Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരി വീടുകയറുന്നതുകൊണ്ട് ദുര്‍മേദസ്സ് കുറഞ്ഞുകിട്ടും... പ്രകോപിതനായി കെ സുരേന്ദ്രന്‍

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ചും വിമർശിച്ചും കെ സുരേന്ദ്രന്‍. ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്ക് പോലീസിന്റെ മദ്യസത്കാരം എന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

തലശ്ശേരിയിലെ ബിജെപി പ്രവര്‍ത്തകന്‍ കെവി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പോലീസിന്റെ ഒത്താശയോടെ മദ്യസത്കാരം നടത്തി എന്നാണ് വാര്‍ത്ത. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് മദ്യപാനത്തിന് അവസരമൊരുക്കിയത് എന്നാണ് ആക്ഷേപം. എന്തായാലും പ്രതികളുടെ വൈദ്യപരിശോധന വീണ്ടും നടത്തണം എന്നാവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ മടക്കി.

Surendran

കള്ളക്കേസില്‍ കുടുക്കി തന്നെ ജയിലില്‍ അടച്ചപ്പോള്‍ ചായ വാങ്ങിത്തന്നതിന് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസസ്‌പെന്‍ഡ് ചെയ്തിരുന്നു എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. പ്രതികള്‍ക്ക് മദ്യസത്കാരം നടത്തിയ പോലീസുകാര്‍ക്ക് വിശിഷ്ട സേവാ മെഡല്‍ കൊടുക്കുമായിരിക്കും എന്നും സുരേന്ദ്രന്‍ പരിഹസിക്കുന്നുണ്ട്.

കോടിയേരി ബാലകൃഷ്ണന്‍ വീട് കയറിയിറങ്ങിയാലും ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സിപിഎം ഗതിപിടിക്കുമെന്ന് കരുതേണ്ടെന്നും പറയുന്നുണ്ട്. വീട് കയറിയിറങ്ങുന്നതുകൊണ്ട് കോടിയേരിയുടെ ദുര്‍മേദസ്സ് കുറഞ്ഞുകിട്ടും. കയറുന്ന വീട്ടുകാരോട് കുടുംബ വിശേഷങ്ങള്‍ ചോദിക്കാന്‍ നില്‍ക്കേണ്ടെന്നും തിരിച്ചുചോദിച്ചാല്‍ പണികിട്ടും എന്നും പറഞ്ഞാണ് സേ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+