ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദം: മന്ത്രി കടകംപള്ളിയോട് സിപിഎം വിശദീകരണം തേടും

  • Posted By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രവിവാദത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് സിപിഎം വിശദീകരണം തേടും. അഷ്ടമി രോഹിണി ദിവസം കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തിയതാണ് വിവാദത്തിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മന്ത്രി തന്നെ ഇത്തരം ചടങ്ങുകളില്‍ ഭാഗമായത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയോട് വിശദീകരണം തേടാനുള്ള തീരുമാനം. മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തിരുന്നു.

പോലീസ് തലകുത്തി നിന്നാലും ദിലീപിനെ പൂട്ടാനാവില്ല.. ഇരുട്ടടി കിട്ടിയത് സ്വന്തം പാളയത്തിൽ നിന്ന്!

kadakampalli

ദിലീപിന്റെ ജാമ്യം തടയാന്‍ പോലീസിന്റെ തിരക്കിട്ട നീക്കം.... ലിബര്‍ട്ടി ബഷീറിനെ ചോദ്യം ചെയ്തു

കടകംപള്ളിയുടെ നടപടി വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിക്കുന്നതല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു. നാളെ ചേരാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ മന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം തീരുമാനം അറിയിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CPM to seek explanation from Kadakampalli Surendran in Guruvayur visit issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്