ജസ്റ്റിസ് ഫോർ ശ്രീജിത്ത്; പിന്തുണയുമായി നിവിൻ പോളി! ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  'നിങ്ങളോടൊപ്പം ഞാനുമുണ്ട് സഹോദരാ' ശ്രീജിത്തിന് പിന്തുണയുമായി നിവിൻ

  തിരുവനന്തപുരം: ജസ്റ്റിസ് ഫോർ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാമ്പയിന് സമൂഹമാധ്യമങ്ങളിൽ പിന്തുണയേറുന്നു. ഏറ്റവുമൊടുവിൽ നിവിൻ പോളി അടക്കമുള്ള സിനിമാതാരങ്ങളും ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തി.

  ''നിങ്ങളോടൊപ്പം ഞാനുമുണ്ട് സഹോദരാ, നിങ്ങളുടെ ഒറ്റയാൾ പോരാട്ടത്തിന് ബിഗ് സല്യൂട്ട്'' എന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് നിവിൻപോളി ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം, ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിടാനാകില്ലെന്ന് കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചു. പ്രസ്തുത പരാതിയിൽ സിബിഐ അന്വേഷണം നടത്താനാകില്ലെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്.

  ഭർത്താവുമായി അകന്നുകഴിയുന്നു! യുവ എംഎൽഎ പ്രതിഭാ ഹരി വിവാഹബന്ധം വേർപ്പെടുത്തുന്നു, പേരും മാറ്റി...

  പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, സംഭവം അങ്കമാലിയിൽ...

  ഒറ്റയാൾ സമരം...

  ഒറ്റയാൾ സമരം...

  സഹോദരന്റെ കൊലപാതകത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് ഒറ്റയാൾ സമരം നടത്തുന്നത്. നിലവിൽ 763 ദിവസങ്ങൾ പിന്നിട്ടിട്ടും ശ്രീജിത്തിന് നേരെ അധികൃതരോ ഭരണകർത്താക്കളോ തിരിഞ്ഞുനോക്കിയിട്ടില്ല. അനിയന്റെ കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, തനിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നുമാണ് ശ്രീജിത്തിന്റെ ആവശ്യം.

  കഴിഞ്ഞദിവസങ്ങളിൽ...

  കഴിഞ്ഞദിവസങ്ങളിൽ...

  രണ്ടു വർഷത്തിലേറെ പിന്നിട്ട ശ്രീജിത്തിന്റെ ഒറ്റയാൾ സമരം പലസമയങ്ങളിലായി മാധ്യമങ്ങളിൽ വാർത്തയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായതോടെയാണ് ഈ ചരിത്രസമരം വീണ്ടും ചർച്ചാവിഷയമായത്. തുടർന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ മഴയും വെയിലും കൊണ്ടു കിടക്കുന്ന യുവാവിന് പിന്തുണ പ്രഖ്യാപിച്ച് നിരവധിപേർ രംഗത്തെത്തി.

  ഹാഷ്ടാഗ് ക്യാമ്പയിൻ...

  ഹാഷ്ടാഗ് ക്യാമ്പയിൻ...

  ശ്രീജിത്തിന് പിന്തുണയറിയിച്ച് ജസ്റ്റിസ് ഫോർ ശ്രീജിത്ത് എന്ന ഹാഷ്ടാഗ് ക്യാമ്പയിനും തുടക്കുംകുറിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി അനവധിപേരാണ് ഈ ഹാഷ്ടാഗ് ക്യാമ്പയിനിലൂടെ അവരുടെ പിന്തുണയും പ്രതിഷേധവുമറിയിച്ചിരിക്കുന്നത്. ഇതിനിടെ ഒട്ടേറേപേർ ശ്രീജിത്തിനെ നേരിൽ കാണാനായി കഴിഞ്ഞദിവസങ്ങളിൽ സെക്രട്ടേറിയേറ്റ് പരിസരത്ത് എത്തിയിരുന്നു.

  നിവിൻപോളിയും...

  നിവിൻപോളിയും...

  ജസ്റ്റിസ് ഫോർ ശ്രീജിത്ത് ഹാഷ്ടാഗ് ക്യാമ്പയിൻ നല്ലരീതിയിൽ മുന്നേറുന്നതിനിടെയാണ് സിനിമാതാരം നിവിൻപോളിയും ഇതിൽ പങ്കാളിയാകുന്നത്. കലാ-സാംസ്കാരിക രംഗത്തെ ഒട്ടേറേപേർ ഇതിനോടകം ജസ്റ്റിസ് ഫോർ ശ്രീജിത്ത് ക്യാമ്പയിയിലൂടെ ശ്രീജിത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

  ബിഗ് സല്യൂട്ട്...

  ബിഗ് സല്യൂട്ട്...

  ''തീവ്രവേദനയുടെ 762 ദിവസങ്ങൾ, ഹൃദയം തകരുന്ന കാഴ്ചയാണിത്. ഈ രാജ്യത്തെ എല്ലാ പൗരന്മാരെയും പോലെ സ്വന്തം സഹോദരന്റെ മരണത്തിന് പിന്നിലുള്ള യഥാർഥ കാരണമെന്തന്നറിയാൻ അദ്ദേഹത്തിന് അവകാശമുണ്ട്. ശ്രീജിത്തിനും കുടുംബത്തിനും നീതിലഭിക്കണം. നിങ്ങളോടൊപ്പം ഞാനുമുണ്ട് സഹോദരാ, നിങ്ങളുടെ ഒറ്റയാൾ സമരത്തിന് ഒരു ബിഗ് സല്യൂട്ട്''- നിവിൻപോളി ഫേസ്ബുക്കിൽ കുറിച്ചു.

  കേന്ദ്രം കൈമലർത്തി...

  കേന്ദ്രം കൈമലർത്തി...

  അതേസമയം, ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐയ്ക്ക് വിടാനാകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ശ്രീജിത്തിന്റെ ആവശ്യപ്രകാരം കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തെങ്കിലും, ഇതിൽ സിബിഐ അന്വേഷണം നടത്താനാകില്ലെന്നാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചത്.

  വീണ്ടും ശ്രമിക്കുമെന്ന്...

  വീണ്ടും ശ്രമിക്കുമെന്ന്...

  ജനുവരി 13 ശനിയാഴ്ചയാണ് സിബിഐ അന്വേഷണം സാദ്ധ്യമല്ലെന്ന് കാണിച്ച് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചത്. എന്നാൽ ശ്രീജിവ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  JusticeForSreejith; Actor nivin pauly announces his support for sreejith.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്