കത്വ കൂട്ടബലാത്സംഗക്കേസിലും പിണറായിയെ ചൊറിഞ്ഞ് കുമ്മനം.. സോഷ്യൽ മീഡിയയുടെ പൊങ്കാല

 • Written By:
Subscribe to Oneindia Malayalam
cmsvideo
  കുമ്മനത്തിന് സോഷ്യൽ മീഡിയയുടെ പൊങ്കാല | Oneindia Malayalam

  കത്വയിൽ എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് സംഘപരിവാർ ആണ്. രാജ്യത്തെ ഒരു വിഭാഗം ഹിന്ദുക്കൾക്കിടയിൽ കടുത്ത മുസ്ലീം വിരോധം വളർത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാർ സംഘടനകൾ ഒന്നടങ്കം ആ കുഞ്ഞുപെൺകുട്ടിക്ക് സംഭവിച്ച ക്രൂരതയ്ക്ക് രാജ്യത്തോട് മറുപടി പറഞ്ഞേ മതിയാകൂ. പ്രതികളെ പരസ്യമായി തന്നെ പിന്തുണച്ച ബിജെപി ഇപ്പോൾ രാജ്യവ്യാപക പ്രതിഷേധം ഉയർന്നതിന്റെ ഭാഗമായി മുഖം രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ്.

  മൌനിബാബയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗത്യന്തരമില്ലാതെ കഴിഞ്ഞ ദിവസം പ്രതികരിച്ച് രംഗത്ത് വന്നു. കേരളത്തിൽ എഎൻ രാധാകൃഷ്ണനും കുമ്മനം രാജശേഖരനും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുണ്ട്. കത്വ കേസിൽ മുതലക്കണ്ണീരൊഴുക്കുകയും പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കുമ്മനത്തെ സോഷ്യൽ മീഡിയ കണ്ടം വഴി ഓടിച്ചിരിക്കുകയാണ്.

  കുമ്മനത്തിന്റെ ഉരുളൽ

  കുമ്മനത്തിന്റെ ഉരുളൽ

  കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതാണ്: കശ്മീരിലെ കത്വയില്‍ പിഞ്ചു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മനുഷ്യത്വമുള്ള ഒരാള്‍ക്കും അംഗീകരിക്കാവുന്ന സംഭവമല്ല അവിടെ നടന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ നടപടികളാണ് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സഹായിച്ചത്. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത കശ്മീര്‍ സര്‍ക്കാരിന്റെ നിലപാട് മാതൃകാപരമാണ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മൂലം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയാനും സര്‍ക്കാരിനായി.

  കുറ്റം പിണറായിക്ക്

  കുറ്റം പിണറായിക്ക്

  പൊലീസ് അലംഭാവം കൊണ്ടു മാത്രം നിരവധി കുറ്റവാളികള്‍ മാന്യന്‍മാരായി വിലസുന്ന കേരളത്തിന് ഇതൊരു പാഠമാണ്. അതേസമയം ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്. ഇത്തരം കേസുകളില്‍ ഇരയാക്കപെടുന്നവര്‍ക്ക് നിയമം നല്‍കുന്ന അവകാശം പിണറായി വിജയന്‍ ലംഘിച്ചിരിക്കുകയാണ്. ഇത് ഇരയെ അപമാനിക്കലാണ്.

  ഈ നിയമത്തെപ്പറ്റിയുള്ള അജ്ഞത മൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തത്‌, സംഭവത്തിന് വര്‍ഗ്ഗീയനിറം നല്‍കാന്‍ ശ്രമിച്ചതിലൂടെ ഇത് മന:പൂര്‍വ്വമാണെന്നും വ്യക്തമായി.

