കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയമ്മയോട് പൊറുക്കുക, പക്ഷെ ആ വിഷജീവികളോട് പൊറുക്കരുത്!! വൈറലായി കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. വിവിധ ഹൈന്ദവ സംഘടനകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ഒരു മുതിര്‍ന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിക്കുകയും ചീത്ത പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിന് സ്ത്രീക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തിട്ടുണ്ട്. കോഴഞ്ചേരി ചെറുകോൽ വടക്കേ പാരൂർ വീട്ടിൽ മണിയമ്മയ്‌ക്കെതിരെയാണ് കേസെടുത്തത്.

എന്നാല്‍ മുഖ്യമന്ത്രിയെ ജാതിപേര് വിളിച്ച് അധിക്ഷേപിച്ച മണിയമ്മയോട് പൊറുക്കണമെന്ന് പറയുകയാണ് ജ്യോതിക സമസ്യ. തന്‍റെ ഫേസ്ബുക്ക് പേജിലാണ് അവര്‍ ഇക്കാര്യം കുറിച്ചത്. അതേസമയം അവരെ തെരുവിലിറക്കി മുഖ്യമന്ത്രിയെ തെറി വിളിപ്പിച്ച് വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വിഷജീവികളോട് വിവരമുള്ളവര്‍ പൊറുക്കരുതെന്നും ജ്യോതിക ആവശ്യപ്പെട്ടു. ജ്യോതികയുടെ പോസ്റ്റ് വായിക്കാം-

 നിസഹായതയുണ്ട്

നിസഹായതയുണ്ട്

മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച വല്യമ്മയെ ഞാൻ കുറേ നേരം നോക്കിയിരിരുന്നു...
നോക്കും തോറും അവർ ചിരപരിചിതയായി തോന്നി... കാരണം ആ മുഖഭാവമുള്ള സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്... കേട്ടിട്ടുണ്ട്.. പലയിടങ്ങളിൽ.. പല രൂപങ്ങളിൽ.. വേഷങ്ങളിൽ... പക്ഷെ ഒരേ ഭാവത്തിൽ. ആ വല്യമ്മയുടെ മുഖഭാവം ശ്രദ്ധിച്ചോ??
അന്യമതസ്ഥരോടും അന്യജാതിക്കാരോടുമുള്ള അവജ്ഞയും പുച്ഛവും പരിഹാസവും കൊണ്ട് വക്രിച്ച ആ മുഖത്ത് പക്ഷെ അറിവില്ലായ്മയുടേയും നിലപാടില്ലായ്മയുടേയും നിസ്സഹായതയുണ്ട്...

 അഹങ്കാരമുണ്ട്... ആവേശമുണ്ട്

അഹങ്കാരമുണ്ട്... ആവേശമുണ്ട്

ഒപ്പം.. സവർണ്ണമേൽക്കോയ്മയുടേയും ജാതി രാഷ്ട്രീയത്തിന്റെയും അഹങ്കാരമുണ്ട്... ആവേശമുണ്ട്.. ആ ആവേശത്തള്ളിച്ചയിൽ "ജാതിപ്പേരു വിളിച്ചുള്ള അധിക്ഷേപം കുറ്റകരമാണെന്ന " നിയമ വ്യവസ്ഥയോ .. ഇന്ത്യ ഒരു "മതേതരത്വ ജനാധിപത്യ റിപ്പബ്ളിക് " ആണെന്ന ഭരണഘടന വ്യവസ്ഥയോ വല്യമ്മ ഓർത്തിരിക്കാനിടയില്ല.. അഥവാ അവരെ ഈ സമരത്തിലേക്ക് തള്ളിവിട്ടവരും അത് അറിഞ്ഞവരോ അംഗീകരിച്ചവരോ അല്ല..

 നിസ്സഹായമായ ഉപകരണം

നിസ്സഹായമായ ഉപകരണം

ചുരുക്കത്തിൽ ഇന്ത്യ മഹാരാജ്യത്ത് ഒരു ഭരണഘടനയുണ്ടെന്നും ഒരു നീതിന്യായ വ്യവസ്ഥയുണ്ടെന്നും എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പു വരുത്തുന്ന ജനാധിപത്യ വ്യവസ്ഥയിലാണ് താനടക്കമുള്ളവർ പുലരുന്നതെന്നും ഉള്ള അറിവില്ലായ്മയുടെ ഒരു ഭൂരിപക്ഷ സ്ത്രീ പ്രതിനിധിയാണ് മണിയമ്മ ശിവൻപിള്ള...അവർ ഉപകരണമാണ് മതവർഗ്ഗീയതയുടെ.. ജാതി രാഷ്ട്രീയത്തിന്റെ ഭരണഘടന വിരുദ്ധതയുടെ.. മതേതരത്വ അജ്ഞതയുടെ നിസ്സഹായമായ ഉപകരണം.

