'കിറ്റും പെന്‍ഷനും വാങ്ങി വോട്ട് കൊടുക്കരുത്'; കിറ്റ് രാഷ്ട്രീയം ഇനി വിലപ്പോവില്ലെന്ന് കെമാല്‍ പാഷ
തിരുവനന്തപുരം: കിറ്റ് നല്‍കിയത് കൊണ്ടാണ് രണ്ടാമതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് എന്നത് മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. ഇനി അത് വിലപ്പോകും എന്ന് തോന്നുന്നില്ല എന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇനി കിറ്റ് നല്കാന് പൈസയില്ല എന്നും അത് ഓണത്തിന് കണ്ടതാണല്ലോ എന്നും അദ്ദേഹം ചോദിച്ചു.
അഴിമതി ആരോപണമൊക്കെ മുന്‍പും ഉണ്ടായിരുന്നു. അത് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. കൊവിഡ് കാലവും മറ്റ് പ്രതിസന്ധികളുമായപ്പോള് ജനങ്ങളുടെ കൈയില്‍ പണമില്ലാതായി. അങ്ങനെ വന്നപ്പോള്‍ ആളുകള്‍ക്ക് കിറ്റ് കൊടുത്തപ്പോള്‍ അതില്‍ വീണ് പോയെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും ജനങ്ങള്‍ തങ്ങളുടെ വോട്ടവകാശം വിവേകത്തോടെ വിനിയോഗിക്കണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

'ആരുടെയെങ്കിലും കൈയില്‍ നിന്ന് അഞ്ച് പൈസ വാങ്ങിച്ച് കൊണ്ട് അവര്‍ക്ക് അനുകൂലമായി കാര്യം ചെയ്യരുത്. വോട്ട് എന്ന് പറയുന്നത് ഇതിനുള്ളതല്ല. വോട്ടവകാശം വളരെ വിലപ്പെട്ടതാണ്,' കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. വോട്ട് വിലക്ക് കൊടുക്കരുത് എന്നും അദ്ദേഹം പറഞ്ഞു. നൂറോ ഇരുന്നൂറോ രൂപയുടെ കിറ്റ് വാങ്ങിച്ച് കൊണ്ടോ പെന്ഷന് വാങ്ങിച്ച് കൊണ്ടോ വോട്ട് കൊടുക്കുക എന്ന് പറയുമ്പോള്‍ അതിന് വിലക്ക് കൊടുക്കുന്നതിന് തുല്യമാണ്.
അങ്ങനെ അല്ല വേണ്ടത്. ശരിയായി വിലയിരുത്തി വോട്ട് ചെയ്യണം. അല്ലാതെ സ്വാധീനത്തിന്റെ പുറത്താകരുത് വോട്ടവകാശം വിനിയോഗിക്കുന്നത് എന്നും കെമാല്‍ പാഷ പറഞ്ഞു. ആര്‍ക്കെങ്കിലും വോട്ട് ചെയ്യരുത് എന്നല്ല താന്‍ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുടരുന്ന മൗനത്തിലും അദ്ദേഹം വിമര്‍ശിച്ചു.
എല്ലാ കാലത്തും മൗനം കൊണ്ട് പിടിച്ച് നില്ക്കാന് പറ്റില്ല. അഴിമതി ആരോപണങ്ങള്‍ വരുമ്പോള്‍ പ്രതികരിക്കണം എന്ന് കെമാല്‍ പാഷ പറഞ്ഞു. 'പിണറായി കര്‍ത്ത എന്നയാളില്‍ നിന്ന് പണം കൈപറ്റി എന്ന വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചില്ലല്ലോ. എല്ലാത്തിലും മിണ്ടാതിരിക്കാം എന്ന തത്വം കേന്ദ്രസര്‍ക്കാരില്‍ നിന്ന് കടമെടുത്തതാണ്. ട്രഷറിയില്‍ പണമില്ല എന്ന് പറഞ്ഞ് നിലവിളിക്കും.
എന്നിട്ട് 25 കോടി രൂപയുടെ ഹെലികോപ്ടര്‍ വാങ്ങും. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയും, വെറുത്ത് പോകും,' കെമാല്‍ പാഷ വ്യക്തമാക്കി. സോളാര്‍ കേസിലെ ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലുകളോടും അദ്ദേഹം പ്രചരിച്ചു. ദല്ലാള്‍ നന്ദകുമാര്‍ ക്രെഡിബിലിറ്റി ഇല്ലാത്തയാളാണ് എന്നും അത്തരക്കാരുടെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനെ തനിക്ക് അറിയില്ല എന്നും കെമാല്‍ പാഷ പറഞ്ഞു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications