• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞാന്‍ അവരെ വിശ്വസിച്ചു പോയി! തുറന്ന് പറച്ചിലുമായി ജോയ് മാത്യു

 • By Desk

താരസംഘടനയായ അമ്മയില്‍ നിന്ന് നടിമാര്‍ രാജിവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായ് നടന്‍ ജോയ് മാത്യു. മറ്റെല്ലാം സംഘടനകളിലും ഉള്ളത് പോലെ തന്നെ അമ്മയിലും മുതലാളിമാര്‍ മുതല്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ വരെ ഉണ്ടെന്നും സംഘടനയിലെ ക്ലാസ് ജീവനക്കാരന്‍ മാത്രമാണ് താനെന്നും ജോയ് മാത്യു പറഞ്ഞു.

ഇപ്പോള്‍ അമ്മയുടെ മുന്‍പ്രസിഡന്‍റും ഇടത് എംപിയുമായ ഇന്നസെന്‍റിന്‍റേതും മറ്റ് ഇടത് എംഎല്‍എമാരുടേയും പ്രതികരണത്തിനായി താന്‍ കാത്ത് നില്‍ക്കുകയാണ്. അവര്‍ വിഷയത്തില്‍ പ്രതികരിച്ച ഉടനെ തന്‍റെ മറുപടി എന്താണെന്ന് വ്യക്തമാക്കാമെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അദ്ദഹേ പറഞ്ഞു. പോസ്റ്റ് ഇങ്ങനെ

ഇപ്പ ശരിയാക്കാം

ഇപ്പ ശരിയാക്കാം

ദാ ഇപ്പൊ ശരിയാക്കിത്തരാം"എന്നത്

സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ആയിരിക്കാം എന്നാൽ അത് ശരിക്കും

നമ്മളെ വിശ്വസിപ്പിച്ചത് എല്ലാം

ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പൊഴാണു .

ഞാനും അത് വിശ്വസിച്ച് അതോടൊപ്പം നിന്നു.അതാണല്ലോ അതിന്റെ ഒരു ശരി.

 ക്ലാസ് ഫോര്‍ ജീവനക്കാരന്‍

ക്ലാസ് ഫോര്‍ ജീവനക്കാരന്‍

"അമ്മ" എന്നത് ഞാൻ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് .

അതിൽ മുതലാളിമാർ മുതൽ ക്ലാസ് ഫോർ ജീവനക്കാർ വരെയുണ്ട് ,നമ്മുടെ രാഷ്ട്രീയ പാർട്ടികളെപ്പോലെയൊക്കെത്തന്നെ -

അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അത് -സംഘടക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനക്കുള്ളിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി ,

രാഷ്ട്രീയ പാർട്ടികൾ

രാഷ്ട്രീയ പാർട്ടികൾ

തുടങ്ങി പത്രപ്രവത്തക യൂണിയനിൽ

വരെ നടക്കുന്ന കാര്യങ്ങൾ

സംഘടനക്കു പുറത്ത് ചർച്ച ചെയ്യാറില്ലല്ലോ .

ഇതും അതുപോലെ കണ്ടാൽ മതി .

സംഘടനയിൽ വിശ്വാസമില്ലാത്തവർക്ക്

രാജിവെക്കുന്നതിനും അവകാശമുണ്ട് -

 പ്രതികരണം

പ്രതികരണം

അങ്ങിനെ "അമ്മ" യിലെ നാല് അംഗങ്ങൾ രാജി വെച്ചതിന്റെ പശ്ചാത്തലത്തിൽ എന്റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് സ്വാഭാവികമായും എന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചു.

അതിന്റെ അടിസ്ഥാനത്തിൽ

എനിക്ക് പറയുവാനുള്ളത് ഇതാണ്

നേരത്തെ ഞാൻ പറഞ്ഞല്ലോ

എല്ലാം ശരിയാവും

എല്ലാം ശരിയാവും

എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലക്ക് രാജിവെച്ച് പുറത്തുപോയ നടികളെ അനുമോദിച്ചും പിന്തുണച്ചും മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് ബഹുമാനപ്പെട്ട വി.എസ് ,പാർട്ടി സഖാക്കളായ എം.എ ബേബി ,ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് ,ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവർ രാജിവെച്ച നടികൾക്ക്

പിന്തുണയുമായി രംഗത്ത് വന്നു.

cmsvideo
  സംഘടന വിട്ടവരുടെ കാര്യം ചര്‍ച്ചപോലും ചെയ്യേണ്ട എന്ന തീരുമാനത്തില്‍ അമ്മ | Oneindia Malayalam
  താമസിയാതെ

  താമസിയാതെ

  ഇത്തരുണത്തിൽ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇടത് പക്ഷ എം പി യായ സഖാവ് ഇന്നസെന്റ് ,ഇടതുപക്ഷ എം എൽ എ മാരായ ശ്രീ മുകേഷ് ,ശ്രീ ഗണേഷ് കുമാർ എന്നിവർ ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ് ഞാൻ -

  അവർ എടുക്കുന്ന നിലപാട് അറിഞ്ഞിട്ടു വേണം എനിക്കൊരു തീരുമാനമെടുക്കാൻ താമസിയാതെ അതുണ്ടാവും എന്ന് മാത്രം ഇപ്പോൾ പറയാം. ജോയ് മാത്യു കുറിച്ചു

  English summary
  joymathews facebook post regarding actress resignation
  Get Instant News Updates
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more