  പഴയ പോസ്റ്റ് കുത്തിപ്പൊക്കി

  പഴയ പോസ്റ്റ് കുത്തിപ്പൊക്കി

  രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരളാ പൊലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണം എന്നാണ് കുമ്മനത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. എന്നാൽ കുമ്മനത്തിന്റെ വാദങ്ങളെ പൊളിച്ചടുക്കിക്കൊണ്ടാണ് സോഷ്യൽ മീഡിയ രംഗത്ത് വന്നിരിക്കുന്നത്. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷ എന്ന പെണ്‍കുട്ടി വീടിനകത്ത് ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് അന്ന് കുമ്മനം ഫേസ്ബുക്കിലിട്ട കുറിപ്പ് കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ ബിജെപി സംസ്ഥാന പ്രസിഡണ്ടിനെ നാണം കെടുത്തിയിരിക്കുന്നത്. കുമ്മനം ജിഷയുടെ ചിത്രവും പേരും സഹിതമാണ് അന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

  ജിഷയുടെ പേരും പോസ്റ്റും

  ജിഷയുടെ പേരും പോസ്റ്റും

  ജിഷ കൊലക്കേസിൽ കുമ്മനം രാജശേഖരൻ 2016 മെയ് 18ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആ കുറിപ്പ് ഇതാണ്: പെരുമ്പാവൂരിൽ ജിഷ എന്ന ദളിത് പെൺകുട്ടി ദാരുണമായ വിധം കൊല ചെയ്യപ്പെട്ടിട്ട് ഇപ്പോൾ ഏറെ ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതുവരെ പ്രതിയെ കണ്ടുപിടിക്കാൻ പോലീസിനായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള വലിയൊരു പോലീസ് സംഘത്തെ തന്നെ അന്വേഷണത്തിനു നിയോഗിച്ചിട്ടും കേസിൽ പുരോഗതി ഉണ്ടാകുന്നില്ലെന്നത് ദുരൂഹമാണ്. പോലീസിന്റെ അന്വേഷണം തടസപ്പെടുത്താൻ തൽപരകക്ഷികൾ ശ്രമിക്കുന്നുണ്ടെന്നു ന്യായമായും കരുതാവുന്നതാണ്.

  കുറ്റവാളിയെ രക്ഷപ്പെടുത്താനെന്ന്

  കുറ്റവാളിയെ രക്ഷപ്പെടുത്താനെന്ന്

  ജിഷ വധക്കേസില്‍ അന്വേഷണം നടത്തിയ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി പോലീസ് പരാതി പരിഹാര സെല്‍ ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് പറയുകയുണ്ടായി. പോലീസിൻറെ ഭാഗത്ത്‌ നിന്നും ഗുരുതരമായ പല വീഴ്ച്ചകളും ഉണ്ടായതായി അദ്ദേഹം അഭിപ്രായപെട്ടു.ഡിഎൻഎ സാമ്പിൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ വരെ ലഭിച്ച സ്ഥിതിക്കു പ്രതിയാരെന്നു പോലീസിനു എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതേയുള്ളൂ. എന്നിട്ടും പോലീസ് തുടരുന്ന ഈ മെല്ലെപ്പോക്ക് കുറ്റവാളിയെ രക്ഷപ്പെടുത്താനാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് അന്ന് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടത്.

  വൻ പൊങ്കാല

  വൻ പൊങ്കാല

  കത്വയിലെ പെൺകുട്ടിയുടെ പേരും ചിത്രവും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയത് ക്രൂരവും നിയമവിരുദ്ധവും പെൺകുട്ടിയെ അപമാനിക്കലും ആണെങ്കിൽ അത് തന്നെയല്ലേ ജിഷയുടെ കാര്യത്തിൽ കുമ്മനവും ചെയ്തത് എന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. മാത്രമല്ല പീഡനക്കേസുകളിൽ കൊല്ലപ്പെട്ടവരുടെ പേര് വെളിപ്പെടുത്തുന്നതിന് നിയമതടസ്സമില്ലെന്നും ജീവിച്ചിരിക്കുന്നവരുടെ പേര് വെളിപ്പെടുത്തുന്നതാണ് നിയമവിരുദ്ധമെന്നും സോഷ്യൽ മീഡിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ഓർമ്മപ്പെടുത്തുന്നു. പതിവ് പോലെ കുമ്മനത്തിന്റെ ഈ പോസ്റ്റും വൻ പൊങ്കാലയാണ് സോഷ്യൽ മീഡിയയിൽ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

