കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്കൊപ്പം കേരള മന്ത്രിസഭ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ 21 മന്ത്രിമാര്‍ക്ക് 2014 ജനുവരി 4 മറക്കാനാകാത്ത ദിനമായിരിക്കും. കാരണം. ശനിയാഴ്ച നടന്ന മന്ത്രിസഭ യോഗത്തില്‍ ഒരു മുഖ്യാത്ഥിയുണ്ടായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെയായിരുന്നു ആ അതിഥി.

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ഉന്നയിക്കേണ്ട പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം തന്നെ കേരള മന്ത്രിമാര്‍ ഉന്നയിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ രാജ്ഭവനില്‍ വച്ചായിരുന്നു പ്രത്യേക മന്ത്രിസഭ യോഗം നടന്നത്.

Prime Minister Kerala

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്നാണ് മന്ത്രിസഭ യോഗം പ്രധാനമന്ത്രിയോട് പ്രധാനമായും ആവശ്യപ്പെട്ടത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഉടന്‍ തന്നെ നടപ്പാക്കരുടെന്നും ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിലുളള പലകാര്യങ്ങളും കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് മന്ത്രിസഭ യോഗം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പഠനം നടത്തിയ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും പ്രധാനമന്ത്രിയുടെ സഹായം മന്ത്രിസഭ ആരാഞ്ഞിട്ടുണ്ട്. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തില്‍ കംപോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണം എന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

English summary
Kerala Cabinet with Prime Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X