ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്ന്; സമരം ശക്തമാകുന്നു, 111 മണിക്കൂര്‍ സത്യാഗ്രഹം തിങ്കളാഴ്ച

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ സമരം ശക്തിപ്പെടുത്തുന്നു. 111 മണിക്കൂര്‍ നീളുന്ന സത്യാഗ്രഹം തിങ്കളാഴ്ച ആരംഭിക്കും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് എംഡിഎഫ് ആരോപിക്കുന്നു.

Haj

എയര്‍പോര്‍ട്ട് അതോറിറ്റിയും കേന്ദ്രസര്‍ക്കാരും വിമാനത്താവളത്തിനെതിരേ ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ സമരത്തിലാണ്. ഈ സാഹചര്യത്തിലാണ് എംഡിഎഫ് വ്യത്യസ്തമായ സമരവുമായി രംഗത്തെത്തുന്നത്.

111 മണിക്കൂര്‍ രാപ്പകല്‍ സത്യാഗ്രഹം സംഘടിപ്പിക്കാനാണ് തീരുമാനം. വാരാണസി, ഔറംഗാബാദ്, മംഗലാപുരം, ഗുവാഹത്തി തുടങ്ങിയിടങ്ങളിലെ വിമാനത്താവളങ്ങളെല്ലാം ഹജ്ജ് എംബാര്‍ക്കേഷന് വേണ്ടി പരിഗണിച്ചിട്ടുണ്ട്. രാജ്യത്തെ മൂന്നാം നിര വിമാനത്താവളങ്ങളാണിത്.

എന്നാല്‍ കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കാത്തത് ബോധപൂര്‍വമായ നടപടിയാണെന്ന് എംഡിഎഫ് ആരോപിക്കുന്നു. ഇക്കാര്യത്തില്‍ കടുത്ത വിവേചനമാണ് കരിപ്പൂര്‍ വിമാനത്താവളത്തോട് കാണിക്കുന്നത്. വിമാനത്താവളം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എംഡിഎഫ് കുറ്റപ്പെടുത്തി.

English summary
MDF to start 111 hour protest for Hajj embarcation in Karipur Airport,
Please Wait while comments are loading...