പത്തൊമ്പതിനെക്കാള്‍ വലുതല്ല ആറ്!! ആറിനും ഇരട്ടച്ചങ്കുമല്ല!! മാണിക്കുള്ള മറുപടി!!

  • Posted By:
Subscribe to Oneindia Malayalam

കൊട്ടാരക്കര: കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ മാണിയ്ക്ക് സിപിഎം പിന്തുണ നല്‍കിയതിന് സിപിഐയ്ക്കുള്ള എതിര്‍പ്പ് കുറച്ചൊന്നുമല്ല. കൊട്ടാരക്കരയില്‍ നടന്ന പരിപാടിയില്‍ സിപിഎമ്മിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ എല്‍ഡിഎഫിന് ശക്തിയില്ലെന്ന ചിന്ത കോംപ്ലക്‌സിന്റെ ഭാഗമാണെന്ന് കാനം പറഞ്ഞു. മാണി വന്നാലെ ശക്തി കൂടൂ എന്ന ചിന്ത ശരിയല്ലെന്നും അദ്ദേഹം പറയുന്നു. എല്‍ഡിഎഫ് നേതാക്കള്‍ക്കെല്ലാം അല്‍ഷിമേഴ്‌സ് വന്നുവെന്ന് ജനം വിശ്വസിക്കില്ലെന്നും കാനം പറഞ്ഞു.

kanam rajendran

കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് വരുന്നതിനെ സിപിഐ എതിര്‍ക്കുന്നത് അവരുടെ സ്ഥാനം നഷ്ടപ്പെടുമോ ഗ്രേഡ് കുറഞ്ഞുപോകുമോ എന്നീ ഭയം കൊണ്ടാണെന്ന് പരിഹസിച്ച മാണിക്കു കാനം മറുപടി നല്‍കി. എന്തായാലും 19നെക്കാള്‍ വലിയ സംഖ്യ അല്ല ആറെന്ന് കാനം പറഞ്ഞു.

ആറിനെക്കാള്‍ വലിയ സംഖ്യയാണ് 19 എന്നാണ് നാം പഠിച്ചിട്ടുള്ളതെന്നും മാത്രമല്ല ഈ ആറുപേരെ പേടിക്കാന്‍ അവര്‍ക്ക് ഇരട്ടച്ചങ്കൊന്നുമില്ലല്ലൊയെന്നും കാനം പരിഹസിച്ചു. ഈ ആറുപേരും ഉണ്ടാകുമോയെന്ന് കുറച്ച് കഴിഞ്ഞാലേ പറയാനാവൂയെന്നും കാനം.

English summary
kanam rajendran against cpm move to ally with km mani.
Please Wait while comments are loading...