ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം
കൊല്ലം ജില്ലയുടെ കിഴക്കേയറ്റത്ത്, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പുനലൂരിൽ തമിഴ് മണ്ണിൽ നിന്നുള്ള തോട്ടം തൊഴിലാളികളുടെ മുതൽ ശ്രീലങ്കയിൽ നിന്ന് പുനരധിവസിപ്പിച്ച തമിഴ് വംശജരുടെ വരെ വോട്ട് നിർണായകമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികവർഗ ഉന്നതികളും വോട്ടർമാരുമുള്ള ഇവിടത്തെ ഭാഗദേയം നിർണയിക്കുന്നതിൽ ഇവരും പ്രധാനികളാണ്. ഏറെക്കാലമായി ഇടതിന് അനുകൂലമാണ് രാഷ്ട്രീയ പ്രബുദ്ധത നിറഞ്ഞ ഈ അതിർത്തി മലയോര മണ്ഡലത്തിന്റെ മനസ്സ്. 1957ൽ മണ്ഡലം രൂപീകരിച്ച ശേഷം നടന്നിട്ടുള്ള 17 നിയമസഭ തെരഞ്ഞെടുപ്പുകളിൽ മൂന്നെണ്ണത്തിലൊഴികെ എൽഡിഎഫിനെ അതും സിപിഐക്കാരെ മാത്രം വിജയിപ്പിച്ച പാരമ്പര്യമാണ് പുനലൂരിന്. പക്ഷേ, തദ്ദേശ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും ഈ ഇടതുപ്രേമം തെറ്റിക്കാറുമുണ്ട്.
'നേമം പോയാലും ചാത്തന്നൂർ നേടും'- 'ഡീൽ' മണക്കുന്ന ഇടതുകോട്ട
ഇരുമുന്നണികളിലും പിതാവും മകനും മാറിമാറി മത്സരിച്ച ചരിത്രവും ഈ തെരഞ്ഞെടുപ്പോടെ പുനലൂരിന് സ്വന്തമാകുകയാണ്. സിപിഐയിലെ പി.കെ. ശ്രീനിവാസനും മകൻ പി.എസ്. സുപാലും ഇവിടെ മത്സരിച്ചിട്ടുണ്ട്. മുസ്ലിം ലീഗിലെ എ. യൂനുസ് കുഞ്ഞും മകനും ഇപ്പോഴത്തെ സ്ഥാനാർഥിയുമായ നൗഷാദ് യൂനുസും ആണ് യുഡിഎഫ് ക്യാമ്പിൽ നിന്നുള്ളവർ. കന്നിയങ്കക്കാരായ ആറ് സ്ഥാനാർഥികളാണ് ഇക്കുറി ഇവിടെ ജനവിധി തേടുന്നത്.

എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയിലെ സി. അജയപ്രസാദ്, യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ നൗഷാദ് യൂനുസ്, എൻഡിഎ സ്ഥാനാർഥിയായി ട്വന്റി 20യിലെ രഘുനാഥ് കമുകുംചേരി, ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി നെടുമൺകാവ് ഗോപാലകൃഷ്ണൻ, എസ്യുസിഐ പ്രതിനിധിയായി കെ. മഹേഷ്, ബഹുജൻ സമാജ് പാർട്ടി പ്രതിനിധിയായി ജോസ് സാരാനാഥ് എന്നിവരാണ് മത്സരരംഗത്തുള്ളത്. 30 വർഷമായി ഇടതുമുന്നണിയാണ് മണ്ഡലത്തിൽ ജയിക്കുന്നത്. സിപിഐ നേതാക്കളായ പി.എസ്. സുപാൽ, കെ. രാജു എന്നിവർ മൂന്നുതവണ വീതം നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു.
വികസനത്തുടർച്ച ചൂണ്ടിക്കാട്ടിയും പുനലൂരിൽ റവന്യൂ ഡിവിഷൻ രൂപവത്കരിച്ചതും മലയോര ഹൈവേയും അഞ്ചലിൽ ബൈപ്പാസ് നിർമിച്ചതും റോഡുകൾ പുനരുദ്ധരിച്ചതും ഉൾപ്പെടെ സുപാലും രാജുവും നടത്തിവന്ന വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞുമാണ് അജയപ്രസാദ് വോട്ടർമാരിലേക്കിറങ്ങിയിരിക്കുന്നത്. വികസനം കടലാസിലാണെന്ന കുറ്റപ്പെടുത്തലാണ് നൗഷാദ് യൂനുസിന്റേത്. കുടിവെള്ളം, വൈദ്യുതി, റോഡുകൾ, ലൈഫ് ഭവനപദ്ധതി തുടങ്ങിയ പ്രാഥമികാവശ്യങ്ങൾ പോലും പരിഹരിക്കാൻ തുടർച്ചയായ 30 വർഷംകൊണ്ട് എൽഡിഎഫിനു കഴിഞ്ഞില്ലെന്ന് നൗഷാദ് പറയുന്നു.
തോട്ടം തൊഴിലാളികളുടെ കണ്ണീരൊപ്പാനും വന്യജീവിയാക്രമണം തടയാനും കഴിഞ്ഞില്ലെന്നും താലൂക്കാശുപത്രിയെ ജനറൽ ആശുപത്രിയാക്കാനായില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. ഇടതു, വലതു മുന്നണികൾ പുനലൂരിനെ നശിപ്പിച്ചെന്നും തെരുവുനായ ശല്യത്തിനും പേവിഷബാധ മരണങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നുമാണ് എൻഎഡിഎ സ്ഥാനാർഥി രഘുനാഥ് കമുകുംചേരിയുടെ ആരോപണം.
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു
പുനലൂർ നഗരസഭയും ഇടമുളയ്ക്കൽ, അഞ്ചൽ, ഏരൂർ, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല, കരവാളൂർ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. യുഡിഎഫിന് ഭരണമുണ്ടായിരുന്ന കരവാളൂർ, ആര്യങ്കാവ്, തെന്മല പഞ്ചായത്തുകൾ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടി. എൽഡിഎഫിൽ നിന്നും ഇടമുളയ്ക്കൽ, കുളത്തൂപ്പുഴ പഞ്ചായത്തുകളും കുളത്തൂപ്പുഴ ജില്ല ഡിവിഷനും യുഡിഎഫും പിടിച്ചെടുത്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തും കരവാളൂർ ജില്ല ഡിവിഷനും എൽഡിഎഫ് നിലനിർത്തി. ലോക്സഭയിൽ യുഡി.എഫിന്റെ എൻ.കെ. പ്രേമചന്ദ്രൻ 2019ൽ 18,666 വോട്ടും 2025ൽ 18,044 വോട്ടും മണ്ഡലത്തിൽ അധികംനേടിയിട്ടുമുണ്ട്.
2021ൽ 37,057 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.എസ്. സുപാൽ (80,428) യുഡിഎഫിലെ അബ്ദുൽ റഹിമാൻ രണ്ടത്താണിയെ (43,371) പരാജയപ്പെടുത്തിയത്. അതിന് മുമ്പ് തുടർച്ചയായി മൂന്നാംവിജയം നേടിയ മുൻമന്ത്രി അഡ്വ. കെ. രാജു (82,136) 33,582 വോട്ടിന് യുഡിഎഫിലെ ഡോ. എ. യൂനുസുകുഞ്ഞിനെയും (48,554) മറികടന്നു. 2016ൽ 10,558 (സിസിൽ ഫെർണാണ്ടസ്), 2021ൽ 20,069 (ആയുർ മുരളി) എന്നിങ്ങനെയാണ് എൻഡിഎ നേടിയ വോട്ടുകൾ.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്മാര് കുറഞ്ഞത് 27, കൂടിയവ ഏഴ് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്!










Click it and Unblock the Notifications