ശുഹൈബിനെ ഇറച്ചിവെട്ടുന്ന പോലെ നുറുക്കി; ഒരാള്‍ ഇരുന്ന് വെട്ടി, മറ്റൊരാള്‍ കുനിഞ്ഞും!!

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവും എടയന്നൂര്‍ സ്വദേശിയുമായ ശുഹൈബിനെ അക്രമിസംഘം കൊലപ്പെടുത്തിയത് വളരെ ക്രൂരമായിട്ടാണെന്ന് വെളിപ്പെടുത്തല്‍. പരിസരങ്ങളില്‍ ആളുകള്‍ കുറവായ വേളയിലായിരുന്നു ആക്രമണം. ശുഹൈബിനെ കുറിച്ച് അക്രമികള്‍ക്ക് വിവരം ലഭിച്ചത് എങ്ങനെയാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബോംബെറിഞ്ഞ ശേഷമായിരുന്നു കാറിലെത്തിയ സംഘം ശുഹൈബിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു സുഹൃത്തുക്കള്‍ക്ക് നേരെ തിരിഞ്ഞത്. അതിക്രൂരമായിട്ടാണ് കൊലപാതകം നടത്തിയതെന്ന് വെട്ടേറ്റു ചികില്‍സയില്‍ കഴിയുന്ന ശുഹൈബിന്റെ സുഹൃത്ത് നാഷാദ് മനോരമ ന്യൂസിനോടാണ് വെളിപ്പെടുത്തിയത്...

രാത്രി അതിക്രമിച്ച് കയറി; വീട്ടമ്മയെ ബലാല്‍സംഗം ചെയ്തു, മലപ്പുറത്ത് യുവാക്കള്‍ അറസ്റ്റില്‍

ശുഹൈബ് വീണു

ശുഹൈബ് വീണു

തിങ്കളാഴ്ച രാത്രി ശുഹൈബും സുഹൃത്തുക്കളും തട്ടുകടയില്‍ ചായ കുടിക്കുമ്പോഴാണ് കാറിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം ആക്രമണം അഴിച്ചുവിട്ടത്. ശുഹൈബിന് ആദ്യം കാലിലാണ് വെട്ടേറ്റത്. ഇതോടെ ശുഹൈബ് നിലത്തുവീഴുകയായിരുന്നു.

ഇരുന്നും കുനിഞ്ഞും വെട്ടി

ഇരുന്നും കുനിഞ്ഞും വെട്ടി

പിന്നീട് ശുഹൈബിനെ രണ്ടുപേര്‍ ചേര്‍ന്ന് നിരവധി തവണ വെട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ ഇരുന്ന് വെട്ടുകയായിരുന്നു. മറ്റൊരാള്‍ കുനിഞ്ഞുനിന്നും വെട്ടി. തടഞ്ഞപ്പോഴാണ് കൈക്ക് വെട്ടിയത്. ബെഞ്ച് കൊണ്ട് തടഞ്ഞതിനാലാണ് അരയ്ക്ക് മുകളില്‍ വെട്ടേല്‍ക്കാതിരുന്നതെന്നും നൗഷാദ് ചാനലിനോട് പറഞ്ഞു.

അവര്‍ പിന്നാലെയുണ്ട്

അവര്‍ പിന്നാലെയുണ്ട്

അതേസമയം, തനിക്ക് ഭീഷണിയുണ്ടെന്ന് ശുഹൈബ് തന്നെ പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അവര്‍ പിന്നാലെയുണ്ട് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. സിപിഎമ്മുകാരുടെ കൊലവിളി വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ശുഹൈബിന്റേതെന്ന പേരില്‍ ശബ്ദ സന്ദേശവും പ്രചരിക്കുന്നത്.

വിവരം കൈമാറിയത് ആര്?

വിവരം കൈമാറിയത് ആര്?

അതേസമയം, ശുഹൈബ് തട്ടുകടയിലുണ്ടെന്ന വിവരം എങ്ങനെയാണ് അക്രമികള്‍ക്ക് ലഭിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വാട്‌സ് ആപ്പ് വഴിയാണ് അക്രമികള്‍ക്ക് സന്ദേശം കൈമാറിയതെന്ന് പോലീസ് സംശയിക്കുന്നു.

ഫോര്‍ രജിസ്‌ട്രേഷന്‍ കാര്‍

ഫോര്‍ രജിസ്‌ട്രേഷന്‍ കാര്‍

ഫോര്‍ രജിസ്‌ട്രേഷന്‍ കാറാണ് അക്രമികള്‍ ഉപയോഗിച്ചിരുന്നത്. ഇത് പോലീസിനെ കുഴക്കുന്നുണ്ട്. ശുഹൈബ് കടയില്‍ വന്ന് ഏതാനും നിമിഷങ്ങള്‍ക്കകം അക്രമികള്‍ എത്തിയിരുന്നു. അരയ്ക്ക് താഴെ 37 വെട്ടുകളാണ് ശുഹൈബിന് ഏറ്റിരുന്നത്.

അക്രമം നടക്കുമ്പോള്‍

അക്രമം നടക്കുമ്പോള്‍

ശുഹൈബും സുഹൃത്തുക്കളും കടയിലെ മൂന്ന് ജീവനക്കാരുമാണ് അവിടെയുണ്ടായിരുന്നത് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യും. അക്രമം നടക്കുമ്പോള്‍ മൂന്ന് ജീവനക്കാരും പല ആവശ്യത്തിനായി പോയിരുന്നു.

സ്‌ഫോടന ശബ്ദം കേട്ട്

സ്‌ഫോടന ശബ്ദം കേട്ട്

കടയിലെ മാലിന്യം കളയാന്‍ രണ്ടു ജീവനക്കാര്‍ പോയി. ഒരാള്‍ ബാത്ത് റൂമിലേക്ക് പോയെന്നുമാണ് പോലീസിന് ലഭിച്ച വിവരം. സ്‌ഫോടന ശബ്ദം കേട്ടാണ് ജീവനക്കാര്‍ ഓടിയെത്തിയത്.

പിതാവ് പറയുന്നു

പിതാവ് പറയുന്നു

ശുഹൈബിന് ഭീഷണിയുണ്ടായിരുന്നുവെന്ന് പിതാവ് മുഹമ്മദും പറയുന്നു. ചോദ്യം ചെയ്യാന്‍ പോലീസ് നിരവധി പേരെ വിളിപ്പിച്ചിരുന്നു. ഇതില്‍ സംശയം തോന്നിയ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പോലീസ് ഒത്തുകളി

പോലീസ് ഒത്തുകളി

കൊലവിളി നടത്തിയ സിപിഎം നേതാവിനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

സിപിഎം പറയുന്നു

സിപിഎം പറയുന്നു

ശുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സിപിഎം എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചത്. അക്രമത്തിനിടെ പരിക്കേറ്റ ശുഹൈബിന്റെ സുഹൃത്തുക്കളായ പള്ളിപ്പറമ്പത്ത് ഹൗസില്‍ നൗഷാദ്, റിയാസ് മന്‍സിലില്‍ റിയാസ് എന്നിവര്‍ കൊയിലി ആശുപത്രിയിലാണ്. അക്രമം അഴിച്ചുവിട്ട ശേഷം സംഘം കാറില്‍ കയറി മട്ടന്നൂര്‍ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

English summary
Kannur Youth Congress Leader Shuhaib Murder: Eyewitness Reveals

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്