Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമോ? കമല്‍ഹാസന്റെ മറുപടി ഇങ്ങനെ...

കൊച്ചി: നടനും തമിഴ്‌നാട്ടിലെ മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടു.

Kamal

എന്തിനാണ് കേരളത്തില്‍ വന്നത്. മുഖ്യമന്ത്രിയുമായി എന്താണ് ചര്‍ച്ച ചെയ്തത്. താങ്കളുടെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുമോ തുടങ്ങിയ കാര്യങ്ങളായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയേണ്ടിയിരുന്നത്.

കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്റെ പാര്‍ട്ടിക്ക് പ്രായമായിട്ടില്ലെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി. മക്കള്‍ നീതി മയ്യം കോയമ്പത്തൂരില്‍ പൊതുപരിപാടി പദ്ധതിയിടുന്നുണ്ട്. അതിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനാണ് വന്നത്. മുഖ്യമന്ത്രിയുടെ തിയ്യതി കിട്ടുന്ന മുറയ്ക്ക് പരിപാടി ആസൂത്രണം ചെയ്യുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കമല്‍ഹാസന്‍ ബോര്‍ഗാട്ടി പാലസിലെത്തിയത്. കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ ഭരണം മികച്ചതാണെന്ന് കൂടിക്കാഴ്ചയില്‍ കമല്‍ഹാസന്‍ പറഞ്ഞു. രാജ്യത്തെ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ വിശാലമായ മതേതര സഖ്യം ഉയര്‍ന്നുവരണമെന്നും തന്റെ പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ സിപിഎം പിന്തുണ ആവശ്യമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+