  ആ ക്രൂരത ചെയ്തത് പിണറായി അല്ല

  ആ ക്രൂരത ചെയ്തത് പിണറായി അല്ല

  കത്വയിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ വീണ്ടും വീണ്ടും അപമാനിക്കുന്നത് രാജ്യത്തെ സംഘപരിവാർ ആണ്, അല്ലാതെ പിണറായി വിജയനല്ല എന്നും കുമ്മനത്തെ സോഷ്യൽ മീഡിയ ഓർമ്മപ്പെടുത്തുന്നു. കത്വയിലെ പെൺകുട്ടിയെ തീവ്രഹിന്ദുക്കളായ പ്രതികൾ പീഡിപ്പിച്ച് കൊന്നത് കടുത്ത മുസ്ലീം വിരോധത്തിന്റെ പേരിലാണ്. ഈ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ അവർക്ക് വേണ്ടി ഹിന്ദുക്കൾ ദേശീയ പതാകയുമേന്തി തെരുവിലിറങ്ങുന്ന അശ്ലീലവും രാജ്യം കണ്ടു. കശ്മീരിലെ ബിജെപി സഖ്യ സർക്കാരിലെ രണ്ട് മന്ത്രിമാരും പ്രതികൾക്ക് വേണ്ടിയുള്ള ഈ റാലിയിൽ പങ്കെടുത്തിരുന്നു. പ്രതിസ്ഥാനത്ത് സംഘപരിവാർ നിൽക്കുമ്പോഴാണ് കുമ്മനം അടക്കമുള്ളവർ കേരളത്തിൽ കത്വ പെൺകുട്ടിക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നത്.

  ചാണകപ്പുഴുവിന് ഇതിലും വിവരം ഉണ്ടാകും

  ചാണകപ്പുഴുവിന് ഇതിലും വിവരം ഉണ്ടാകും

  കത്വ വിഷയത്തിലെ കുമ്മനത്തിന്റെ പോസ്റ്റിന് താഴെ വൻ പൊങ്കാലയാണ്. ചില കമന്റുകൾ വായിക്കാം: '' ഇരയെ അപമാനിച്ചതാരാ കുമ്മനം അണ്ണാ?ദേശീയപതാകയുമായിട്ട്‌ അവൾക്ക്‌ നീതികിട്ടരുതെന്നാവശ്യപ്പെട്ട്‌ ദേശീയപതാകയുമായി പ്രകടനം നടത്തിയ നിങ്ങടെ രണ്ട്‌ മന്ത്രിമാരോ അതോ പിണറായി വിജയനോ?'' എന്നാണ് ഒരു കമന്റ്. മറ്റൊന്ന്- ''ചാണകം തിന്നു ജീവിക്കുന്ന ചാണകപ്പുഴുവിന് ഇതിലും വിവരം ഉണ്ടാകും. പിണറായി വിജയൻ മാത്രമല്ല, കോടിക്കണക്കിനു ആളുകൾ ആ പേര് പറഞ്ഞു കൊണ്ടു തന്നെയാണ് പ്രതിഷേധിക്കുന്നത്.. ആ പേര് കേൾക്കുമ്പോൾ വിറക്കണം നീയും നിന്റെ പാർട്ടിയും.. ഇനി ഒരു കുഞ്ഞിനും ഈ അവസ്ഥ ഉണ്ടാവരുത്..'' . ''ഫോട്ടോ പരസ്യപ്പെടുത്തിയ പിണറായിയെ തൂക്കി കൊല്ലണം.. എട്ട് വയസ്സുള്ള കുഞ്ഞിന്റെ പച്ചയിറച്ചി കടിച്ചു കീറി തിന്ന ചാണക പുത്രന്മാരെ പട്ടും വളയും കൊടുത്താദരിക്കണം.. കുമ്മനം എന്ന് പേരുള്ള ഈ കടൽക്കിഴവനെ പോലെ അടിമുടി വെറുപ്പിന്റെ രാഷ്ട്രീയം മാത്രം ചർദ്ദിക്കുന്ന വിഷ നേതാക്കളാണ് ഈ നാടിന്റെ ശാപം'' എന്നുമൊരാൾ കമന്റ് ചെയ്തിരിക്കുന്നു.

