കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തു; ചോദ്യം ചെയ്യൽ 6 മണിക്കൂർ നീണ്ടു, ലഭിച്ചത് നിർണ്ണായക തെളിവ്...

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തു. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം അഞ്ചു മണിവരെ നീണ്ടെന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു. ദിലീപിന്റെ ആലുവയിലുള്ള വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലുമായി കാവ്യാ മാധവന്‍ പൂര്‍ണ്ണമായും സഹകരിച്ചതായി പോലീസ് പറഞ്ഞു.

കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കാവ്യാ മാധവനില്‍ നിന്നും ലഭിച്ചതായാണ് വിവരം.ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും എന്നാല്‍ ആലുവയിലെ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് കാവ്യ പറയുന്നിടത്ത് എത്താമെന്നായിരുന്നു പോലീസിന്റെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് ആലുവയിലെ വസതിയില്‍ പോലീസ് എത്തിയത്.

വാർത്തകൾ പ്രചരിച്ചു

വാർത്തകൾ പ്രചരിച്ചു

കാവ്യാ മാധവനേയും അമ്മയേയും ചോദ്യം ചെയ്യുമെന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

പൾസർസുനിയുടെ വെളിപ്പെടുത്തൽ

പൾസർസുനിയുടെ വെളിപ്പെടുത്തൽ

ഇതിനിടെയാണ് ചൊവ്വാഴ്ച പോലീസ് സംഘമെത്തി കാവ്യയെ ചോദ്യം ചെയ്തത്.നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നുവെന്നാണ് പള്‍സര്‍ സുനി പോലീസിനോട് വെളിപ്പെടുത്തിയത്.

മെമ്മറി കാർഡ് കിട്ടിയില്ല

മെമ്മറി കാർഡ് കിട്ടിയില്ല

ഇതേ തുടർന്ന് കാവ്യ മാധവന്റെ ഷോപ്പിലെത്തി പോലീസ് പരിശോധന നടത്തിയെങ്കിലും മെമ്മറി കാർഡ് വീണ്ടെടുക്കാൻ സാധിച്ചിരുന്നില്ല.

നിർഭയ കേസിനേക്കാൾ ഭീകരം

നിർഭയ കേസിനേക്കാൾ ഭീകരം

നടിയുടെ ആക്രമിച്ചകേസ് നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുളളതാണെന്ന് പ്രോസിക്യൂഷന്‍. നടിയുടെ രഹസ്യ മൊഴി പ്രതിഭാഗത്തിന് നല്‍കരുത്. നടിയുടെ മൊഴി തുറന്ന കോടതിയില്‍ രേഖപെടുത്താനാകില്ലെന്നും കോടതി നടപടികള്‍ രഹസ്യമാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

സുനിക്ക് ജാമ്യമില്ല

സുനിക്ക് ജാമ്യമില്ല

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചത്. സുനിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ചരിത്രത്തിലെ ആദ്യ സംഭവം

ചരിത്രത്തിലെ ആദ്യ സംഭവം

കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ലൈംഗിക അതിക്രമം നടത്താന്‍ ക്വട്ടേഷന്‍ നല്‍കുന്നത് നിയമ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.

English summary
Actress Kavya Madhavan was questioned by police
Please Wait while comments are loading...