കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കേരളത്തില്‍ നിന്ന്; പിണറായി യുടേണ്‍ എടുത്തുവെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: യുഡിഎഫ് ഭരണത്തിലെത്തുമെന്നും കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കേരളത്തില്‍ നിന്ന് തുടക്കമാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നു പിണറായി വിജയന്‍ ഭയക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇന്ന് ശബരിലയെ കുറിച്ച് പറയുന്നത്. ആചാരങ്ങള്‍ക്ക് എതിരായി സത്യവാങ്മൂലം കൊടുത്തുയാളാണ് മുഖ്യമന്ത്രി. ഇപ്പോള്‍ യു ടേണ്‍ എടുക്കുകയാണ്. ജന വികാരം എതിരാകുമെന്ന് ഭയന്നാണ് പുതിയ പ്രസ്താവനകള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ആരും വിശ്വസിക്കില്ല. അദ്ദേഹത്തിന്റെ പുതിയ നിലപാട് അല്‍ഭുതപ്പെടുത്തുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം
തിരഞ്ഞെടുപ്പില്‍ യാതൊരു ഗത്യന്തരവുമില്ലാതെയാണ് മുഖ്യമന്ത്രി അയ്യപ്പനെ കൂട്ടുപിടിക്കുന്നതെന്ന് എഐസിസി അംഗം കെസി വേണുഗോപാല്‍ പരിഹസിച്ചു. ശബരിമല വിഷയം ജനങ്ങള്‍ മറന്നിട്ടില്ല. അയ്യപ്പനെ പരമാവധി ദ്രോഹിച്ച സര്‍ക്കാരാണിത്. എങ്ങനെയാണ് അവര്‍ക്ക് ദൈവത്തെ വിളിക്കാന്‍ കഴിയുക. വന്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തും. ആലപ്പുഴയില്‍ മികച്ച മുന്നേറ്റം ഉണ്ടാകുമെന്നും വോണുഗോപാല്‍ പറഞ്ഞു.
100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ
യുഡിഎഫ് 80ലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ജില്ലാ തലങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് വിജയ പ്രതീക്ഷയുണ്ടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
മാധുരി ബ്രഗന്‍സയുടെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം