'അഭിപ്രായ വ്യത്യാസം ഉള്ളവരെ 51 വെട്ട് വെട്ടി ഇല്ലാതാക്കുന്നവരല്ല കോൺഗ്രസ്'; കെസി വേണുഗോപാൽ
തിരുവനന്തപുരം: അഭിപ്രായ വ്യത്യാസം ഉള്ളവരെ ഇല്ലാതാക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഭിന്നസ്വരങ്ങൾ കേൾക്കാൻ ഞങ്ങൾ തയ്യാറാകുന്നവരാണ് ഞങ്ങൾ, അല്ലാതെ 51 വെട്ടുവെട്ടി പാർസൽ ആക്കുന്നവരല്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മത്സരം നടക്കാൻ തന്നെ വേണ്ടിയാണ്. ആർക്കും വേണമെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാം. പാർട്ടി ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അസറുദ്ദീൻ കോൺഗ്രസിൽ, സൈന ബിജെപിയിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയ കായിക താരങ്ങൾ
കോൺഗ്രസ് എന്നത് ജനാധിപത്യ പാർട്ടിയാണ്. അഭിപ്രായ വ്യത്യാസം പറയുന്നവരെ 51 വെട്ടുവെട്ടി തീർക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. ഭിന്നസ്വരങ്ങൾ കേൾക്കാൻ ഞങ്ങൾ തയ്യാറാകും, ഒരു ലക്ഷ്മണ രേഖ വരെ. ഏതെങ്കിലും ഒരു നേതാവിനെ കണ്ടിട്ടല്ല അണികൾ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. ഏത് പ്രതിസന്ധിയ്ക്കിടയിലും എന്റെ പാർട്ടിക്കൊപ്പം നിൽക്കുമെന്ന് ചിന്തിക്കുന്ന കോടാനുകോടി ജനങ്ങൾ കോൺഗ്രസിനൊപ്പം ഉണ്ട്. ഞങ്ങൾ ആരേയും പാർട്ടിയിൽ നിന്നും പറഞ്ഞ് വിടാൻ ആഗ്രഹിക്കുന്നവരല്ല. പക്ഷേ ബി ജെ പിയുടേയും സംഘപരിവാറിന്റേയും കെണിയിൽ ആരെങ്കിലും വീണുപോയാൽ അവരെ ഓർത്ത് പരിതപിക്കുന്നവരുമല്ല ഞങ്ങൾ.
ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ
പാർട്ടി വിട്ട് പോകുന്നു എന്ന് പറയുന്നവർ കോൺഗ്രസിലേക്ക് വരുന്ന ആളുകളെ കാണുന്നില്ലെ? കനയ്യ കുമാർ എവിടെ നിന്നാണ് വന്നത്? ജനാധിപത്യം ശക്തിപെടണമെന്ന വിശ്വസിക്കുന്നവരാണ് ഞങ്ങൾ. അതിൽ മാധ്യമങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. രാജ്യത്ത് വില വർധന വീർപ്പുമുട്ടിക്കുകയാണ്. അതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ഇത്തരം വിഷയത്തിൽ കോൺഗ്രസ് അല്ലാതെ മറ്റാരാണ് പ്രതിഷേധിക്കുന്നത്? കോൺഗ്രസ് തങ്ങളുടെ ഉത്തരവാദിത്തവുമായി മുന്നോട്ട് പോകുമ്പോൾ ഏതെങ്കിലും ഭാഗത്ത് നിന്ന് കുത്തുണ്ടായാൽ അത് അവഗണിച്ച് മുന്നോട്ട് പോകുകയാണ് ഞങ്ങൾ ചെയ്യുന്നത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മത്സരത്തിന് വേണ്ടിയാണ്. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ മത്സരിക്കട്ടെ. മത്സരം ഇല്ലെങ്കിൽ മത്സരിക്കാതിരിക്കട്ടെ. പാർട്ടി പരിപൂർണ ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടിക പുറത്തുവിടുന്നതിൽ യാതൊരു പ്രശ്നവുമില്ല. മധുസൂദനൻ മിസ്രി ചെയർമാനായിട്ടുള്ള സെൻട്രൽ ഇലക്ഷൻ അതോറിറ്റിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അതിൽ ആരും ഇടപെടാറില്ല. മുൻകാലങ്ങളിൽ ഏത് രീതിയിലാണോ പ്രവർത്തിച്ചത് ആ രീതിയിൽ അവർ മുന്നോട്ട് പോകുന്നുണ്ട്. അതിൽ തങ്ങളാരും ഇടപെടില്ല, കെ സി വേണുഗോപാൽ പറഞ്ഞു.












Click it and Unblock the Notifications