കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകും! എന്‍എസ്എസ് പിന്തുണയ്ക്കും?

  • By Aami Madhu
Google Oneindia Malayalam News

ശബരിമല യുവതീ പ്രവേശം കേരളത്തില്‍ മണ്ണുറപ്പിക്കാന്‍ ബിജെപിയെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയിരിക്കെ ശബരിമല ബിജെപിക്ക് ഗുണം ചെയ്യുമെന്ന ചില സര്‍വ്വേകളും സൂചിപ്പിക്കുന്നുണ്ട്. ബിജെപിയുടെ കേന്ദ്ര നേതൃത്വം നടത്തിയ സ്വകാര്യ സര്‍വ്വേയില്‍ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്ന് പ്രവചിക്കുന്നുണ്ട്.

അതേസമയം ഏറ്റവും വിജയ സാധ്യത ഉള്ളത് തിരുവനന്തപുരമാണെന്ന് മറ്റ് ചില സര്‍വ്വേകളും സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ഏറ്റവും അധികം വിജയസാധ്യതയുള്ള ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് സൂചന.

 20 സീറ്റുകള്‍

20 സീറ്റുകള്‍

കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ ബിജെപിക്ക് ഏറ്റവുമധികം വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. അടുത്തിടെ പുറത്തുവന്ന ഇന്ത്യാ ടുഡേ സര്‍വ്വേയിലും ബിജെപി തിരുവനന്തപുരത്ത് അക്കൗണ്ട് തുറന്നേക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു.

 ശശി തരൂരിനെതിരെ

ശശി തരൂരിനെതിരെ

അതുകൊണ്ട് തന്നെ കരുത്തനായ സ്ഥാനാര്‍ത്ഥി തന്നെയാകണം മണ്ഡലത്തില്‍ മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ തന്നെയാകും രംഗത്തിറങ്ങുക.

 മോഹന്‍ലാല്‍ ഇല്ല

മോഹന്‍ലാല്‍ ഇല്ല

തരൂരിനെതിരായി നടന്‍ മോഹന്‍ലാലിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

 കുമ്മനം വരില്ല?

കുമ്മനം വരില്ല?

പിന്നീട് മുന്‍ ബിജെപി അധ്യക്ഷനും നിലവിലെ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമെന്നും തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

 കെ സുരേന്ദ്രന്‍ തന്നെ

കെ സുരേന്ദ്രന്‍ തന്നെ

എന്നാല്‍ ഇതെല്ലാം തളളി തിരുവനന്തപുരത്ത് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവട്ടെയെന്നാണ് ബിജെപിയുടെ ആലോചന. ശബരിമല സമരവുമായി ബന്ധപ്പെട്ട് വീരപരിവേഷം നേടിയ കെ സുരേന്ദ്രന്‍റെ പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

 ജയില്‍ വാസം

ജയില്‍ വാസം

ശബരിമല വിഷയത്തില്‍ 21 ദിവസത്തോളം ജയില്‍ വാസം അനുഭവിച്ചത് സുരേന്ദ്രന്‍റെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്ന് നേതൃത്വം കണക്കാക്കുന്നു. അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ നിലപാടിലെ മലക്കം മറിച്ചല്‍ പാരയായപ്പോള്‍ ശബരിമ സ്ത്രീപ്രവേശനത്തെ നേരിട്ടെത്തി പ്രതിരോധിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

 എന്‍എസ്എസ് പിന്തുണ

എന്‍എസ്എസ് പിന്തുണ

ഇത് സുരേന്ദ്രന്‍റെ ഇമേജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് മുതലാക്കി സുരേന്ദ്രനിലൂടെ തിരുവനന്തപുരത്ത് കന്നിവിജയം നേടാന്‍ കഴിയുമെന്ന് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നു. മാത്രമല്ല സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എന്‍എസ്എസും പിന്തുണയ്ക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

 മോദിക്ക് കത്ത്

മോദിക്ക് കത്ത്

പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തിരുമാനത്തില്‍ നരേന്ദ്രമോദിയോട് നന്ദിയറിച്ച് എന്‍എസ്എസ് നേതൃത്വം അദ്ദേഹത്തിന് കത്തയച്ചിരുന്നു. ഈ ആനുകൂല്യങ്ങളെല്ലാം സുരേന്ദ്രന് അനുകൂലമാക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

 പിന്തുണയ്ക്കുമോ?

പിന്തുണയ്ക്കുമോ?

തിരുവനന്തപുരത്ത് സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് എന്‍എസ്എസ് എന്ന് ഒരു പ്രമുഖ നേതാവും സൂചന നല്‍കിയിട്ടുണ്ട്. അതേസമയം സുരേന്ദ്രനെ കൂടാതെ മറ്റ് പ്രമുഖരുടെ പേരുകളും തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

 11 സീറ്റുകള്‍

11 സീറ്റുകള്‍

കേരളത്തില്‍ 11 സീറ്റുകള്‍ പിടിക്കാനുളള പദ്ധതികളാണ് അമിത് ഷാ തയ്യാറാക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ സാധിച്ച തൃശൂരും പാലക്കാടും അതിനാല്‍ തന്നെ പ്രമുഖരാകും സ്ഥാനാര്‍ത്ഥികള്‍.

 നേതാക്കള്‍

നേതാക്കള്‍

മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ദേവസ്വം പ്രസിഡന്‍റ് കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, മറ്റ് ജനറല്‍ സെക്രട്ടറിമാരായ എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

English summary
k surendran to contest from trivandrum says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X