• search

ശശികല റഹീമിന്‍റെ മരുമകള്‍ സുലേഖ തോമസ് മലകയറുമെന്ന് ജനം ടിവി! പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ

 • By Aami Madhu
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  "വാര്‍ത്ത സത്യമോ വ്യാജമോ എന്ന് നിങ്ങള്‍ നോക്കേണ്ടതില്ല, പരമാവധി ആ വാര്‍ത്ത പ്രചരിപ്പിക്കുക, അതാണ് ദൗത്യം" ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒരു മാസം മുന്‍പ് യുപിയില്‍ നടന്ന ഒരു യോഗത്തില്‍ പ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. വാര്‍ത്തകള്‍ എന്തുമായിക്കൊള്ളട്ട അതിലെ നിജസ്ഥിതി അന്വേഷിക്കരുത്.പരമാവധി പ്രചരിപ്പിച്ചേക്കണം. എന്തായാലും അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും കേരളത്തില്‍ താമരവിരിയാക്കമെന്ന മോഹം സാധ്യമാക്കാത്ത ബിജെപി കേരളത്തിലും ദേശീയ അധ്യക്ഷന്‍റെ വാക്കുകള്‍ നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.

  പാലക്കാട് നഗരസഭ: അവിശ്വാസത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് അംഗം രാജിവെച്ചു!

  ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയും സംഘപരിവാറും ബിജെപി ചാനലായ ജനവുമെല്ലാം ആ ദൗത്യം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഈ ശ്രേണിയില്‍ അവസാനമായി വന്ന വാര്‍ത്ത സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗമായ ശശികല റഹീമിന്‍റെ മരുമകള്‍ സുലേഖ തോമസ് മലചവിട്ടാന്‍ എത്തുന്നുവെന്നായിരുന്നു. എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കി ശശികല തന്നെ രംഗത്തെത്തി.

   വ്യാജ വാര്‍ത്തകള്‍

  വ്യാജ വാര്‍ത്തകള്‍

  ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദിവസവുമെന്നോണം പെരും നുണകളാണ് ബിജെപിയും സംഘപരിവാരുമെല്ലാം പടച്ചുവിടുന്നത്. ബിജെപി ചാനലായ ജനം ആകട്ടെ ഒരു പടി കടന്ന് അവര്‍ക്ക് തോന്നിയതെന്തും വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വിമര്‍ശനം.

   മലകയറാന്‍

  മലകയറാന്‍

  ചിത്തിര ആട്ടപൂജയ്ക്കായി ഇന്നലെ വൈകീട്ട് നട തുറന്നത് മുതല്‍ വന്‍ സുരക്ഷയാണ് സന്നിധാനത്തും ശബരിമലയിലുമെല്ലാമായി പോലീസ് ഒരുക്കിയിരിക്കുന്നത്. മല കയറാന്‍ യുവതികള്‍ ആരും സുരക്ഷ ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗം ശശികല റഹീമിന്‍റെ മരുമകള്‍ സുലേഖ തോമസ് മല കയറാന്‍ എത്തുമെന്ന് ജനം ടിവി വ്യാജ വാര്‍ത്ത നല്‍കിയത്.

  പമ്പയില്‍ എത്തും

  പമ്പയില്‍ എത്തും

  യുക്തിവാദ സംഘത്തോടൊപ്പം സുലേഖ ശബരിമലയിലേക്ക് എത്തുമെന്നായിരുന്നു ജനം ടിവി വാര്‍ത്ത നല്‍കിയത്. ശബരിമലയിലേക്ക് പോകുന്ന മരുമകളെ സ്വീകരിക്കാന്‍ ശശികല പമ്പയില്‍ എത്തുമെന്നും ജനം ടിവി റിപ്പോര്‍ട്ട് ചെയ്തു.

  ഫേസ്ബുക്ക് ലൈവ്

  ഫേസ്ബുക്ക് ലൈവ്

  എന്നാല്‍ ഇതിന് പിന്നാലെ വാര്‍ത്തയുടെ നിജസ്ഥിതി വ്യക്തിമാക്കി ശശികല റഹീം തന്നെ ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തനിക്ക് മുട്ടിന് തേയ്മാനം ഉണ്ടെന്നും വീടിന് മുറ്റത്തേക്ക് പോലും ഇറങ്ങാന്‍ പ്രയാസപ്പെടുന്ന തനിക്ക് എങ്ങനെയാണ് പമ്പ വരെ പോകാന്‍കഴിയുകയെന്നും ശശികല ഫേസ്ബുക്ക് ലൈവിലൂടെ ചോദിച്ചു.

