കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് വേണ്ടത് 'കേരള മോഡൽ', പോ മോനേ മോദിയെന്ന് സംസ്ഥാനം വീണ്ടും പറയും: കനയ്യ കുമാർ

ഗുജറാത്ത് മാതൃക കോ‍ർപ്പറേറ്റ് കൊള്ളയുടേതാണ്. ഇതല്ല രാജ്യത്തിന് വേണ്ടത്.

Google Oneindia Malayalam News

മൂവാറ്റുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ജെഎൻയു സമര നേതാവും സിപിഐ നേതാവുമായ കനയ്യ കുമാർ. തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ വീണ്ടും പോ മോനേ മോദിയെന്ന് വീണ്ടും പറയുമെന്നും കനയ്യ കുമാർ പറഞ്ഞു. മൂവാറ്റുപുഴയിൽ ഇടത് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

Kanhaiya Kumar

ഗുജറാത്ത് മോഡലല്ല, കേരള മോഡലാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും കനയ്യ കുമാർ പറഞ്ഞു. "ഗുജറാത്ത് മോഡലിനെതിരെ കേരള മോഡൽ ഉയർത്തിക്കാട്ടണം. മനുഷ്യത്വം നിറഞ്ഞ കേരള മോഡലാണ് വർഗീയതയുടെ ഗുജറാത്ത് മോഡലിന് എതിരെ മുന്നോട്ട് വയ്ക്കുന്നത്. ഗുജറാത്ത് മാതൃക കോ‍ർപ്പറേറ്റ് കൊള്ളയുടേതാണ്. ഇതല്ല രാജ്യത്തിന് വേണ്ടത്."

കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉറപ്പാണ്. പ്രതിപക്ഷ ആരോപണങ്ങൾ വിലപ്പോവില്ല. മലയാളികൾ വിദ്യാഭ്യാസമുള്ളവരാണ്. ആരോപണങ്ങളുടെ സത്യാവസ്ഥ ജനങ്ങൾ തിരിച്ചറിയും. യുഡിഎഫിൻ്റെയും ബിജെപിയുടെയും ആരോപണങ്ങൾ ജനം തള്ളിക്കളയുമെന്നും കനയ്യ കുമാർ പറഞ്ഞു.

നക്ഷത്രം പോലെ തിളങ്ങി ഇവ്ലിൻ ശർമ- ചിത്രങ്ങൾ കാണാം

"നമ്മൾ അമ്പലങ്ങൾക്കും പള്ളികൾക്കും എതിരല്ല. പക്ഷേ നമ്മൾ വിദ്യാഭ്യാസത്തിനൊപ്പമാണ്. ആശുപത്രികൾക്കും വികസനത്തിനും ഒപ്പമാണ്. എല്ലാവരും ഇന്ത്യക്കാരാണ്, ആരെയും ഇല്ലാതാക്കാൻ നമ്മൾ സമ്മതിക്കില്ല," കനയ്യ കുമാർ പറഞ്ഞു. ബിജെപിക്ക് ഒപ്പം കൂട്ടുകൂടുന്നവർക്ക് ബിജെപിയെ ശരിക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Kanayya Kumar about Left front's victory in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X