Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരനെ പിന്തുണച്ച് വേണുഗോപാല്‍; നാടന്‍ ശൈലി പ്രയോഗം, കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്ന് വിളിച്ച കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശം ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഷാനിമോള്‍ ഉസ്മാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതിനെതിരെ രംഗത്തുവന്നു. വൈകാതെ എംഎം ഹസനും താരീഖ് അന്‍വറും കുറ്റപ്പെടുത്തി. എന്നാല്‍ എല്ലാവര്‍ക്കുമെതിരെ ശക്തമായ ഭാഷയിലാണ് സുധാകരന്‍ മറുപടി പറഞ്ഞത്. സിപിഎം നേതാക്കള്‍ക്കില്ലാത്ത വിഷമം എന്തിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്ന് സുധാകരന്‍ ചോദിച്ചു. താന്‍ കെപിസിസി അധ്യക്ഷ പദവയിലെത്തുന്നത് തടയാന്‍ നീക്കം നടക്കുന്നു എന്നും സുധാകരന്‍ ആരോപിച്ചു.

k

എന്നാല്‍ വൈകാതെ കോണ്‍ഗ്രസില്‍ സുധാകരന് അനുകൂലമായി കാര്യങ്ങള്‍ മാറി. നേതാക്കള്‍ പ്രസ്താവനകള്‍ തിരുത്തി. സുധാകരന്റെ വാക്കുകളില്‍ തെറ്റില്ലെന്നും ജാതീയമായ അധിക്ഷേപം നടത്തിയില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു. രമേശ് ചെന്നിത്തല സുധാകരനെ പിന്തുണച്ച് രംഗത്തുവന്നു. കാര്യങ്ങള്‍ അന്വേഷിക്കാതെ പ്രതികരിച്ചത് തന്റെ തെറ്റ് എന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.

ഇപ്പോള്‍ കെസി വേണുഗോപാല്‍ സുധാകരനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ്. സുധാകരന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും നാടന്‍ ശൈലിയിലുള്ള പ്രയോഗമാണിതെന്നും വേണുഗോപാല്‍ പറഞ്ഞു. ജാതി അധിക്ഷേപം നടത്തിയിട്ടില്ല. കണ്ണൂരിലെ നാടന്‍ ശൈലിയിലാണ് സുധാകരന്‍ പ്രസംഗിച്ചത്. സുധാകരന്‍ വിശദീകരണം നല്‍കിയ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. അതേസമയം, മന്ത്രി ബാലന്‍ സുധാകരനെ കുറ്റപ്പെടുത്തി രംഗത്തുവന്നു. പിണറായിയോട് സുധാകരന് ചെറുപ്പം മുതലേ വെറുപ്പാണെന്ന് മന്ത്രി പറഞ്ഞു.

സുധാകരന്റെ വിശദീകരണം ഇങ്ങനെയായിരുന്നു- പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റ്. ഒരു തൊഴില്‍ വിഭാഗത്തെ കുറിച്ച് പറഞ്ഞതില്‍ എന്താണ് അപമാനം. കുലത്തൊഴില്‍ പറഞ്ഞാല്‍ എന്താണ് തെറ്റ്. പറഞ്ഞ വാക്കുകളുടെ തെറ്റും ശരിയുമെല്ലാം നല്ല ബോധ്യമുണ്ട്. തൊഴിലാളി വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പറയുന്നവര്‍ സംസ്ഥാന ഖജനാവ് ദുര്‍വിനിയോഗം ചെയ്യുന്നു. ഇക്കാര്യമാണ് താന്‍ ഉന്നയിച്ചത്. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് 18 കോടി രൂപ ചെലവഴിച്ചു. ഇത് കമ്യൂണിസ്റ്റ് നേതാവിന് ചേര്‍ന്നതാണോ എന്നും സുധാകരന്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+