അദ്ദേഹം കെപിസിസി പ്രസിഡന്‍റാവണം, എന്നാല്‍ എല്ലാം ശരിയാവുമെന്ന് മുരളി

  • Posted By: Sooraj
Subscribe to Oneindia Malayalam

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കെപിസിസിയുടെ പുതിയ പ്രസിഡന്റാവാന്‍ ഏറ്റവും യോഗ്യനെന്ന് എംഎല്‍എ കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഉമ്മന്‍ ചാണ്ടി പ്രസിഡന്റ് സ്ഥാനത്തേക്കു വന്നാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷ നേതാവെങ്കിലും ഉമ്മന്‍ ചാണ്ടിക്കും അതുപോലെ തന്നെ ഈ സ്ഥാനത്തെത്താന്‍ യോഗ്യതയുണ്ടെന്നും മുരളി വ്യക്തമാക്കി.

നടിയുടെ നഗ്നദൃശ്യമെടുക്കാന്‍ പറഞ്ഞത് മാത്രമാണ് കുറ്റം... എല്ലാം ചെയ്തത് അവര്‍, ജാമ്യം തേടി ദിലീപ്

1

സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പോരെന്ന് നേരത്തേ മുരളി ചൂണ്ടിക്കാട്ടിയിരുന്നു. ഉമ്മന്‍ ചാണ്ടി സ്ഥാനത്തിനു യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതു വിവാദമായതോടെയാണ് മുരളി നിലപാട് മാറ്റിയത്. ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനാണെന്നു മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് ഇപ്പോള്‍ മുരളിയുടെ വിശദീകരണം.

2

പാര്‍ട്ടിക്കു വേണ്ടി ഉമ്മന്‍ ചാണ്ടി സജീവമായി തന്നെ ഇപ്പോഴും രംഗത്തുണ്ട്. സീനിയര്‍ നേതാവായ അദ്ദേഹത്തെ താന്‍ ഏറെ ബഹുമാനിക്കുന്നുവെന്നും മുരളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ തനിക്കു താല്‍പ്പര്യമില്ലെന്നും പുതിയ നേതാക്കള്‍ നേതൃനിരയിലേക്ക് വരട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
K Muraleedharan backs Oommen chandy for new KPCC president role

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്