കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിലച്ചത് അവനവന്‍റെ താളവും ജീവിതവും ' പ്രശാന്ത് നാരായണന്‍ കാവാലത്തെ അനുസ്മരിക്കുന്നു...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: നാടാകാചാര്യന്‍ കാവാലം നാരായണ പണിക്കരുടെ വിയോഗത്തോടൊപ്പം നിലയ്ക്കുന്നത്‌ അവനവന്‍റെ തന്നെ താളവും ജീവിതവുമാണെന്ന് പ്രശസ്ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍. കേരളീയമായ രംഗകലാ പദ്ധതിയെ പുതുക്കിപണിയാന്‍ ഇത്രയേറെ പഠനം നടത്തിയ മറ്റൊരു നാടകാചാര്യന്‍ കേരളത്തിലില്ല. ജീവന്‍റെ തുടിപ്പുള്ള, സാധാരണക്കാരന്‍റെ ജീവിതിതാളം നിറയുന്നവയാകണം നാടകമെന്നായിരുന്നു കാവാലത്തിന്‍റെ കാഴ്ചപ്പാടെന്ന് പ്രശാന്ത് നാരായണന്‍ പറഞ്ഞു.

മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച് പുതിയ മാനം നല്‍കാന്‍ കാവാലത്തിനു കഴിഞ്ഞു. കേരളത്തിന് സമ്പന്നമായൊരു രംഗ കലാ പാരമ്പര്യമുണ്ട്. അതിനെ എങ്ങനെ നാടകവേദികളിലെത്തിക്കാമെന്ന് അദ്ദേഹം നിരന്തരമായ അന്വേഷണം നടത്തി. കൂടിയാട്ടം, കഥകളി, തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടി നാടകരൂപങ്ങളുടേയും ശൈലീകൃതമായ അഭിനയരീതി കൈകൊണ്ട് തനത് നാടകവേദിക്ക് ജീവന്‍ നല്‍കുന്നത് അങ്ങനെയാണ്.

Prasanth narayanan

യൂറോപ്യന്‍ നാടകങ്ങളുടെ ശൈലിയില്‍ നിന്ന് വിത്യസ്ഥമായി നമ്മുടേതായ ഒരു സംസ്‌കാരമുള്‍ക്കൊണ്ട് പുതിയ ശൈലി രൂപപ്പെടുത്തുകയായിരുന്നു കാവാലം ചെയ്തതെന്ന് പ്രശാന്ത് നാരായണന്‍ അനുസ്മരിച്ചു. തനതുനാടകവേദി എന്ന ആശയത്തിന് ഒരു അവതരണ സമ്പ്രദായം എന്ന നിലയില്‍ ജീവന്‍ നല്‍കിയത് കാവാലമാണ്.

ഇബ്‌സനിസ്റ്റുരീതി പിന്തുടര്‍ന്ന മലയാളനാടകവേദിയില്‍ ഗുണപരമായ പരിണാമം തനതുനാടകവേദിയിലൂടെയാണ് പ്രകടമായത്. മലയാളിയുടെ ആത്മഭാവമായി മാറാന്‍ നാടകം എന്ന കലാരൂപത്തിന് സാധിച്ചില്ല. നമ്മുടെ പാരമ്പര്യത്തിലല്ല മലയാള നാടകവേദിയുടെ വേരുകള്‍ എന്ന് കാവാലം മനസിലാക്കി. ഈ ചിന്തയില്‍ നിന്നാണ് തനതുനാടകവേദി എന്ന ആശയം രൂപപ്പെടുന്നത്. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തില്‍ നിന്ന് ഊര്‍ജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം.

Kavalam narayana Panikkar

നാടോടിക്കലകളില്‍ നിന്നടര്‍ത്തിയെടുത്ത താളവും, നൃത്തം, ഗീതം, വാദ്യം എന്നിവയും ചേര്‍ത്ത് ചടുലമായൊരു രംഗാവതരണ രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. കെട്ടിയടച്ച രംഗവേദിയില്‍ നിന്ന് തുറസായ ഇടത്തേക്ക് വേദി പറിച്ചു നട്ടപ്പോള്‍ അത് സാധാരണക്കാരനായ പ്രേക്ഷകന്‍റെ മനം നിറച്ചു.കൂടിയാട്ടം മാത്ര മല്ല നാടകം, അതിനൊരു ജീവനുണ്ടെന്നാണ് അദ്ദേഹം സ്ഥാപിച്ചത്.

നെടിമുടി വേണു ഉള്‍പ്പടെ രാജ്യത്തെമ്പാടും നാല് തലമുറയുടെ വലിയൊരു ശിഷ്യസമ്പത്തുണ്ട് അദ്ദേഹത്തിന്. മലയാള ചലച്ചിത്രഗാന ശാഖയില്‍ നമ്മള്‍ പലര്‍ക്കും ചാര്‍ത്തികൊടുത്ത അംഗീകാരങ്ങളുടെ യഥാര്‍ത്ഥ ഉടമ കാവാലമാണ്. മോഹിനായാട്ടവും നാടകവും തമ്മിലുള്ള സമന്വയത്തെപറ്റി അവസാന നാളുകളില്‍ കാവാലം അന്വേഷണം നടത്തിയിരുന്നു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപെട്ടപ്പോഴും അവസാന നാളുകളില്‍ തന്‍റെ പുതിയ നാടകത്തിന്റെ അണിയറയില്‍ സജീവമായിരുന്നു കാവാലമെന്നും പ്രശാന്ത് നാരായണന്‍ അനുസ്മരിച്ചു.

English summary
Kavalam Narayana panikkar will be remembered by famous drama director Prasanth narayanan. Have lost our own life and rhythm followed by the departure of kavalam, says Prasanth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X