കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്ന വീട് സ്‌ഫോടനത്തില്‍ തകര്‍ന്നു

Google Oneindia Malayalam News

കണ്ണൂര്‍: പൊടികുണ്ടില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഇരുനില വീട് പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തുണ്ടായ നിരവധി വീടുകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

വീടിനകത്തു സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. ചീക്കാട്ടുപീടിക സ്വദേശി അനൂപ് മൂന്നു വര്‍ഷമായി താമസിക്കുന്ന വീടാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ വീടിനകത്ത് അനൂപിന്റെ മകള്‍ ഹിബ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗുരുതര പരിക്കുകളോടെ ഹിബയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Kannur Map

പ്രദേശത്താകെ വെടിവരുന്നിന്റെ രൂക്ഷ ഗന്ധം പരന്നിരുന്നു. കഥാകൃത്ത് ടി പത്മനാഭന്റെ വീടിനു ഉള്‍പ്പെടെ സമീപത്തെ പത്തോളം വീടുകള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അഞ്ചു കിലോ മീറ്റര്‍ ദൂരവരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി.

അനധികൃത പടക്ക ശേഖരമാണ് പൊട്ടിതെറിച്ചതെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ജില്ലാ പോലീസ് ചീഫ് ഹരിസങ്കര്‍ പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്ത പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ ബോംബ് സ്‌ക്വാഡ് രാത്രി തന്നെ നിര്‍വ്വീര്യമാക്കി.

തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങി കിടപ്പുണ്ടോ എന്നറിയാന്‍ പോലീസും ഫയര്‍ഫോര്‍സും പരിശോധന നടത്തുന്നുണ്ട്. ലൈസന്‍സ് ഇല്ലാതെ പടക്ക നിര്‍മ്മാണം നടത്തിയതിന് അനൂപിനെതിരെ മുന്‍പും കേസുകള്‍ എടുത്തിട്ടുള്ളതാണെന്ന് പോലീസ് പറഞ്ഞു.

English summary
Five people were injured after a blast ripped through a two-storeyed house at Kottali in Podikkund Near Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X