കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് പ്രേരണ കുമ്മനവും കോടിയേരിയുമെന്ന് രമേശ് ചെന്നിത്തല...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പ്രേരണ നല്‍കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്രമങ്ങള്‍ നടത്താന്‍ അണികളെ കയറൂരി വിട്ട് ക്രമസമാധാനം ഭദ്രമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന അപഹാസ്യമാണെന്നും ചെന്നിതല ആരോപിച്ചു.

പാടത്തെ പണിക്ക് വരമ്പത്ത് കൂലി എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും പലിശ സഹിതം കടം വീട്ടും എന്നു പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെയും വാക്കുകളാണ് അണികള്‍ക്ക് അക്രമങ്ങളും കൊലപാതങ്ങളും നടത്തുന്നതിന് പ്രേരണയും പ്രോത്സാഹനവും നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Ramesh chennithala

കേരളത്തിന്റെ ക്രമസമാധാനനില ഭദ്രമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകം കണ്ണൂര്‍ തില്ലങ്കരിയില്‍ നടന്ന ബോംബ് സ്‌ഫോടനവും കൊലപാതകവും കേരളത്തിന്റെ ക്രമസമാധാനനില എവിടെ നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി കണ്ണ് തുറന്നു കാണണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Read Also: എം സ്വരാജിനെതിരെ ജന്മനാട്ടില്‍ പ്രതിഷേധം, കൂക്കുവിളി; വെല്ലുവിളിച്ച് സിപിഐ

ഇപ്പോഴത്തെ കൊലപാതകത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഇരുമുന്നണികളും സംസ്ഥാനത്തെ ചോരക്കളമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദിനംപ്രതി രാഷ്ട്രീയകൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നു. സര്‍ക്കാര്‍ നൂറുദിനങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 62 കൊലപാതകങ്ങളാണ് അരങ്ങേറിയത്.

ഇവയില്‍ ഏറെയും രാഷ്ട്രീയകൊലപാതകങ്ങളാണ്. ഇനിയും രാഷ്ട്രീയകൊലപാതകങ്ങള്‍ ആവര്‍ത്തിക്കാനുള്ള അന്തരീക്ഷമാണ് നിലനില്‍കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം അണികളെ നിലയ്ക്ക് നിര്‍ത്തുകയാണ് വേണ്ടത്.

മുഖ്യമന്ത്രി ഇനിയെങ്കിലും യാഥാര്‍ത്ഥ്യം മനസ്സിലാക്കി കേരളത്തിന്റെ ക്രമസമാധാന നില ഭദ്രമാക്കാന്‍ സ്വന്തം അണികളെ നിയന്ത്രിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Rrad Also: സെക്‌സ് ടേപ്പ്; ആം ആദ്മി പുറത്താക്കിയ മുന്‍മന്ത്രി സ്ത്രീ പീഡനകേസില്‍ അറസ്റ്റില്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Political murders in Kannur, Opposition leader Ramesh chennithala criticised against Kodiyeri Balakrishnan and Kummanam rajasekharan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X