Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം:മുഖ്യപ്രതി ഇർഷാദ് പോലീസ് കസ്റ്റഡിയൽ

കാസർകോഡ്; കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുറഹ്മാൻ ഔഫിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി ഇർഷാദ് പോലീസ് കസ്റ്റഡിയൽ.യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറിയാണ് ഇയാൾ. ഇർഷാദിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇർഷാദിനെ ഇന്നലെ രാത്രിയോടെ കാഞ്ഞങ്ങാട്ടെത്തിച്ചു

സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയനുസരിച്ച് നാല് പേരാണ് പേരാണ് കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ പഴയ കടപ്പുറം സ്വദേശി അബ്ദുറഹ്മാൻ ഔഫിനെ കുത്തികൊല്ലപ്പെടുത്തിയത്.പ്രദേശത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.

custody-160886

ഇർഷാദ്, മുണ്ടത്തോട് സ്വദ്ദേശികളായ ഇസ്ഹാഖ്, ഹസ്സൻ എന്നിവരെ പ്രതി ചേർത്താണ് പോലീസ് അന്വേഷണം ആരംഭിച്ചത്.ബുധനാഴ്ച രാത്രി ഉണ്ടായ സംഘർഷത്തിൽ ഇർഷാദിനും പരിക്കേറ്റിരുന്നു. തുടർന്ന് മംഗളൂരു ആശുപത്രിയിൽ ഇർഷാദിനെ പ്രവേശിപ്പിച്ചചു. ചികിത്സയിലായിരുന്നപ്പോള്‍ ഇർഷാദിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.ഇർഷാദിനെ കൂടാതെ ഹസനും പോലീസിന്റെ പിടിയിലായതായി സൂചന ഉണ്ട്.

അതേസമയം ഔഫിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് റിപ്പോർട്ട. കത്തിക്കുത്തിൽ ഔഫിന്റെ ഹൃദയധമനിയിൽ മുറിവേറ്റിരുന്നു. ഇത് പെട്ടെന്ന് തന്നെ രക്തം വാർന്ന് പോകാൻ കാരണമായി. ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചു കയറിയെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ ഔഫിന്റെ ഖബറടക്കത്തിന് പിന്നാലെ കാഞ്ഞങ്ങാട് കല്ലൂരാവി മേഖലയിൽ ഇന്നലെ രാത്രി വീണ്ടും സംഘർഷം ഉണ്ടായി.രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകർത്തു. തുടർന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+