കവിയൂർ പീഡനം: പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ; റിപ്പോർട്ട് വീണ്ടും തിരുത്തി
കൊച്ചി: കവിയൂര്‍ പീഡന കേസില്‍ വീണ്ടും സിബിഐയുടെ നിലപാട് മാറ്റം. കോടതിയില്‍ സമര്‍പ്പിച്ച നാലാമത്തെ റിപ്പോര്‍ട്ടില്‍ ആണ് ഇത്. കവിയൂരിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സ്വന്തം പിതാവ് തന്നെ ആണെന്നതിന് തെളിവുകള്‍ ഒന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിതാവ് പീഡിപ്പിച്ചിരിക്കാനുള്ള സാധ്യത മാത്രമാണ് ഉള്ളത് എന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കവിയൂര്‍ കേസില്‍ ഇത് സിബിഐയുടെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ട് ആണ്. ആദ്യത്തെ മൂന്ന് റിപ്പോര്‍ട്ടുകളും കോടതി തള്ളിയിരുന്നു. എന്നാല്‍ ആദ്യത്തെ മൂന്ന് റിപ്പോര്‍ട്ടുകളിലും പിതാവ് തന്നെ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നായിരുന്നു ഉണ്ടായിരുന്നത്. ശാസ്ത്രീയ പരിശോധനകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നേരത്തെ ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയത്.

2004 സെപ്തംബര്‍ 28 ന് ആയിരുന്നു കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരിയേയും കുടുംബത്തേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മൂന്ന് കുട്ടികളും വിഷം കഴിച്ച് മരിച്ച നിലയിലും നാരായണന് നമ്പൂതിരി തൂങ്ങി മരിച്ച നിലയിലും ആണ് കാണപ്പെട്ടത്. അന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് കിളിരൂര്‍ പീഡന കേസിലെ പ്രതി ലത നായര്‍ ആയിരുന്നു.
നാരായണന് നമ്പൂതിരിയുടെ മകളെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് ലത നായര്‍ പലര്‍ക്കും കാഴ്ച വച്ചിരുന്നു എന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. കേസില്‍ വിഐപികളുടെ പങ്കിനെ കുറിച്ചും ചില ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഇക്കാര്യവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications