേക്ക് ഫോണ്‍ കൊണ്ടുവന്നതെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം ജയിലിനുള്ളില്‍ വച്ച് സുനില്‍ ഫോണ്‍ ഉപയോഗിക്കുകയും ചെയ്തു.

സഹതടവുകാര്‍ കാവല്‍ നിന്നു

സഹതടവുകാര്‍ കാവല്‍ നിന്നു

സുനില്‍ ഫോണ്‍ ചെയ്യുമ്പോള്‍ സഹതടവുകാര്‍ സെല്ലിനു പുറത്തു കാവല്‍ നിന്നിട്ടുണ്ടെങ്കില്‍ അതു ഗുരുതര വീഴ്ചയായാണ് ജയില്‍ അധികൃതര്‍ കാണുന്നത്. ഇതേ തുടര്‍ന്നാണ് ജയിലിനുള്ളിലെ സുനിയുടെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് സൂപ്രണ്ട് അന്വേഷിക്കുന്നത്.

പരിശോധനയ്ക്ക് വിധേയമാക്കും

പരിശോധനയ്ക്ക് വിധേയമാക്കും

സുനില്‍ ഉപയോഗിച്ചതായി തെളിഞ്ഞ ഫോണും സിംകാര്‍ഡും ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ആരെയൊക്കെയാണ് സുനില്‍ വിളിച്ചതെന്നും എത്ര കാലം അയാള്‍ ഫോണ്‍ ഉപയോഗിച്ചെന്നും അന്വേഷിക്കും.

മേല്‍വിലാസം വ്യാജം

മേല്‍വിലാസം വ്യാജം

സുനില്‍ ഉപയോഗിച്ച ഫോണിലെ സിം കാര്‍ഡിലെ വിവരങ്ങള്‍ പിശോധിച്ചപ്പോള്‍ തമിഴ്‌നാട്ടിലെ ഒരു വിലാസത്തിലാണ് സിം എടുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പോലീസ് ഈ വിലാസത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അതു വ്യാജനായിരുന്നെന്നും തിരിച്ചറിഞ്ഞു.

മൊഴികളില്‍ വൈരുദ്ധ്യം

മൊഴികളില്‍ വൈരുദ്ധ്യം

വിഷ്ണുവാണ് സുനിലിന് ജയിലിനുള്ളില്‍ ഫോണ്‍ എത്തിച്ചുകൊടുത്തതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. സുനില്‍ പറഞ്ഞിട്ടാണ് താന്‍ ജയിലിനുള്ളില്‍ ഫോണ്‍ എത്തിച്ചുകൊടുത്തതെന്നാണ് ചോദ്യം ചെയ്യലില്‍ വിഷ്ണു പറഞ്ഞത്. എന്നാല്‍ ഫോണ്‍ കൊണ്ടുവരാന്‍ താന്‍ വിഷ്ണുവിനോട് പറഞ്ഞിട്ടില്ലെന്നായിരുന്നു സുനില്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

ദിലീപിനെ നേരിട്ടു വിളിച്ചില്ല

ദിലീപിനെ നേരിട്ടു വിളിച്ചില്ല

ഫോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ദിലീപിനെ സുനില്‍ നേരിട്ടു ഫോണില്‍ വിളിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ദിലീപിന്റെ മാനേജരെയും മറ്റു പലരെയുമാണ് ജയിലിനുള്ളില്‍ വച്ച് സുനില്‍ വിളിച്ചതെന്നും സൂചന ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+