Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാണാന്‍ സൗന്ദര്യമൊക്കെയുണ്ട്..പക്ഷേ വായില്‍ നിന്നും വരുന്നത് ഭരണിപ്പാട്ട്': മേയറെ അധിക്ഷേപിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം; കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച് കെ മുരളീധരൻ എംപി. മേയർക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായിൽ നിന്ന് ഭരണിപ്പാട്ടാണ് വരുന്നതെന്ന് മുരളീധരൻ പറഞ്ഞു. ഇതൊക്കെ ഇന്നലെ പെയത മഴയത്ത് മാത്രം കിളിര്‍ത്തതാണ്.ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതിൽ മേയറെ നോക്കി കനകസിംഹാസനത്തിൽ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും മുരളീധരൻ പരിഹസിചച്ചു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിന്റെ സമരത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ. എംപിയുടെ വാക്കുകളിലേക്ക്

1

കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായിട്ടുള്ള ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒരു ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. ആ മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇത് എന്ന് കൂടി അവരെ ഓർമ്മിപ്പിക്കുന്നു.

2

ഒരുപാട് മഹത്വ്യക്തികൾ ഇരുന്ന കസേരയിലാണ് ആര്യ രാജേന്ദ്രൻ ഇരിക്കുന്നത്. സിനിമ സംവിധായകനും നിർമ്മാതാവുമായിരുന്ന ഇ സുബ്രഹ്മണ്യവും ഏറ്റവും പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു വളർന്ന ദളിത് നേതാവ് കുഞ്ഞിരാമൻ, പ്രതിപക്ഷം ഏറ്റവും ദുർബലമായിരുന്നു 1979 ൽ പോലും പ്രതിപക്ഷ കക്ഷികളോട് മാന്യമായി സംസാരിച്ച എംപി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്.

3

അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്. നമ്മുടെ മുഖ്യമന്ത്രി എന്നും പോകുന്ന വഴിയാണ്.
കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്.

4

അതുകൊണ്ടു പിന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നത്.അത് നോക്കുമ്പോൾ ഇവിടുത്തെ കൗൺസിലർമാർക്ക് നികുതി പണമല്ലേ കക്കാൻ പറ്റൂ.

5

ചുരുക്കി പറഞ്ഞാൽ ഇവിടെ നടക്കുന്നത് കൊള്ളയാണ്. മാർക്കിസ്റ്റ് പാർട്ടിയിലെ ജില്ലാ കമ്മിറ്റിയിലെ അവസ്ഥ ഇത് പോലെ പണം കക്കാനുള്ള സംവിധാനം ഉണ്ടാക്കുക, ജനിക്കുന്ന കുട്ടികളെ തട്ടിക്കൊണ്ട് പോയി വിൽക്കുന്ന പ്രവൃത്തി എന്നൊക്കെയാണ്. ഭരണതുടർച്ച ലഭിച്ചെന്നത് എന്തും ചെയ്യാനുള്ള ലൈസൻസല്ല. മര്യാദയ്ക്ക് ഭരിക്കാൻ കഴിയുമെങ്കിൽ ഭരിക്കുക, ഇല്ലേങ്കിൽ അടിച്ചിറക്കുന്ന കാലം വിദൂരമല്ലെന്ന് മാത്രം പറയുന്നു.

6

ആറ്റുകാൽ പൊങ്കാലയുടെ പേരിൽ പൊറോട്ടയും ചിക്കനും തിന്നാൽ പണം അടിച്ചുമാറ്റിയത് വല്ലാത്തൊരു സംഭവം തന്നെ. അഞ്ച് ലക്ഷത്തിലധികം രൂപയാണ് പൊറോട്ടയും ചിക്കനും തിന്നാൻ വേണ്ടി വന്നതെന്നാണ് ഇവിടുത്തെ ഭരണാധികാരികൾ നൽകിയ കണക്ക്. ആറ്റുകാൽ പൊങ്കാലയെ പോലും നോൺ വെജ് പൊങ്കാലയാക്കിയ ഇന്ത്യയിലെ ഏക മേയർ എന്ന പദവി കൂടെ ആര്യ രാജേന്ദ്രന് കൈവന്നിരിക്കുകയാണ്.

7

ഈ രീതിയിൽ ഇനി മുന്നോട്ട് പോയാൽ മേയറെ വനിതകളെ തന്നെ തടയും. കാരണം ആണുങ്ങൾ തടയാൻ ചെന്നാൽ സ്ത്രീ പീഡനത്തിന് കേസെടുക്കാൻ ചെല്ലുന്ന പോലീസ് ആണ് ഇവിടെ. അതുകൊണ്ട് സർക്കാർ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണം. തീവെട്ടിക്കൊള്ള ഒരു തരത്തിലും അനുവദിച്ച് തരാൻ സാധിക്കില്ലെന്നും കെ മുരളീധരൻ പ്രസംഗത്തിൽ പറഞ്ഞു.

സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+