• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎം നേതാക്കള്‍ സ്ത്രീവിരുദ്ധ ജ്വരം ബാധിച്ചവരാണ്, എം എം മണി ഇക്കാര്യത്തില്‍ കുപ്രസിദ്ധനാണ്: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സെന്റ് തെരേസാസ് കോളജ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍ ഇടതുപക്ഷ എംപി ജോയിസ് ജോര്‍ജ് നടത്തിയ അത്യന്തം മ്ലേച്ചമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പെണ്‍കുട്ടികളെയും സ്ത്രീസമൂഹത്തെയും മാത്രമല്ല കേരളത്തെ തന്നെയാണ് മുന്‍ എംപി അപമാനിച്ചത്.

സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി മുതലുള്ള പാര്‍ട്ടി നേതാക്കള്‍ സ്ത്രീവിരുദ്ധ ജ്വരം ബാധിച്ചവരാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. അശ്ലീലപരാമര്‍ശം ആസ്വദിച്ച മന്ത്രി എംഎം മണിയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധനാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് ജോയിസ് ജോര്‍ജ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചത്. പെണ്‍കുട്ടികള്‍ രാഹുലിന്റെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നാണ് ജോയ്സ് ജോര്‍ജ് അധിക്ഷേപിച്ചത്. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി കോളേജില്‍ വെച്ച് നടത്തുന്ന സംവാദങ്ങളെ കുറിച്ചായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് സിപിഎമ്മിനെതിരെയും ജോയിസ് ജോര്‍ജിനെതിരെയും ഉയരുന്നത്.

ആ പ്രമുഖന്‍ മുസ്ലിം ലീഗ് വിടില്ല; എ വിജയരാഘവന്‍ വീട്ടില്‍ വന്നിരുന്നു... യുഡിഎഫ് ജയിക്കണം

പെണ്‍കുട്ടികള്‍ ഒരിക്കലും രാഹുലിന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കരുത്. അയാള്‍ കല്യാണം കഴിക്കാത്തയാളാണെന്ന കടുത്ത പരാമര്‍ശവും ജോയ്സ് ജോര്‍ജ് നടത്തി. അതേസമയം, ജോയിസ് ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി രാഹുല്‍ ഗാന്ധിയെ അപമാനിച്ച മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജിനെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കൊറോണ ആശങ്ക ഇരട്ടിയായി മഹാരാഷ്ട്ര: കര്‍ഫ്യൂ പ്രഖ്യാപിച്ചു- ചിത്രങ്ങള്‍

'വികസനമാണ് നമുക്ക് വേണ്ടത്, മറക്കരുത്'; ഇടത് സ്ഥാനാർത്ഥി ഗണേഷ് കുമാറിന് വോട്ട് തേടി മോഹൻലാൽ

പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുമായി ഇടപഴകുന്നത് സംബന്ധിച്ച് ജോയ്‌സ് ജോര്‍ജ് നടത്തിയ അശ്ലീല പരാമര്‍ശം പൊറുക്കാനാവാത്തതാണ്. മന്ത്രി എം.എം മണി ഉള്‍പ്പെടെയുള്ളവര്‍ സദസ്സിലിരുന്ന് ഈ പരാമര്‍ശത്തിന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യും; കേന്ദ്രമന്ത്രി അക്രമികളെ വെള്ള പൂശുന്നു എന്ന് പിണറായി വിജയന്‍

അശ്ലീല പരാമർശം: ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല,'എംഎം മണി അടക്കം കുലുങ്ങിച്ചിരിച്ചു'

'താൻ എംഎൽഎ, കേന്ദ്രത്തിൽ ഒരു മന്ത്രിയും ഉണ്ടല്ലോ'; കഴക്കൂട്ടത്ത് യുഡിഎഫുകാർ സഹായിക്കുമെന്നും ശോഭാ സുരേന്ദ്രൻ

വേറിട്ട ലുക്കിൽ നിധി അഗർവാൾ- ചിത്രങ്ങൾ കാണാം

cmsvideo
  മാപ്പ് പറഞ്ഞ് ജോയ്സ് ജോർജ് | Oneindia Malayalam
  രാഹുൽ ഗാന്ധി
  Know all about
  രാഹുൽ ഗാന്ധി

  English summary
  Joyce George's derogatory comment Against Rahul Gandhi: Former CM Oommen Chandy criticizes CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X