• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അട്ടിമറി സാധ്യതകൾ ഏറെയുള്ള മണ്ഡലങ്ങൾ പത്തിലധികം; പ്രതീക്ഷയോടെയും ആശങ്കയിലും മുന്നണികൾ

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് മുൻപും മുന്നണികൾക്ക് തലവേദനയാകുന്ന ചില മണ്ഡലങ്ങളുണ്ട്. പാർട്ടികളുടെയും മുന്നണികളുടെയും ഉറച്ച കോട്ടയായ മണ്ഡലങ്ങൾ നിലനിൽക്കുമ്പോളും ഭൂരിപക്ഷത്തെ വരെ സ്വാധീനിക്കാൻ കഴിയുന്ന മണ്ഡലങ്ങൾ. നേരിയ ഭൂരിപക്ഷത്തോടെ മാത്രം ജനപ്രതിനിധികളെ നിയമസഭയിൽ എത്തിച്ചിട്ടുള്ള അട്ടിമറി സാധ്യത നിലനിൽക്കുന്ന മണ്ഡലങ്ങൾ. ഇത്തരം മണ്ഡലങ്ങൾ മുന്നണികൾക്ക് ഒരേ സമയം പ്രതീക്ഷയും ആശങ്കയുമാണ്. അത്തരത്തിൽ രണ്ടായിരത്തിൽ താഴേ മാത്രം ഭൂരിപക്ഷത്തിൽ 2016ൽ സ്ഥാനാർഥികൾ വിജയിച്ച മണ്ഡലങ്ങളും ഇത്തവണത്തെ സാധ്യതകളും പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.

ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതറി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍

നിർണായക മണ്ഡലങ്ങൾ

നിർണായക മണ്ഡലങ്ങൾ

2016ലെ ​​നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ര​​ണ്ടാ​​യി​​ര​​ത്തി​​ൽ​താ​​ഴെ വോ​​ട്ടിന്റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ വി​​ജ​​യി​​ച്ച 14 മ​​ണ്ഡ​​ല​​ങ്ങ​​ളു​​ണ്ട്. 43 വോ​​ട്ടി​​ന് കോ​​ൺ​​ഗ്ര​​സി​​ലെ അ​​നി​​ൽ അ​​ക്ക​​ര വി​​ജ​​യി​​ച്ച വ​​ട​​ക്കാ​​ഞ്ചേ​​രി മു​​ത​​ൽ 1849 വോ​​ട്ടി​​ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് എ​​മ്മി​​ലെ സി.​​എ​​ഫ്. തോ​​മ​​സ് നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തി​​യ ച​​ങ്ങ​​നാ​​ശ്ശേ​​രി​വ​​രെ ഉൾപ്പെടുന്നതാണ് ഈ പട്ടിക. നിലവിൽ യുഡിഎഫിന്റെ കൈവശമുള്ള ആറു മണ്ഡലങ്ങളുടെയും എൽഡിഎഫിനൊപ്പമുള്ള എട്ട് മണ്ഡലങ്ങളുടെയും തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ നിർണായകമാകും.

വടക്കാഞ്ചേരി

വടക്കാഞ്ചേരി

പട്ടികയിൽ എടുത്ത് പറയേണ്ടത് വടക്കാഞ്ചേരി മണ്ഡലമാണ് ഇതിൽ പ്രധാനപ്പെട്ടത്. 2016ൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് അനിൽ അക്കര നിയമസഭയിലെത്തിയത്. വോട്ടിങ് യന്ത്രം പണിമുടക്കിയതുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനൊടുവിൽ അനിൽ അക്കരയെ 43 വോട്ടിന് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. സിപിഎം സ്ഥാനാർഥിയായിരുന്ന മേരി തോമസിനെയാണ് അനിൽ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 26652 വോട്ടുകൾ നേടിയ ബിജെപിയും മണ്ഡലത്തിലെ നിർണായക സാനിധ്യമാണ്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് ഇത്തവണയും വടക്കാഞ്ചേരിയിൽ. യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ വിജയസാധ്യതയുള്ള മണ്ഡലം.

പീരുമേട്

പീരുമേട്

തുടർച്ചയായി മൂന്ന് തവണ പീരുമേടിനെ നിയമസഭയിൽ പ്രതിനിധികരിച്ച ഇ.എസ് ബിജിമോൾ എന്നാൽ 2016ൽ വലിയ തിരിച്ചടിയാണ് മണ്ഡലത്തിൽ നേരിട്ടത്. വോട്ടെണ്ണലിന്റെ അവസാന ലാപ് വരെ കോൺഗ്രസ് സ്ഥാനാർഥി സിറിയക് തോമസായിരുന്നു മുന്നിൽ. എന്നാൽ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഇടതു പക്ഷത്തിന് ആശ്വാസം. 314 വോട്ടിന് ബിജിമോൾ ജയിച്ചു. ഇത്തവണ മുതിർന്ന സിപിഐ നേതാവ് വാഴൂർ സോമനാണ് ഇടത് സ്ഥാനാർഥി. കോൺഗ്രസിനുവേണ്ടി സിറിയക് തോമസ് തന്നെ ഒരിക്കൽകൂടി മത്സരത്തിന് ഇറങ്ങുമ്പോൾ പോരാട്ടം വാശിയേറിയതാകും. പല ചാനൽ സർവേകളും പീരുമേട്ടിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കുന്നു.

