Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേഹത്ത് തൊട്ടാല്‍ കളി മാറും, അതാണ് സെമി കേഡര്‍; മുന്നറിയിപ്പുമായി മുരളീധരന്‍

തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി അടക്കമുള്ളവരെ ഡി വൈ എഫ് ഐക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍ എം പി. തല്ലിയാല്‍ തല്ലുകൊള്ളുന്നതല്ല സെമികേഡര്‍. തിരിച്ച് രണ്ട് കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗമാണെന്ന് മുരളീധരന്‍ പറഞ്ഞു. 'കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശരീരത്തില്‍ തൊട്ടാല്‍ കളിമാറും. അത് എവിടെച്ചെന്ന് നില്‍ക്കുമെന്ന് പറയാന്‍ കഴിയില്ല,' മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസില്‍ സെമി കേഡര്‍ ഉണ്ടെന്നും എന്നാല്‍ കൊലപാതകമല്ല സെമി കേഡറെന്നും എന്നുവെച്ച് തല്ലിയാല്‍ കൊള്ളുന്നതുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ച് രണ്ട് കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയാണ്. അത് വേണ്ടിവരും. കാരണം വളഞ്ഞിട്ട് തല്ലിയാല്‍ പിന്നെ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. പൊലീസില്‍ നിന്നും നീതി കിട്ടില്ലെന്നും ഗാന്ധിജി പറഞ്ഞ ആശയത്തില്‍നിന്ന് തങ്ങള്‍ മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

1

ഇടത്തേ കവിളത്ത് അടിച്ചാല്‍ വലത്തേ കവിള്‍ കാണിച്ചുകൊടുക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. അതിനുശേഷം എന്താണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അതുകൊണ്ട് തല്ലുന്നവന് തിരിച്ച് രണ്ട് കൊടുക്കുകയേ നിവൃത്തിയുള്ളൂവെന്നും അത് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേഹത്ത് തൊട്ടുള്ള കളിയാണ് തകരാറെന്നും ആരെയും വെല്ലുവിളിക്കാനമെന്നും പക്ഷെ ശരീരത്തില്‍ തൊട്ടാല്‍ കളിമാറുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതുകൊണ്ട് അതൊക്കെ നിര്‍ത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

2

ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളെജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നും കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ധീരജിന്റെ മരണം നടന്ന അന്ന് രാത്രിയില്‍ 8 സെന്റ് വാങ്ങിയുള്ള ശവസംസ്‌കാരം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും അന്വേഷിക്കണമെന്നും കൊലപാതകത്തില്‍ കുറ്റക്കാരായ ആരെ ശിക്ഷിച്ചാലും തങ്ങള്‍ക്ക് വിരോധമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

3

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് കടന്നുകയറി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് റിജില്‍ മാക്കുറ്റി ആരോപിച്ചിരുന്നു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയ്ക്കിടെയാണ് മന്ത്രി എം വി ഗോവിന്ദന്‍ സംസാരിക്കവേ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസുകാരെത്തിയത്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഷാജര്‍ ഉള്‍പ്പെടെ ഉളളവരാണ് മര്‍ദ്ദിച്ചത് എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

4

കെ റെയിലിന് എതിരെ കോണ്‍ഗ്രസില്‍ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പൗരപ്രമുഖരുടെ വിശദീകരണ യോഗം വിളിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊണ്ട് യോഗം നടത്തുന്നതിലെ പ്രതിഷേധം അറിയിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ചെയ്തതെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. പരിപാടി നടക്കുന്ന ഹാളില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നതിനിടെ ഡി വൈ എഫ് ഐ നേതാക്കള്‍ അടക്കമുള്ള തെരുവുഗുണ്ടകളെ പോലെ ഉള്ളവരാണ് തങ്ങളെ ക്രൂരമായി ആക്രമിച്ചത് എന്നും റിജില്‍ പറഞ്ഞു.

Recommended Video

cmsvideo
    കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam
    5

    സംഭവത്തില്‍ പൊലീസിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പ്രകോപനം സൃഷ്ടിച്ച ഡി വൈ എഫ് ഐ ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. സി പി ഐ എമ്മിന്റെ പോഷക സംഘത്തെപ്പോലെയാണ് സംസ്ഥാനത്തെ പൊലീസ് സേന പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ പി സി സി പ്രസിഡന്റിന്റെ ആഹ്വാനം അവര്‍ അക്രമത്തിലൂടെ നടപ്പാക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+