   ഒന്നുമറിയില്ല

  ഒന്നുമറിയില്ല

  സുലേഖ ഒരു മാസമായി അവളുടെ വീട്ടിലാണ് അവളെ വിളിച്ചപ്പോള്‍ അവള്‍ക്ക് ഇതൊന്നുമറിയില്ല. യുക്തിവാദി സംഘത്തെ വിളിച്ചപ്പോള്‍ അവര്‍ക്കും ഇതിനെ കുറിച്ച് യാതൊരു ധാരണയുമില്ല. പിന്നെയെങ്ങനെയാണ് ഇത്തരം ഒരു വാര്‍ത്ത വന്നതെന്ന് ശശികല ചോദിക്കുന്നു.

   അറിഞ്ഞില്ല

  അറിഞ്ഞില്ല

  താന്‍ ജനം ടിവി കാണുന്ന ആള്‍ അല്ലാത്തത് കൊണ്ട് വാര്‍ത്ത കാണാന്‍ വൈകി. ന്യൂസ് 18 ചാനലില്‍ നിന്ന് വിളിച്ചപ്പോഴാണ് താന്‍ വാര്‍ത്തയെ കുറിച്ച് അറിയുന്നത് പോലും. നിരവധി സഖാക്കളും തന്നെ വിളിച്ചോണ്ടിരിക്കുന്നുണ്ട്. എന്താണ് കാര്യങ്ങള്‍ എന്ന് അറിയാന്‍.

   താത്പര്യമില്ല

  താത്പര്യമില്ല

  താന്‍ ഒരു വിശ്വാസി അല്ല. അതുകൊണ്ട് തന്നെ മലകയറാന്‍ തനിക്ക് താത്പര്യവുമില്ല. എന്നാല്‍ സുപ്രീം കോടതി വിധിക്കൊപ്പമാണ് താന്‍. വ്യാജ വാര്‍ത്ത നല്‍കി ജനം ടിവി തങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും ശശികല പ്രതികരിച്ചു.

   ഉപേക്ഷിച്ചത്രേ

  ഉപേക്ഷിച്ചത്രേ

  അതേസയം ശശികലയുടെ പ്രതികരണം വന്ന പിന്നാലെ ജനം ടിവി മറ്റൊരു ബ്രേക്കിങ്ങ് നല്‍കി. ജനം ടിവിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ പ്രതിഷേധം ശക്തമായതോടെ സുലേഖ തോമസ് മലകയറാനുള്ള തിരുമാനം ഉപേക്ഷിച്ചത്രേ.

   നടപടി

  നടപടി

  നേരത്തേ ശബരിമലയിലേക്ക് ദര്‍ശനത്തിനായി യുവതികളെ അയക്കാന്‍ സിപിഎം നേതാക്കള്‍ വീടുതോറും പ്രചരണം നടത്തുന്നു എന്ന് ജനം ടിവി വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ അത്തരം ഒരു നടപടിയും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു. നിരന്തരം വ്യാജ വാര്‍ത്ത പടച്ചുവിടുന്ന ജനം ടിവിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു.

   പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ

  പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ

  ജനം ടിവിയുടേയും സംഘപരിവാറിന്‍റേയും നേതൃത്വത്തില്‍ പടച്ചുവിടുന്ന ഓരോ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പൊളിച്ചടുക്കുകയാണ്. മലകയറാനെത്തിയ അയ്യപ്പ ഭക്തന്‍ അപകടത്തില്‍ മരിച്ചപ്പോള്‍ അദ്ദേഹത്തെ ബലിദാനിയാക്കിയ ബിജെപിക്ക് ചില്ലറ ട്രോള്‍ ഒന്നുമ്മല്ല സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് ലൈവ്

  "ഇന്നല്ലേങ്കില്‍ നാളെ ഞങ്ങള്‍ ഈ പതിനെട്ട് പടികളും ചവിട്ടും"! സുരേഷ് ഗോപിക്ക് മുഖമടച്ച മറുപടി

  എന്‍ഡിഎയ്ക്ക് തിരിച്ചടി! കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് സര്‍വ്വേ ഫലം.. ഞെട്ടി ബിജെപി

  English summary
  janam tvs fake news about sasikala rahim

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more