കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണം; പ്രമേയവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എ.പി വിഭാഗം) ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി (ഡി-ലിറ്റ്) നല്‍കണം എന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ പ്രമേയം.

സിന്‍ഡിക്കേറ്റ് അംഗം ഇ. അബ്ദുറഹിമാണ് ഇരുവര്‍ക്കും ഡി-ലിറ്റ് നല്‍കണം എന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ സമൂഹത്തിനാകെ പ്രയോജനപ്പെടുന്ന വിധത്തില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും, വെള്ളാപ്പള്ളി നടേശനുമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളല്ല ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നും പ്രമേയത്തില്‍ പറയുന്നു. വിദേശ രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജന്‍ കോഴ്‌സുകള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനമാണ് കാന്തപുരം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പ്രമേയത്തില്‍ അബ്ദുറഹീം ചൂണ്ടിക്കാട്ടി.
നിരവധിയായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിനായി പടുത്തുയര്‍ത്തുകയും ഇന്നും ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളുമാണ് എന്നാണ് വെള്ളാപ്പള്ളി നടേശനെ കുറിച്ച് പറയുന്നത്. ഇരുവരുടെയും പ്രൊഫൈലുകള്‍ ഡി-ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണം എന്നും അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ ഡി-ലിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കില്ല എന്നും പ്രമേയം പിന്‍വലിക്കണം എന്നുമാണ് ഒരു വിഭാഗം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്.
ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം
ഇടതുപക്ഷ അനുകൂലിയായ സിന്‍ഡിക്കേറ്റ് അംഗം ഇ. അബ്ദുറഹിം വൈസ് ചാന്‍സലറുടെ അനുവാദത്തോടെയാണ് പ്രമേയം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇടതുപക്ഷ അംഗങ്ങള്‍ തന്നെയാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
ഈ ഓണത്തിലെ മലയാളി മങ്ക മാളു തന്നെ.. എന്താ ഒരു ലുക്ക്..; വൈറല്‍ ചിത്രങ്ങള്‍
ഏറെ നേരം നീണ്ട തര്‍ക്കത്തിന് ശേഷം ഡി-ലിറ്റ് നല്‍കാന്‍ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണനയിലേക്ക് ഈ പ്രമേയം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു. ഡോ. വിജയരാഘവന്‍, ഡോ. വിനോദ് കുമാര്‍, ഡോ. റഷീദ് അഹമദ് എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയാണ് വിഷയം പരിശോധിക്കുക












Click it and Unblock the Notifications