ഡോക്ടർമാർ 'അനുഭവിക്കുമെന്ന്' ആരോഗ്യമന്ത്രി; ചൊവ്വാഴ്ച സംസ്ഥാനത്ത് ചികിത്സയില്ല! മെഡിക്കൽ ബന്ദ്...

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഒരു വിഭാഗം ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങളെല്ലാം കഴിഞ്ഞദിവസം അംഗീകരിച്ചതാണെന്നും, ഇതെല്ലാം അവഗണിച്ച് വീണ്ടും സമരവുമായി മുന്നോട്ട് പോകുന്നത് സമ്മർദ്ദമുണ്ടാക്കുന്ന നടപടിയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സാരിയുടുത്ത് സോഫിയ ഇന്ത്യയിലെത്തി; ഇടയ്ക്ക് 'ശ്വാസം' നിലച്ചു, വിവാഹം കഴിക്കാമോ എന്ന ചോദ്യവും...

മുസ്ലീം സ്ത്രീകൾക്ക് ഇത്തവണ ആൺതുണയില്ലാതെ ഹജ്ജിന് പോകാം! ശബരിമലയ്ക്ക് അഭിനന്ദനവും...

സമരം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരും. സാഹചര്യം മനസിലാക്കി ഡോക്ടർമാർ എത്രയും പെട്ടെന്ന് ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിങ്കളാഴ്ച ജോലിക്ക് ഹാജരായവരുടെ കണക്ക് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിനടപടികൾ സ്വീകരിക്കും.

 സമരം തുടർന്നാൽ...

സമരം തുടർന്നാൽ...

ജൂനിയർ ഡോക്ടർമാർ സമരം തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും, ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടർമാരുടെ ആവശ്യങ്ങളെല്ലാം കഴിഞ്ഞദിവസം അംഗീകരിച്ചതാണെന്നും, എന്നിട്ടും സമരം തുടരുന്നത് സമ്മർദ്ദമുണ്ടാക്കുന്ന നടപടിയാണെന്നും മന്ത്രി പറഞ്ഞു.

 ആശയക്കുഴപ്പം...

ആശയക്കുഴപ്പം...

പെൻഷൻ പ്രായം വർദ്ധിപ്പിച്ചത് പിൻവലിക്കുക, കൂടുതൽ തസ്തികകൾ സൃഷ്ടിക്കുക, ബോണ്ട് കാലാവധി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജൂനിയർ ഡോക്ടർമാർ സമരം ആരംഭിച്ചത്. തുടർന്ന് കഴിഞ്ഞദിവസം നടത്തിയ ചർച്ചയിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകി. ഇതിനുപിന്നാലെ സമരം അവസാനിപ്പിക്കുന്നതായി സമരസമിതി ഭാരവാഹികളും അറിയിച്ചു. പക്ഷേ, ഈ തീരുമാനം സംഘടനയിലെ മറ്റുള്ളവർ അംഗീകരിച്ചില്ല.

പ്രതിഷേധം...

പ്രതിഷേധം...

ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം പിൻവലിച്ച ഭാരവാഹികളുടെ നടപടിയിൽ മറ്റ് ഡോക്ടർമാർ പ്രതിഷേധമുയർത്തിയതോടെയാണ് സംഘടനയിൽ തർക്കം ഉടലെടുത്തത്. തുടർന്ന് മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്ത ഡോ രാഹുൽ, ഡോ മിഥുൻ മോഹൻ, പിജി അസോസിയേഷൻ പ്രസിഡന്റ് മുനീർ, സെക്രട്ടറി രോഹിത് കൃഷ്ണ എന്നിവരെ സംഘടനയിൽ നിന്നും പുറത്താക്കി.

ചൊവ്വാഴ്ച...

ചൊവ്വാഴ്ച...

സംസ്ഥാനത്ത് ജൂനിയർ ഡോക്ടർമാരുടെ സമരം തുടരുന്നതിനിടെയാണ് ചൊവ്വാഴ്ച മെഡിക്കൽ ബന്ദിന് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാർ ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ അവതരിപ്പിക്കുന്നതിനെതിരെയാണ് ഡോക്ടർമാരുടെ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറു മണി വരെ സംസ്ഥാനത്തെ ഡോക്ടർമാർ ഒപി ബഹിഷ്ക്കരിച്ച് പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ പ്രാക്ടീസും ഉണ്ടാകില്ല. അതേസമയം അത്യാഹിത വിഭാഗത്തിൽ സേവനം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് ഐഎംഎ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
junior doctors strike and medical bandh in kerala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്