  കണ്ണീരണിയിക്കുന്ന അനുഭവം

  കണ്ണീരണിയിക്കുന്ന അനുഭവം

  കത്വ വിഷയത്തിൽ പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതായിരുന്നു: ജമ്മു കാശ്മീരിൽ എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവർ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. ഏതു മനുഷ്യനെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനയ്ക്കു നേരിടേണ്ടിവന്നത്. പെൺകുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി തടങ്കലിലിട്ടു മതഭ്രാന്തന്മാർ പിച്ചിച്ചീന്തുക; കുറ്റവാളികൾക്കു വേണ്ടി ജനപ്രതിനിധികൾ തെരുവിലിറങ്ങുക- രാജ്യം ഈ "നല്ല ദിനങ്ങളെ " ഓർത്ത് ലോകത്തിനു മുന്നിൽ ലജ്ജിച്ച് തലതാഴ്ത്തുന്നു.

  പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നത് മാത്രമല്ല വിഷയം. അതിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനം.

  മൃഗീയതയുടെ കറുത്ത നാളുകളിലേക്ക്

  മൃഗീയതയുടെ കറുത്ത നാളുകളിലേക്ക്

  മതത്തിന്റെ പേരിലാണ് ഒരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് എന്നത് സംഘ പരിവാർ വാഴ്ചയിലെ രാജ്യത്തിന്റെ ഭീകരമായ അവസ്ഥ തുറന്നു കാട്ടുന്നതാണ്. ക്ഷേത്രങ്ങളെപ്പോലും ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിക്കുന്നവരും അതിനെ പിന്തുണയ്ക്കുന്ന സംഘപരിവാർ ശക്തികളും ഇന്ത്യയെ മൃഗീയതയുടെ കറുത്ത നാളുകളിലേക്കാണ് പിടിച്ചു കൊണ്ടുപോകുന്നത്. കപട മത സ്നേഹവും കപട ദേശീയതയുമാണ് സംഘ പരിവാറിനെ നയിക്കുന്നത്. ഓരോ പിതാവിനും മാതാവിനും ആ കുട്ടി സ്വന്തം കുഞ്ഞാണെന്നു തോന്നേണ്ടതും എല്ലാ യുവതീ യുവാക്കൾക്കും അവൾ സ്വന്തം സഹോദരിയാണെന്ന് തോന്നേണ്ടതുമായ ഘട്ടമാണിത്. പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിലോർത്ത്, ആ കുഞ്ഞിനു വേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നിലെത്തിക്കണം.

  ഫേസ്ബുക്ക് പോസ്റ്റ്

  കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്

  ഒന്നുകിൽ മഅദനിയെ വെറുതെ വിടുക.. അല്ലെങ്കിൽ തൂക്കിലേറ്റുക! മഅദനിക്കൊപ്പം മന്ത്രി കെടി ജലീൽ

  അവൾ ആരുടേയും മകളല്ല.. ഹിന്ദു രാഷ്ട്രം പൂർത്തിയാക്കാൻ ഒഴുക്കപ്പെട്ട ചോര മാത്രമാണവൾ! വൈറലായി പോസ്റ്റ്

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Kathua Gangrape Case: Social Media against Kummanam Rajasekharan

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്