Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി തന്ത്രം തിരിച്ച് പയറ്റി ഡികെ: കർണാടകയില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്

2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണത്തില്‍ ബി ജെ പിക്ക് ഏറെ പിന്നിലായി പോയെങ്കിലും ജെ ഡി എസിന് മുഖ്യമന്ത്രി പദവി നല്‍കി കർണാടകയില്‍ ഭരണത്തിലെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. നിരവധി പ്രശ്നങ്ങളിലൂടെ മുന്നോട്ട് പോയ സഖ്യസർക്കാർ ഒടുവില്‍ കാത്തിരുന്ന വിധിപോല്‍ തകർന്ന് വീഴുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും ജെ ഡി എസില്‍ നിന്നുമുള്ള എം എല്‍ എമാരെ അടർത്തിയെടുത്ത ബി ജെ പി കുമാരസ്വാമി സർക്കാറിനെ വീഴ്ത്തി അധികാരത്തിലെത്തുകയായിരുന്നു.

ഇരുപതിലേറെ എം എല്‍ എമാരെയാണ് ഈ നീക്കത്തില്‍ കോണ്‍ഗ്രസിന് മാത്രം നഷ്ടമായത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഈ സീറ്റുകളിലെല്ലാം ബി ജെ പി വിജയിക്കുകയും ചെയ്തു. സംസ്ഥാനം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ കൂറുമാറ്റത്തിലൂടെ നഷ്ടമായ ഈ മണ്ഡലങ്ങളെല്ലാം പിടിച്ചെടുക്കാന്‍ വലിയ പദ്ധതിയാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായ മണ്ഡലങ്ങളിലെ

ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായ മണ്ഡലങ്ങളിലെ ജനകീയ നേതാക്കളെ കണ്ടെത്തി മാസങ്ങള്‍ക്ക് മുന്‍പേ തിരഞ്ഞെടുപ്പിന് ഒരുക്കുകയെന്നതാണ് കോണ്‍ഗ്രസ് തന്ത്രം. അതോടൊപ്പം തന്നെ ബി ജെ പിയില്‍ നിന്നുള്ള പ്രമുഖ നേതാക്കളെയും പാർട്ടി കൊണ്ടുവരുന്നുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലേക്ക് എത്തിയ നേതാവാണ് ഉത്തര കന്നഡയിലെ യെല്ലപൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള മുൻ ബി ജെ പി എം എൽ എ വിഎസ് പാട്ടീല്‍.

2019 ലെ തിരഞ്ഞെടുപ്പില്‍ യെല്ലപൂർ നിയോജക മണ്ഡലത്തിൽ

2019 ലെ തിരഞ്ഞെടുപ്പില്‍ യെല്ലപൂർ നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. എന്നാല്‍ എം എൽ എയായ അരബൈൽ ശിവറാം ഹെബ്ബാർ ബി ജെ പിയിലേക്ക് കൂടുമാറുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാന തൊഴില്‍ മന്ത്രിയാണ് ഇദ്ദേഹം. വ്യാഴാഴ്ച കോൺഗ്രസിൽ ചേർന്ന വിഎസ് പാട്ടീൽ 2008ൽ 2485 വോട്ടിന് ഹെബ്ബാറിനെ പരാജയപ്പെടുത്തിയാണ് കർണാടക നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടുക്കപ്പെട്ടത്.

 ആ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് എതിരാളി

2013ലും 2018ലും നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും യഥാക്രമം 24,492 വോട്ടുകൾക്കും 1,483 വോട്ടുകൾക്കും പാട്ടീൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഹെബ്ബാറിനോട് പരാജയപ്പെടുകയായിരുന്നു. 2019-ലെ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചില്ല. ആ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് എതിരാളിയായ ഭീമണ്ണ നായിക്കിനെക്കാൾ 31,000 വോട്ടുകൾക്കായിരുന്നു ഹെബ്ബാറിന്റെ വിജയം.

Hair Care: മുടി പട്ടുപോലെ തിളങ്ങണോ; കറ്റാർവാഴ മാത്രമല്ല, പഴവും കാട്ടും അത്ഭുതം

ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട പാട്ടീലൊന്നും

ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട പാട്ടീലൊന്നും,പ്രദേശത്തെ മറ്റൊരു ബിജെപി നേതാവും വ്യവസായിയുമായ ശ്രീനിവാസ് ഭട്ടിനൊപ്പമാണ് കോണ്‍ഗ്രസില്‍ ചേർന്നത്. ബ്രാഹ്മണരും പിന്നാക്ക ജാതിക്കാരും ഏറെയുള്ള മണ്ഡലമാണ് യെല്ലപ്പൂർ നിലവിലെ ബി ജെ പി എം എൽ എ ശിവറാം ഹെബ്ബാർ ബ്രാഹ്മണനാണ്. ബി ജെ പി ഹെബ്ബാറിന് വീണ്ടും യെല്ലാപ്പൂർ ടിക്കറ്റ് നൽകിയാൽ, 2023-ൽ മണ്ഡലം തിരിച്ചുപിടിക്കാൻ സംസ്ഥാന തൊഴിൽ മന്ത്രിക്കെതിരെ ശക്തമായ ഭരണ വിരുദ്ധതയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

വിഎസ് പാട്ടീൽ ഞങ്ങൾക്കൊപ്പം സംസ്ഥാന നിയമസഭയിൽ

'വിഎസ് പാട്ടീൽ ഞങ്ങൾക്കൊപ്പം സംസ്ഥാന നിയമസഭയിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച നിയമസഭാ സാമാജികനെന്ന നിലയിൽ അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചു. അച്ഛൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്നു. ഞങ്ങളുടെ കോൺഗ്രസ് എം എൽ എ ബി ജെ പിയിൽ ചേർന്നതിന് ശേഷം (2019-ൽ) മേഖലയിലെ നിരവധി ബി ജെ പി നേതാക്കള്‍ കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്, "യെല്ലാപ്പൂരിലെയും ഉത്തര കന്നഡ മേഖലയിലെയും കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ച ശേഷമാണ് പാട്ടീലിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നതെന്നും ശിവകുമാർ പറഞ്ഞു.

മുൻ ഹിരേകെരൂർ എം എൽഎ യും

മുൻ ഹിരേകെരൂർ എം എൽഎ യും ലിംഗായത്ത് നേതാവുമായ യു ജി ബണക്കറിനെ കഴിഞ്ഞ മാസം കോണ്‍ഗ്രസ് പാർട്ടിയില്‍ എത്തിച്ചിരുന്നു. കുറൂമാറിയെത്തിയ കോണ്‍ഗ്രസ് എം എല്‍ എ ബീസി പാട്ടീലിന് സീറ്റ് നല്‍കിയതിനെ തുടർന്ന് ഇദ്ദേഹം പാർട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. 2018ലെ തിരഞ്ഞെടുപ്പിൽ ഹിരേകെരൂർ സീറ്റിൽ ബി സി പാട്ടീലിനോട് 555 വോട്ടിന് ബണകാർ പരാജയപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+