 പുരോഗമനാശയങ്ങൾ

പുരോഗമനാശയങ്ങൾ

ഇത്തരക്കാരെ ഞാൻ കണ്ടിട്ടുള്ളത്... അധികവും കുട്ടിക്കാലത്താണ്.. തികച്ചും യഥാസ്ഥിതികമായ തറവാട്ടിൽ ആചാര വിശ്വാസ ബന്ധിതമായ ഒരന്തരീക്ഷത്തിലായിരുന്നു എന്റെ കുട്ടിക്കാലം.. കുടുംബത്തിലെ ബന്ധുജനങ്ങളായവരിൽ പലരും സവർണ്ണ ജാത്യാഭിമാനത്തിന്റെ വക്താക്കളായിരുന്നു..

 എന്നെ സൃഷ്ടിച്ചത്

എന്നെ സൃഷ്ടിച്ചത്

അന്യ മതസ്ഥരേയും അവർണ്ണരേയും കുറിച്ച് പരാമർശിക്കുമ്പോൾ പരിഹാസവും പുച്ഛവും കൊണ്ട് വികൃതമാവുന്ന ആ മുഖങ്ങൾ കുട്ടിക്കാലത്ത് അത്ഭുതവും വളർന്നപ്പോൾ അവജ്ഞയും എന്നിലുണ്ടാക്കി.. അതിനു കാരണം അച്ഛൻ പഠിപ്പിച്ച പുരോഗമനാശയങ്ങൾ ആവാം.. അവരുടെ ആ വക്രിച്ച മുഖഭാവം കണ്ട് ഉള്ളിൽ കുമിഞ്ഞ വെറുപ്പായിരിക്കണം ഇന്നത്തെ എന്നെ സൃഷ്ടിച്ചത്.

 കണ്ടിട്ടുണ്ട്

കണ്ടിട്ടുണ്ട്

വിവാഹ വേളകളിൽ.. കടുംബയോഗങ്ങളിൽ.
പിറന്നാളാഘോഷങ്ങളിൽ... ക്ഷേത്ര ഉത്സവങ്ങളിൽ.. ഭക്തജന യോഗങ്ങളിൽ..എന്തിന് ഔദ്യോഗിക മീറ്റിങ്ങിലും പൊതു പരിപാടികളിലും സഹപ്രവർത്തകർക്കിടയിലും എല്ലാം ഇത്തരം ജാതിക്കോമരങ്ങളായ സ്ത്രീകളെ ഞാൻ പിന്നീട് കണ്ടിട്ടുണ്ട്.. ഇതൊരു ശരാശരി സവർണ്ണ ഹിന്ദു സ്ത്രീയുടെ മുഖഭാവമാണ്...

 നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ

നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ

"ഇത്തറവാടിത്ത ഘോഷണം പോലെ വൃത്തികെട്ട മറ്റൊന്നുമില്ലൂഴിയിൽ " എന്ന് മഹാകവി ഇടശ്ശേരി പറഞ്ഞതു പോലെ തറവാട്ടു മഹിമയും ആഢ്യത്വ പ്രസംഗവും സവർണ്ണമേൽക്കോയ്മയും ജാതി അധിക്ഷേപവും പിന്നെ ആഡംബര അലങ്കാര ഭ്രമവും മാത്രമാണ് ജീവിതം എന്ന കരുതുന്ന 'പാവം" പെണ്ണുങ്ങളാണ് ആ ഘോഷയാത്രയിലെ ഭൂരിപക്ഷവും.. നിങ്ങൾക്ക് തോന്നുന്നുണ്ടോ ആ ഘോഷയാത്രയിലെ സ്ത്രീകൾ ഒരൊറ്റ മനസ്സോടെയാണ് നടന്നതെന്ന്??