കൊടുവള്ളി

കൊടുവള്ളി

2016ലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു കൊടുവള്ളിയിലേത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ 573 വോട്ടിന് മുൻ മുസ്ലിം ലീഗ് നേതാവ് കൂടിയായ കാരാട്ട് റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി എൽഡിഎഫ് മണ്ഡലം പിടിച്ചത്. ഇത്തവണ നിയമസഭയിലെ രണ്ട് എംഎൽഎമാർ നേർക്കുന്നേർ വരുന്ന മണ്ഡലമാണ് കൊടുവള്ളി. മണ്ഡലം തിരികെ പിടിക്കുക എന്ന ഉദ്ദേശത്തോടെ എം.കെ മുനീറിനെയാണ് മുസ്ലിം ലീഗ് കളത്തിലിറക്കിയിരിക്കുന്നത്. സിറ്റിങ് എംഎൽഎ കാരാട്ട് റസാഖ് ഒരിക്കൽകൂടി ജനവിധി തേടുകയും ചെയ്യുന്നു.

പെരിന്തൽമണ്ണ

പെരിന്തൽമണ്ണ

പെരിന്തൽമണ്ണ: തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ട മണ്ഡലമാണ് പെരിന്തൽമണ്ണ. മുസ്ലിം ലീഗിന്റെ മഞ്ഞളാംകുഴി അലിയോട് 579 വോട്ടുകൾക്കായിരുന്നു ഇടത് സ്ഥാനാർഥിയായിരുന്ന വി.ശശികുമാറിന്റെ തോൽവി. ഇത്തവണ യുഡിഎഫിനുവേണ്ടി നജീബ് കാന്തപുരവും ഇടത് സ്വതന്ത്രനായി കെ.പി.എം മുസ്തഫയുമാണ് മത്സരരംഗത്തുള്ളത്. ഇരുമുന്നണികളും മണ്ഡലത്തിൽ വിജയ പ്രതീക്ഷ വെച്ചുപുലർത്തുകയും ചെയ്യുന്നു.

കാട്ടാക്കട

കാട്ടാക്കട

തിരുവനന്തപുരം ജില്ലയിലെ നിർണായക മണ്ഡലങ്ങളിൽ ഒന്നായ ഇവിടെയും മുന്നണികൾക്ക് പ്രതീക്ഷയും ആശങ്കയും നിലനിൽക്കുന്നു. 2016ൽ കോൺഗ്രസിന്റെ എൻ ശക്തനെ 849 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാർഥി ഐ.ബി സതീഷ് മണ്ഡലം പിടിച്ചെടുക്കുന്നത്. സതീഷ് തന്നെയാണ് ഇത്തവണയും സിപിഎമ്മിനുവേണ്ടി മത്സരിക്കുന്നത്. മലയൻകീഴ് വേണുഗോപാലിനെ ഇറക്കി മണ്ഡലം തിരികെ പിടിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. അതേസമയം ബിജെപി സ്ഥാനാർഥിയായി പി.കെ കൃഷ്ണദാസും മണ്ഡലത്തിൽ ജനവിധി തേടുന്നതോടെ മത്സരം കൂടുതൽ കനക്കും.

കൊച്ചി

കൊച്ചി

എറണാകുളം ജില്ലയിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്ന്. 2016ൽ കോൺഗ്രസിന്റെ ഡൊമിനിക് പ്രസന്റേഷനെ 1086 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തിയ കെ.ജെ മാക്സി രണ്ടാം അങ്കത്തിന് ഇറങ്ങുമ്പോൾ മുൻ മേയർ ടോണി ചെമ്മണിയാണ് കോൺഗ്രസിനായി മത്സരിക്കുന്നത്. യുഡിഎഫ് വലിയ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലത്തിൽ എന്നാൽ മുഖ്യധാര പാർട്ടികൾക്ക് പുറമെ, ട്വന്റി ട്വന്റി, വി ഫോർ കൊച്ചി എന്നീ കൂട്ടായ്മകൾ പിടിക്കുന്ന വോട്ടും നിർണായകമാണ്.

കുറ്റ്യാടി

കുറ്റ്യാടി

സീറ്റ് വിഭജന സമയത്ത് തന്നെ വാർത്തകളിൽ ഇടം പിടിച്ച മണ്ഡലമാണ് കുറ്റ്യാടി. ഇടതു മുന്നണിക്കുവേണ്ടി ആദ്യം കേരള കോൺഗ്രസ് എം മത്സരിക്കാനൊരുങ്ങിയ മണ്ഡലത്തിൽ സിപിഎം പ്രാദേശിക ഘടകങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സിപിഎം തന്നെ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച കെ.കെ ലതികയെ 1157 വോട്ടിനാണ് മുസ്ലിം ലീഗിന്റെ പാറയ്ക്കൽ അബ്ദുള്ള പരാജയപ്പെടുത്തിയത്. കെ.​​പി. കു​​ഞ്ഞ​​മ്മ​​ദ് മാ​​സ്​​റ്റ​​റാ​​ണ് ഇ​​ക്കു​​റി അ​​ബ്​​ദു​​ല്ല​​യെ നേ​​രി​​ടു​​ന്ന​​ത്. ഇരുമുന്നണികൾക്കും ശക്തമായ അടിയുറപ്പുള്ള മണ്ഡലത്തിലെ അടിയൊഴുക്കുകളാകും ഇത്തവണ ജനവിധിയിൽ നിർണായകമാകുക.

കണ്ണൂർ

കണ്ണൂർ

കഴിഞ്ഞ തവണ 1196 വോട്ടുകൾക്കാണ് കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സതീഷൻ പാച്ചേരിക്ക് കടന്നപള്ളിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധിച്ചിരുന്നു. ഇത്തവണയും ഇരുവരും നേർക്കുന്നേർ വരുമ്പോൾ ഇരു മുന്നണികളും ഉറ്റുനോക്കുന്ന മണ്ഡലമാണ് കണ്ണൂർ.

ഉടുമ്പൻചോല

ഉടുമ്പൻചോല

വൈദ്യുതി മന്ത്രി എം.എം മണിയുടെ മണ്ഡലം. ദീർഘകാലം പാർട്ടി ഔദ്യോഗിക പദവികൾ വഹിച്ചിരുന്ന എം.എം മണി രണ്ടാം അങ്കത്തിലാണ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. അതും 1109 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ. എന്നാൽ ഇത്തവണ സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പൻചോല. മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനങ്ങളും എംഎൽഎ ആയുള്ള ഇടപ്പെടലുകളും മണ്ഡലത്തിലും വലിയ ജനപ്രീതി മണ്ഡലത്തിൽ മണിയാശാന് ഉണ്ട്. മുൻപ് ഉടുമ്പൻചോലയിൽ തന്നെ എം.എം മണിയെ പരാജയപ്പെടുത്തിയിട്ടുള്ള ഇ.എം അഗസ്തിയാണ് കോൺഗ്രസ് സ്ഥാനാർഥി.

മാനന്തവാടി

മാനന്തവാടി

കഴിഞ്ഞ തവണത്തെ മത്സരം ആവർത്തിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മാനന്തവാടി. മുൻ മന്ത്രി പി.കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാർഥി ഒ.ആർ കേളു നിയമസഭയിലെത്തിയത്. 1307 വോട്ടുകൾക്കായിരുന്നു കേളുവിന്റെ വിജയം. ഇത്തവണയും ഇരുവരും നേർക്കുന്നേർ എത്തുമ്പോൾ ഇരു മുന്നണികളും പ്രതീക്ഷയിലാണ്.

cmsvideo
  ഇടതുപക്ഷ സർക്കാരിന് ആൻറണിയുടെ വിമർശനം | Oneindia Malayalam
  ച​​ങ്ങ​​നാ​​ശ്ശേ​​രി

  ച​​ങ്ങ​​നാ​​ശ്ശേ​​രി

  ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ൺ​​ഗ്ര​​സിന്റെ കെ.​​സി.​​ജോ​​സ​​ഫു​​മാ​​യി ഏ​​റ്റു​​മു​​ട്ടി​​യ കേ​​ര​​ള കോ​​ൺ​​ഗ​​സ് എ​​മ്മിെ​​ൻ​​റ സി.​​എ​​ഫ്. തോ​​മ​​സി​​ന് ക​​ഴി​​ഞ്ഞ​​ത​​വ​​ണ ല​​ഭി​​ച്ച​​ത് 1849 വോ​​ട്ടിെ​​ൻ​​റ ഭൂ​​രി​​പ​​ക്ഷം. ഇ​​ത്ത​​വ​​ണ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് എ​​മ്മി​​ലെ അ​​ഡ്വ. ജോ​​ബ് മൈ​​ക്കി​​ളും ജോ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​ലെ വി.​​ജെ. ലാ​​ലി​​യും ത​​മ്മി​​ലെ മ​​ത്സ​​രം ക​​ടു​​ത്ത​​താ​​ണ്.

  നടി ഐഷ ശര്‍മയുടെ ഹോട്ട് ആന്റ് ക്യൂട്ട് ചിത്രങ്ങള്‍ കാണാം

  എംഎം മണി
  Know all about
  എംഎം മണി

  English summary
  Kerala Assembly Election 2021 Constituency with tough competition and least majority last term
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X