കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് ഉറപ്പിച്ച് ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും; ബിജെപി സ്ഥാനാർഥി പട്ടിക വ്യാഴാഴ്ച

പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണെങ്കിലും ശോഭ സുരേന്ദ്രൻ മത്സരരംഗത്തുണ്ടാകും

Google Oneindia Malayalam News

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സജീവമായ ഒരുക്കങ്ങളിലാണ് ബിജെപിയും. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തവണ കൂടുതൽ പ്രതിനിധികളെ നിയമസഭയിലെത്തിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഒപ്പം വോട്ട് വിഹിതത്തിലും വലിയ വർധനവ് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ മണ്ഡലങ്ങളിലും വിജയസാധ്യതയുള്ള ജനപ്രിയരായിട്ടുള്ള സ്ഥാനാർഥികളെ നിർത്തുകയെന്ന തീരുമാനത്തിലേക്ക് ബിജെപി സംസ്ഥാന നേതൃത്വം എത്തികഴിഞ്ഞു. ഇനി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് നിർണായകം. നാളെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും. വ്യാഴാഴ്ച സ്ഥാനാർഥിപട്ടിക പുറത്തിറക്കുമെന്ന് ബിജെപി അറിയിച്ചു കഴിഞ്ഞു.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

BJP

സീറ്റുറപ്പിച്ച് ശോഭ

സീറ്റുറപ്പിച്ച് ശോഭ

പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണെങ്കിലും ശോഭ സുരേന്ദ്രൻ മത്സരരംഗത്തുണ്ടാകും. ശോഭയുടെ സ്ഥാനാർഥിത്വം ഏകദേശം ഉറപ്പായി കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും സീറ്റ് നൽകാൻ തന്നെയാണ് പാർട്ടി തീരുമാനം. അതേസമയം ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്ന് ശോഭ സുരേന്ദ്രനെ തഴഞ്ഞിരുന്നു.

മൂന്ന് മണ്ഡലങ്ങളിൽ ശ്രീധരൻ പരിഗണനയിൽ

മൂന്ന് മണ്ഡലങ്ങളിൽ ശ്രീധരൻ പരിഗണനയിൽ

മെട്രോമാൻ ഇ ശ്രീധരനാണ് ഇത്തവണ ബിജെപി മുന്നോട്ട് വയ്ക്കുന്ന ശ്രദ്ധേയ മുഖങ്ങളിൽ ഒന്ന്. അടുത്തിടെയാണ് ബിജെപിക്ക് ശ്രീധരൻ തന്റെ പിന്തുണ പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത വിജയ യാത്രയുടെ സമാപന സമ്മേളനത്തിലൂടെ പാർട്ടി പ്രവേശനം നടത്തിയ ശ്രീധരൻ 16 അംഗ പാർട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും ഇടംപിടിച്ചിരുന്നു. പാലക്കാട്, തൃപ്പൂണിത്തുറ, പൊന്നാനി മണ്ഡലങ്ങളാണ് ശ്രീധരനായി ബിജെപി പരിഗണിക്കുന്നത്.

മുരളീധരന് സാധ്യത കുറവ്

മുരളീധരന് സാധ്യത കുറവ്

വി.മുളീധരൻ മത്സരിക്കില്ലെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ കഴക്കൂട്ടത്ത് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സ്ഥാനാർഥിത്വം ഉറപ്പിക്കാം. കഴക്കൂട്ടത്ത് വി. മുരളീധരന്റെ പേരാണ് ഏറ്റവും കൂടുതല്‍ കേട്ടത്. മാത്രവുമല്ല അദ്ദേഹത്തിന്റെ കഴിഞ്ഞ 5 വര്‍ഷമായുള്ള പ്രവര്‍ത്തന മണ്ഡലവും കഴക്കൂട്ടമായിരുന്നു. എന്നാൽ ഇത്തവണ മുരളീധരൻ മത്സരിക്കേണ്ട എന്ന നിലപാടിലേക്കാണ് കേന്ദ്ര നേതൃത്വം എത്തുന്നതെന്നാണ് സൂചന.

Recommended Video

cmsvideo
സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam
രാജ്യസഭയിൽ നിന്ന് നിയമസഭയിലേക്ക്

രാജ്യസഭയിൽ നിന്ന് നിയമസഭയിലേക്ക്

തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി പാർട്ടി നിശ്ചയിച്ചിരിക്കുന്നത്. ഇക്കാര്യത്തിലും അന്തിമ സ്ഥിരീകരണം സ്ഥാനാർഥി പട്ടിക പുറത്തുവന്നാൽ മാത്രമേ ഉണ്ടാകൂ. വട്ടിയൂർക്കാവിലും സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്.

വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം

English summary
Kerala Assembly Election 2021 BJP Candidate list to be announced soon Shobha Surendran and Suresh Gopi conforms seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X