കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കെ സുരേന്ദ്രൻ കുഴൽപ്പണക്കേസിൽ കേന്ദ്രബിന്ദു'; രാജി വെക്കേണ്ടി വരുമെന്ന് പി സി ചാക്കോ വൺ ഇന്ത്യയോട്

Google Oneindia Malayalam News

തിരുവനന്തപുരം: കൊടകര കുഴൽപണക്കേസിൽ സംസ്ഥാന സർക്കാർ ഗൗരവത്തോടെ അന്വേഷണം നടത്തിയാൽ കെ സുരേന്ദ്രൻ രാജി വെക്കേണ്ടി വരുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ വൺ ഇന്ത്യയോട്. 'തെരഞ്ഞെടുപ്പിൽ ബിജെപി പണം വാരിയൊഴുക്കി. പണമൊഴുക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന പാർട്ടിയാണ് ബിജെപി. കോടിക്കണക്കിന് രൂപയാണ് പാർട്ടിയിൽ ചിലവഴിക്കുന്നത്' എന്നും പിസി ചാക്കോ പറഞ്ഞു.

'' കേരളത്തിൽ ഹെലികോപ്റ്ററുകൾ പണം കൊണ്ടു പോകാനാണ് ഉപയോഗിച്ചിരുന്നത് എന്ന തരത്തിൽ ആക്ഷേപം ഉണ്ടായിട്ടുണ്ടല്ലോ? സുരേന്ദ്രന് അനുകൂലമായി ബിജെപിയിൽ ഒരു വോട്ടെടുപ്പ് നടന്നാൽ ഭൂരിഭാഗവും സുരേന്ദ്രനെ എതിർക്കുന്നവർ തന്നെ ആയിരിക്കും''.

സുരേന്ദ്രൻ കള്ളപ്പണകേസിൻ്റെ കേന്ദ്രബിന്ദുവായി മാറുന്നുവെന്നും പിസി ചാക്കോ പറഞ്ഞു. ഈ കേസിൻ്റെ പ്രഭവകേന്ദ്രം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തന്നെയാണ്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വന്ന പണം കൈകാര്യം ചെയ്തത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനായിരുന്നു. പണം വാരിയൊഴുക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത് എന്നും പിസി ചാക്കോ ആരോപിച്ചു.

pc

മൻമോഹൻ സിംഗ് സർക്കാരിൻ്റെ കാലത്ത് മന്ത്രിയായിരുന്ന ജിതിൻ പ്രസാദയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം കോൺഗ്രസിന് വലിയ നഷ്ടമാണെന്ന് പിസി ചാക്കോ വൺ ഇന്ത്യയോട് പ്രതികരിച്ചു. ജിതേന്ദ്ര പ്രസാദ് എന്ന ഉത്തരേന്ത്യയിലെ പ്രഗൽഭനായ കോൺഗ്രസ് നേതാവിൻ്റെ മകനാണ് ജിതിൻ പ്രസാദ. ജിതിൻ പ്രസാദയെ എന്തുകൊണ്ട് ഉപയോഗിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നുള്ളത് ദൗർഭാഗ്യകരമായ ഒരു സംഗതിയാണ്. മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യയെ കോൺഗ്രസിന് നഷ്ടപ്പെട്ടതും എടുത്തു പറയേണ്ടതാണല്ലോ. ഈ രണ്ടു കൂട്ടരും 25 വർഷത്തേക്കെങ്കിലും കോൺഗ്രസിൻ്റെ വലിയ സമ്പത്തായിരുന്നു. ഉത്തരേന്ത്യയിലെ കോൺഗ്രസ് നേതാക്കന്മാർ എത്രത്തോളം നിരാശരാണ് എന്നുള്ളത് സൂചിപ്പിക്കുന്നുണ്ട് ഈ സംഭവം എന്നും പിസി ചാക്കോ ചൂണ്ടിക്കാണിക്കുന്നു.

ഈ വര്‍ഷത്തെ ആദ്യ സുര്യഗ്രഹണം, ചിത്രങ്ങള്‍ കാണാം

''കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം തീർത്തും അപചയമാണെന്ന് ഒരു പരിധി വരെ പറയേണ്ടിവരും. കാരണം, അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിക്ക് ഇപ്പോഴും ഒരു സ്ഥിരം അധ്യക്ഷനില്ല. ആക്ടിംഗ് പ്രസിഡൻ്റ് ആയിരുന്നയാൾ ദീർഘകാലം പാർട്ടിയിൽ നിന്ന് മാറി നിന്ന് ആളാണ്. സോണിയ ഗാന്ധിയിൽ നിന്ന് രാഹുൽ ഗാന്ധി പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല. പ്രസിഡൻ്റ്, വർക്കിംഗ് കമ്മിറ്റി, പാർലമെൻററി ബോർഡ്, മെമ്പർഷിപ്പ്, വാർഷിക സമ്മേളനങ്ങൾ ഇവയൊന്നും തന്നെ ഇല്ലാതെയാണ് കോൺഗ്രസിൻ്റെ പ്രവർത്തനം. കോൺഗ്രസിനെ പോലെയുള്ള പാർട്ടികൾ ഇത്തരത്തിൽ ക്ഷയിക്കുമ്പോഴാണ് എൻസിപി പോലുള്ള പാർട്ടികൾക്ക് പ്രസക്തിയേറുന്നത്'' - പിസി ചാക്കോ വൺ ഇന്ത്യയോട് പറഞ്ഞു.

യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Crime branch investigation against K Surendran | Oneindia Malayalam

English summary
K Surendran is the Centre of Black Money Case, Alleges NCP Chief PC Chacko
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X