 സംസാരിച്ചിട്ടുണ്ടാവും

സംസാരിച്ചിട്ടുണ്ടാവും

അല്ല.. എനിക്കുറപ്പുണ്ട്
പരസ്പരം തട്ടാതെയും മുട്ടാതെയും "ശുദ്ധി" കാത്തു കൊണ്ടാവും അവർ നടന്നിട്ടുണ്ടാവുക.. മാത്രമോ?? അയ്യപ്പനാമ ജപത്തിനിടയിൽ കല്യാൺ സിൽക്ക് സിനെ കുറിച്ചും ഭീമ ജ്വല്ലറിയിലെ പുതിയ ആഭരണ ഡിസൈൻസിനെ കുറിച്ചും
പുതിയ സീരിയലിനെ കുറിച്ചും ഭർത്താവിന്റെ പ്രമോഷനെ കുറിച്ചും മക്കളുടെ മിടുക്കിനെ പറ്റിയുംവീട്ടിൽ വാങ്ങിയ പുതിയ ഉപകരണങ്ങളെകുറിച്ചും അവർ സംസാരിച്ചിട്ടുണ്ടാവും..

 സംസാരിച്ചുകാണില്ല

സംസാരിച്ചുകാണില്ല

എന്നാൽ എനിക്കുറപ്പുണ്ട്... അവർ കേരളം അഭിമുഖീകരിച്ച പ്രളയ ദുരന്തത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടാവില്ല..അന്ന് ഒത്തൊരുമിച്ച് കൈകോർത്ത കേരള ജനതയെ കുറിച്ചോ.. ജാതി മത ഭേദം കൂടാതെ രക്ഷാപ്രവർത്തകരായ മനുഷ്യരെ കുറിച്ചോ.. ജീവൻ പണയപ്പെടുത്തി ആളുകളെ സഹായിച്ച മത്സ്യത്തൊഴിലാളികളെ കുറിച്ചോ അവർ സംസാരിച്ചിട്ടുണ്ടാവില്ല.. കാരണം അവർക്ക് മനുഷ്യനെന്നാൽ ഹിന്ദുവും ദൈവമെന്നാൽ ബ്രാഹ്മണനുമാണ്
ജാതി രാഷ്ട്രീയം കളിച്ച് വർഗ്ഗീയ വിഷം ചീറ്റുന്നവരുടെ കൈകളിലെ ഉപകരണങ്ങളാവുകയാണ് തങ്ങൾ എന്ന് ചിന്തിക്കാനുള്ള അവബോധം പോലുമില്ലാത്ത ഭൂരിപക്ഷ സ്ത്രീത്വത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു മണിയമ്മ ശിവൻപിള്ള..

 വിവരക്കേട് ഒരു കുറ്റമല്ല

വിവരക്കേട് ഒരു കുറ്റമല്ല

Ingnorance is not a crime,..it's only a state of mind എന്നു പറയുന്നതു പോലെ അവജ്ഞയും പുച്ഛവും വെറുപ്പും പരിഹാസവുമെല്ലാം അജ്ഞതയുടെ മനോനിലയാണ്.. പരിഹാരം അറിവും ബോധവും ഉണ്ടാക്കുക എന്നതാണ്.. ഇത്തരക്കാരെ ബോധവത്ക്കരിക്കാനുള്ള ശ്രമം തന്നെ പരിഹാസ്യമാണ്.. അതു കൊണ്ട്
പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്നറിയാത്ത...ഇത് മതേതര ജനാധിപത്യ ഇന്ത്യയാണ്... എന്നറിയാത്ത...ഇവിടൊരു ഭരണഘടനയും തെരെഞ്ഞെടുക്കപ്പെട്ട ഗവൺമെന്റും ഉണ്ടന്നറിയാത്ത..പിണറായി വിജയൻ അല്ല സുപ്രീം കോടതി ജഡ്ജി എന്നറിയാത്ത.
മണിയമ്മയോട് പൊറുക്കുക.. കാരണം വിവരക്കേട് ഒരു കുറ്റമല്ല..

 പൊറക്കരുത്

പൊറക്കരുത്

പക്ഷെ..മണിയമ്മയെ ഇതൊന്നും പഠിപ്പിക്കാതെ പറഞ്ഞു കൊടുക്കാതെ തെരുവിലിറക്കി മുഖ്യമന്ത്രിയെ തെറി വിളിപ്പിച്ച വർഗ്ഗീയ വിഷം ചീറ്റുന്ന വിഷജീവികളോട് വിവരമുള്ളവർ പൊറുക്കരുത്'.അവരെ ജനാധിപത്യവിശ്വാസികൾ ചിലതെല്ലാം പഠിപ്പിക്കേണ്ടതുണ്ട് അവർക്ക് മതേതര വിശ്വാസികളിൽ നിന്ന് ചിലത് പഠിക്കാനുമുണ്ട്... അവർ അതിനു തയ്യാറല്ലെങ്കിലും അതു പൗരബോധമുള്ള മലയാളിയുടെ കടമയാണ്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
jyothika samasyas facebook post about maniyamma and sabarimala protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X