• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൂടത്തായിക്ക് പിന്നാലെ കരമനയും; ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കും? മരണങ്ങളിൽ വ്യക്തതയില്ല, ദുരൂഹത!

തിരുവനന്തപുരം: കേരളത്തെ പിടിച്ചു കുലുക്കിയ കൂടത്തായി കൊലപാതക പരമ്പരയ്ക്ക് പിന്നാലെ കരമനയിലും ദുരൂഹ മരണങ്ങൾ. കരമനയില ദുരൂഹ മരണങ്ങളിലും സ്വത്ത് കേസിലും കൂടുതല്‍ വിശദമായ അന്വേഷണത്തിന് ആലോചന. കേസ് ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച സ്വീകരിക്കും. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ഡിസിപി ക്രൈം മുഹമ്മദ് ആരിഫാണ്.

അദ്ദേഹം തന്നെയാണ് ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന് ശുപാർശ ചെയ്തിരിക്കുന്നത്. സാധാരണ മരണങ്ങള്‍ തന്നെയാണെന്നാണ് നിലവിലെ നിഗമനം. മരണങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങൾ നടന്നുവെന്നാണ് പോലീസ് ഇപ്പോൾ അന്വേഷികൊണ്ടിരിക്കുന്നത്ത്.

നിശ്ചിത ഇടവേളകളിൽ ഏഴ് മരണം

നിശ്ചിത ഇടവേളകളിൽ ഏഴ് മരണം

തിരുവനന്തപുരം കരമന കുളത്തറ ഉമാമന്ദിരത്തിലെ ഏഴ് പേരുടെ മരണത്തിലാണ് ദുരൂഹയുള്ളത്. തിരുവനന്തപുരം കരമന കുളത്തറ ഉമാമന്ദിരത്തില്‍ (കൂടത്തില്‍) ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയബാലകൃഷ്ണന്‍നായര്‍, ജയപ്രകാശ് (ദേവു), ജയശ്രീ, ഗോപിനാഥന്‍നായരുടെ ജ്യേഷ്ഠന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍നായര്‍, ഗോപിനാഥന്‍നായരുടെ മറ്റൊരു സഹോദരനായ നാരായണന്‍നായരുടെ മകന്‍ ജയമാധവന്‍നായര്‍ എന്നാവരായിരുന്നു നിശ്ചിത ഇടവേളകളിൽ മരണപ്പെട്ടത്.

ബന്ധുക്കളുടെ പരാതി

ബന്ധുക്കളുടെ പരാതി

മരണങ്ങളില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളെത്തിയതോടെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകും ചെയ്തു. കൂട്ടുകുടുംബമായിരുന്ന ഇവരുടെപേരില്‍ നഗരത്തിലുള്ള 30 കോടിരൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ കുടുംബാംഗമല്ലാത്തയാള്‍ക്ക് കൈമാറ്റം ചെയ്തിരുന്നു. ഇതാണ് മരണത്തിൽ സംശയം ഉടലെടുത്തത്. വില്‍പ്പത്രം തയ്യാറാക്കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.

അനിൽകുമാറിന്റെ പരാതി

അനിൽകുമാറിന്റെ പരാതി

കാലടിയിലെ 65 സെന്റ് സ്ഥലവും വീടുമാണ് കുടുംബസുഹൃത്ത് രവീന്ദ്രന്‍നായരുടെ പേരില്‍ വില്‍പ്പത്രം എഴുതി നല്‍കിയത്. കാലടി സ്വദേശി അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. കൂട്ടത്തായി സംഭവം പോലെ തന്നെ ഒരാളുടെ മരണത്തിൽ മാത്രമാണ് പോസ്റ്റ്മോർട്ടം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവന്‍നായരാണ് അവസാനം മരിച്ചത്.

അരോപണങ്ങൾ അടിസ്ഥാന രഹിതം

അരോപണങ്ങൾ അടിസ്ഥാന രഹിതം

അവശനിലയിലായതോടെ അകലെ താമസിക്കുന്ന വീട്ടുജോലിക്കാരി ലീലയെ വിളിച്ചുവരുത്തുകയായിരുന്നെന്ന് പരാതിക്കാരിയായ പ്രസന്നകുമാരി പറയുന്നു. 2017-ല്‍ നടന്ന ഈ കേസില്‍ പരിശോധനഫലം കിട്ടിയിട്ടില്ല. ജയപ്രകാശിന്റെയും ജയമാധവന്‍നായരുടെയും മരണങ്ങളിലാണ് സംശയമുള്ളതെന്നും പ്രസന്നകുമാരി പറയുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് കുടുംബസുഹൃത്തായ രവീന്ദ്രന്‍നായരുടെ വാദം.

ദുരൂഹതയെന്ന് ഡിജിപി

ദുരൂഹതയെന്ന് ഡിജിപി

എന്നാൽ മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. ജയമാധവന്‍നായരുടെ മരണത്തിലും വില്‍പ്പത്രം തയ്യാറാക്കിയതിലും തുടരന്വേഷണം വേണമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അസി. കമ്മിഷണറുടെ റിപ്പോര്‍ട്ട്. സിവില്‍കേസിന് പിന്നിലും ഗൂഢാലോചനയുള്ളതായും വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ എന്നിവയില്‍ കേസെടുത്ത് വിശദാന്വേഷണത്തിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

English summary
Karamana murder case; Investigation continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X