കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗവര്‍ണറുടെ നടപടി അതിരുവിട്ടതും അപലപനീയവും':കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്

Google Oneindia Malayalam News

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്. ഗവർണറുടെ നടപടി അതിരുവിട്ടതും അപലപനീയമാണെന്നും സിൻഡിക്കേറ്റ് പറഞ്ഞു. ഗവർണർ മര്യാദ ലംഘിച്ചുവെന്നും ഭരണഘടനാ പദവിയിൽ ഇരിക്കുന്ന വ്യക്തിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും വാർത്താക്കുറിപ്പിൽ സിൻഡിക്കേറ്റ് വിമർശിച്ചു.

കണ്ണൂർ വി.സിയെ ക്രിമിനൽ എന്ന് വിളിച്ചാണ് ഗവർണർ സംസാരിച്ചത്. ഇത്തരം പദപ്രയോഗങ്ങൾ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് ചേർന്നതല്ല. സർവകലാശാലയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ മാധ്യമങ്ങളിലൂടെ വരുന്നുണ്ട്. വിവാദങ്ങൾക്ക് ഊർജം കൂട്ടുന്ന രീതിയിലാണ് ഗവർണറുടെ പ്രതികരണങ്ങളെന്നും വിമർശനമുണ്ട്.

knr

നടിയെ ആക്രമിച്ച കേസ്: ദിലീപിനും അതിജീവിതയ്ക്കും നാളെ നിര്‍ണായക ദിനംനടിയെ ആക്രമിച്ച കേസ്: ദിലീപിനും അതിജീവിതയ്ക്കും നാളെ നിര്‍ണായക ദിനം

സർവകലാശാലയുടെ പല ചട്ടങ്ങളും മനസ്സിലാക്കാതെയാണ് ഗവർണറുടെ നടപടികൾ. പ്രിയ വർഗീസിന് നിയമനം നൽകുന്നതിന് മുന്നോടിയായി പുറപ്പെടുവിച്ച റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചത് ചട്ടങ്ങൾ മനസ്സിലാക്കാതെയാണ്. അടുത്തിടെ നടന്ന നിയമനങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ഗവർണർ പറയുന്നത് ചട്ടങ്ങൾ മനസ്സിലാക്കാതെയാണെന്നും സിൻഡിക്കേറ്റ് വിമർശിക്കന്നു.

കാമുകിക്കായി ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍'; ഒടുവില്‍ ജീവന്‍ പോയത് കാമുകന്റെ; കാരണം ആ ട്വിസ്റ്റ്കാമുകിക്കായി ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍'; ഒടുവില്‍ ജീവന്‍ പോയത് കാമുകന്റെ; കാരണം ആ ട്വിസ്റ്റ്

സേവ് യൂണിവേഴ്‌സിറ്റിയുടേയും ചില പ്രതിപക്ഷ കക്ഷികളുടേയും വാക്ക് കേട്ടാണ് പല നടപടിയും ഗവർണർ സ്വീകരിക്കുന്നത്‌. ഇതിന്റെയൊക്കെ തുടർച്ചയായി വേണം വി.സിയെ ക്രമിനൽ എന്ന് വിളിച്ച ഗവർണറുടെ നടപടിയെ കാണാൻ. അതോടൊപ്പം തന്നെ സർവകലാശാല കുറഞ്ഞ കാലം കൊണ്ട് നേടിയ അംഗീകാരങ്ങൾ മറച്ചുവെച്ച് മര്യാദയുടെ പരിധി ലംഘിച്ചാണ് ഗവർണറുടെ പല നടപടികളെന്നും സിൻഡിക്കേറ്റ് വിമർശിച്ചു.

അതേസമയം, ഗവർണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക്‌ നിരക്കാത്തതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. അറിയപ്പെടുന്ന അക്കാദമിഷ്യനും, ചരിത്രകാരനുമായ കണ്ണൂർ വി.സിയെ ക്രിമിനൽ എന്നുവിളിച്ച ഗവർണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എന്ത്‌ ക്രിമിനൽ കുറ്റമാണ്‌ വി.സി ചെയ്‌തത്‌ എന്ന്‌ ഗവർണർ വ്യക്തമാക്കണമെന്നും സിപിഎം പറഞ്ഞു,.

റോണ്‍സണ്‍ എന്താ സെമിത്തേരിയയില്‍!! സെമിത്തേരിയയില്‍ നിന്ന് ചിത്രങ്ങളുമായി താരം

ഗവർണർ എടുത്ത നടപടിയിൽ നിയമപരമായി മാത്രം വിയോജിപ്പ്‌ രേഖപ്പെടുത്തിയ ആളാണ്‌ കണ്ണൂർ വി.സി നിയമപരമായും, മാന്യമായും മറുപടി പറയുന്നതിന്‌ പകരം തന്റെ സ്ഥാനത്തിന്‌ യോജിക്കാത്ത തരത്തിൽ പ്രതികരിക്കുന്നത്‌ ഗവർണർ പദവിക്ക്‌ യോജിച്ചതാണോയെന്ന്‌ അദ്ദേഹം പരിശോധിക്കണമെന്നു പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

English summary
kannur university controversy: University Syndicate said that Governor's action is condemnable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X