കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലികോപ്റ്ററിൽ പറന്നെത്തി സുരേഷ് ഗോപി, കോടികളുടെ സ്വത്ത്, ലക്ഷങ്ങളുടെ ബാധ്യതയും

Google Oneindia Malayalam News

തൃശൂര്‍: രാജ്യസഭാ എംപി കൂടിയായ നടന്‍ സുരേഷ് ഗോപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ്. തൃശൂരില്‍ നിന്നാണ് സുരേഷ് ഗോപി ജനവിധി തേടുന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി ഹെലികോപ്റ്ററില്‍ ആണ് സുരേഷ് ഗോപി എത്തിയത്. നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്ന സുരേഷ് ഗോപിയുടെ സ്വത്ത് വിവരങ്ങള്‍ അറിയാം.

തന്നെ വോട്ടര്‍മാര്‍ വിജയിപ്പിക്കും

തന്നെ വോട്ടര്‍മാര്‍ വിജയിപ്പിക്കും

തൃശൂരില്‍ മത്സരിക്കുന്ന സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി ഹെലികോപ്റ്ററിലാണ് എത്തിയത്. പുഴയ്ക്കലില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ സുരേഷ് ഗോപി ബൈക്ക് റാലിക്കൊപ്പമാണ് കളക്ടറേറ്റിലേക്ക് എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തൃശൂരില്‍ ശക്തമായ മത്സര സാധ്യത ഉണ്ടെന്നും തന്നെ വോട്ടര്‍മാര്‍ വിജയിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

 2.16 കോടി രൂപയുടെ സ്വത്ത്

2.16 കോടി രൂപയുടെ സ്വത്ത്

സുരേഷ് ഗോപിക്കുളളത് ആകെ 2.16 കോടി രൂപയുടെ സ്വത്താണെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അതേസമയം സുരേഷ് ഗോപിയുടെ കൈവശം ഉളളത് 40,000 രൂപയാണ്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി സുരേഷ് ഗോപിക്ക് 10 ലക്ഷം രൂപയില്‍ അധികം നിക്ഷേപം ആണുളളത്.

കയ്യില്‍ 3000 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങള്‍

കയ്യില്‍ 3000 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങള്‍

സുരേഷ് ഗോപിയുടെ കയ്യില്‍ 3000 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങള്‍ ഉണ്ട്. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സുരേഷിന്റെ കയ്യിലുളളത് 25,000 രൂപയാണ്. രാധികയുടെ കയ്യില്‍ 1000 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഉളളത്. സുരേഷ് ഗോപിക്ക് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ 82 ഏക്കര്‍ കൃഷിഭൂമി ഉളളതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

68 ലക്ഷം രൂപയുടെ ബാധ്യത

68 ലക്ഷം രൂപയുടെ ബാധ്യത

തമിഴ്‌നാട്ടിലെ തന്നെ സെയ്താപേട്ടയിലും സുരേഷ് ഗോപിക്ക് കൃഷി ഭൂമിയുണ്ട്. 40 സെന്റ് കൃഷിഭൂമിയാണ് സെയ്താപേട്ടയിലുളളത്. അതേസമയം 68 ലക്ഷം രൂപയുടെ ബാധ്യത തനിക്കുളളതായും സുരേഷ് ഗോപി തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതുച്ചേരിയില്‍ ആഢംബര കാറുകള്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കാര്യവും സത്യവാങ്മൂലത്തില്‍ പറയുന്നു.

മാതൃഭൂമി സര്‍വ്വേയില്‍ താരമായി ശശി തരൂർ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിയെ വെല്ലാൻ ആര്?മാതൃഭൂമി സര്‍വ്വേയില്‍ താരമായി ശശി തരൂർ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിയെ വെല്ലാൻ ആര്?

സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം- അഭിമുഖം പി ജിജിസ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം- അഭിമുഖം പി ജിജി

കേരളത്തിൽ എൽഡിഎഫ് തന്നെ; ഭരണതുടർച്ച പ്രവചിച്ച് മാതൃഭൂമി സി വോട്ടർ സർവ്വേ ഫലംകേരളത്തിൽ എൽഡിഎഫ് തന്നെ; ഭരണതുടർച്ച പ്രവചിച്ച് മാതൃഭൂമി സി വോട്ടർ സർവ്വേ ഫലം

English summary
Kerala Assembly Election 2021: BJP's Thrissur candidate actor Suresh Gopi's asset details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X