Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിനും പിറന്നാളിനും ദിലീപ് ഒപ്പമില്ല.. കാവ്യയുടെ വിധി! ദിലീപ് വിളിച്ചപ്പോൾ പൊട്ടിക്കരഞ്ഞു?

കൊച്ചി: മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമാതാരം ആണെങ്കിലും രണ്ട് വിവാഹജീവിതങ്ങളും കാവ്യാ മാധവന് സന്തോഷത്തിന്റേത് അല്ലെന്ന് പറയേണ്ടി. ആദ്യവിവാഹം വേര്‍പെടുത്തിയ ശേഷം ദിലീപിനെ വിവാഹം ചെയ്‌തെങ്കിലും കാവ്യയ്ക്ക് കഷ്ടകാലം തന്നെ. നടിയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവ് ദിലീപ് രണ്ട് മാസത്തിലേറെയായി അഴിയെണ്ണുന്നു. വിവാഹശേഷമുള്ള ആദ്യത്തെ ഓണം ഒരുമിച്ചുണ്ണാന്‍ ഇരുവര്‍ക്കുമായില്ല. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാളും കാവ്യയ്ക്ക് കണ്ണീരിന്റേതാണ്.

ജാമ്യ പ്രതീക്ഷ അടഞ്ഞു

ജാമ്യ പ്രതീക്ഷ അടഞ്ഞു

ചൊവ്വാഴ്ചയായിരുന്നു കാവ്യാ മാധവന്റെ 33ാം പിറന്നാള്‍. ദിലീപുമായുള്ള വിവാഹശേഷമുള്ള ആദ്യത്തെ പിറന്നാളായിരുന്നു അത്. ദിലീപിന് അങ്കമാലി കോടതി ജാമ്യം അനുവദിക്കുമെന്നും പുറത്തിറങ്ങാനാകുമെന്നുമുള്ള പ്രതീക്ഷകളൊക്കെ പക്ഷേ തകിടം മറിഞ്ഞു.

ദിലീപില്ലാത്ത പിറന്നാൾ

ദിലീപില്ലാത്ത പിറന്നാൾ

നാലാം തവണയും ദിലീപിന് കോടതി ജാമ്യം നിഷേധിച്ചു. ഇതോടെ പിറന്നാളിനെങ്കിലും ദിലീപ് ഒരുമിച്ചുണ്ടാകും എന്ന കാവ്യയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു. ഇനി ഹൈക്കോടതിയിലാണ് ദിലീപിന്റെ കുടുംബത്തിന്റെ പ്രതീക്ഷ.

ആശംസകൾ നേരാൻ

ആശംസകൾ നേരാൻ

ജയിലില്‍ ആണെങ്കിലും കാവ്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ ദിലീപ് മറന്നില്ല. ജയിലിലെ ഫോണില്‍ നിന്നും രാവിലെ തന്നെ ദിലീപ് കാവ്യയെ വിളിച്ച് ജന്മദിനാശംസകള്‍ നേര്‍ന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

വിളിച്ചപ്പോൾ പൊട്ടിക്കരഞ്ഞെന്ന്

വിളിച്ചപ്പോൾ പൊട്ടിക്കരഞ്ഞെന്ന്

ഒരു മിനുറ്റ് മാത്രം നീണ്ട് നിന്ന സംസാരത്തിനിടെ കാവ്യ പൊട്ടിക്കരഞ്ഞുവെന്നും മംഗളം വാര്‍ത്തയിലുണ്ട്. ഇരുവരുടേയും വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലും തികയുന്നതിന് മുന്‍പാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായത്.

ദിലീപിനെ കാണാൻ ജയിലിൽ

ദിലീപിനെ കാണാൻ ജയിലിൽ

ജയിലില്‍ കഴിയുന്ന ഈ രണ്ട് മാസത്തിന്റെ ആദ്യദിവസങ്ങളിലൊന്നും കാവ്യ ദിലീപിനെ കാണാന്‍ പോയിരുന്നില്ല. ദിലീപ് തന്നെ വിലക്കിയത് കാരണമാണ് ഇതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ദിലീപിന് മൂന്ന് തവണ ജാമ്യം നിഷേധിക്കപ്പെട്ട ശേഷം കാവ്യ ആലുവ സബ് ജയിലില്‍ ഭര്‍ത്താവിനെ കാണാന്‍ ചെന്നിരുന്നു.

അച്ഛനും മീനാക്ഷിക്കുമൊപ്പം

അച്ഛനും മീനാക്ഷിക്കുമൊപ്പം

കാവ്യയുടെ അച്ഛനും മീനാക്ഷിക്കുമൊപ്പമായിരുന്നു ആ ജയില്‍ സന്ദര്‍ശനം. കാവ്യയാണ് മാഡം എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ദിലീപിനെ കാണാന്‍ ഭാര്യ എത്തിയത്. 25 മിനുറ്റോളം കാവ്യ ജയിലില്‍ ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കാവ്യയെ സംശയിക്കുന്നു

കാവ്യയെ സംശയിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ സംശയിക്കപ്പെടുന്നു എന്ന കാരണത്താല്‍ തന്നെ കാവ്യ ജയിലില്‍ ചെന്ന് ദിലീപിനെ കണ്ടത് വിവാദമാവുകയും ചെയ്തു. കാവ്യയെ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരു തവണ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത് ആയിരുന്നു.

കുറ്റപത്രം ഉടൻ

കുറ്റപത്രം ഉടൻ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കാവ്യയുടെ കാര്യത്തില്‍ എന്ത് തീരുമാനമാണ് അന്വേഷണ സംഘം കൈക്കൊള്ളുക എന്നത് അറിയാനിരിക്കുന്നതേ ഉള്ളൂ. കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറഞ്ഞേക്കും.

കാവ്യ നിലവിൽ പ്രതിയല്ല

കാവ്യ നിലവിൽ പ്രതിയല്ല

കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് കാവ്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവില്‍ കേസില്‍ കാവ്യയെ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

ക്ലീന്‍ചിറ്റ് നല്‍കാറായിട്ടില്ല

ക്ലീന്‍ചിറ്റ് നല്‍കാറായിട്ടില്ല

അതേസമയം കാവ്യയ്ക്കും നാദിര്‍ഷയ്ക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ സമയമായിട്ടില്ല എന്നും പോലീസ് വ്യക്തമാക്കുന്നു. ഗൂഢാലോചനയില്‍ ദിലീപിനൊപ്പം ഇവര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് പോലീസ് കോടതിയില്‍ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+