ചെന്നിത്തലയേക്കാൾ മിടുക്കൻ ഉമ്മൻചാണ്ടി; പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയാകണം, കെ മുരളീധരനും...

  • Posted By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പ്രസ്താവനയെ അനുകൂലിച്ച് കെ മുരളീധരന്‍ രംഗത്ത്. പ്രതിപക്ഷ നേതാവ് എന്നനിലയില്‍ രമേശ് ചെന്നിത്തലയേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഉമ്മന്‍ചാണ്ടിക്കാകുമെന്നായിരുന്നു എഎ അസിസിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലക്കെതിരെ പരസ്യവിമര്‍ശനവുമായി എഎ അസീസ് രംഗത്തെത്തിയിരുന്നത്.

അസീസിനെ പിന്തുണക്കുക വഴി മുരളീധരന്‍ ലക്ഷ്യമിട്ടിരിക്കുന്നത് ചെന്നിത്തലയെയാണെന്ന് വ്യക്തമാണ്. ഉമ്മന്‍ചാണ്ടിയെപോലെ ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലക്കാവില്ല. ഉമ്മന്‍ചാണ്ടിയുടെ അത്ര പിന്തുണ ചെന്നിത്തലക്ക് കിട്ടുന്നില്ലെന്നും അസീസ് പറഞ്ഞിരുന്നു. എന്നാൽ ഇത് വിവാദമായപ്പോൾ അസീസ് തിരുത്തുകയും ചെയ്തിരുന്നു.

വികാരം ഉൾകൊള്ളുന്നു

വികാരം ഉൾകൊള്ളുന്നു

അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നും മുരളീധരൻ മാധ്യമങ്ങളോട് പറയുകയായിരുന്നു.

രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ച്

രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ച്

എന്നാൽ വിവാദമായപ്പോൾ അസീസ് തിരുത്തിയ പ്രസ്താവനയെ കെ മുരളീധരൻ പിന്തുണച്ചത് രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ചാണെന്ന് പകൽ പോലെ വ്യക്തമാണ്.

മുസ്ലീം ലീഗിനും താൽപ്പര്യം

മുസ്ലീം ലീഗിനും താൽപ്പര്യം

പ്രതിപക്ഷ നേതാവ് സ്ഥാനം ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണമെന്നാണ് മുസ്ലിംലീഗ് അടക്കമുള്ള യുഡിഎഫ് ചില ഘടകകക്ഷികള്‍ക്കും താത്പര്യമുണ്ട്.

ചർച്ചകൾ സജീവമാകും

ചർച്ചകൾ സജീവമാകും

മുരളീധരന്റെ പ്രസ്തവാനയോട് കൂടി ഈ ചര്‍ച്ചകള്‍ ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാകും എന്ന് തന്നെ കരുതാം.

ഉമ്മൻചാണ്ടിയെപോലെ ആകില്ല

ഉമ്മൻചാണ്ടിയെപോലെ ആകില്ല

കഴിഞ്ഞ ദിവസമാണ് ചെന്നിത്തലക്കെതിരെ പരസ്യവിമര്‍ശനവുമായി എഎ അസീസ് രംഗത്തെത്തിയിരുന്നത്. ഉമ്മന്‍ചാണ്ടിയെപോലെ ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലക്കാവില്ലെന്നാണ് എഎ അസീസ് പറഞ്ഞത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
K Muraleedharan supports AA Azees statement

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്