Get Updates
Get notified of breaking news, exclusive insights, and must-see stories!

‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ കേരള പൊലീസിന്റെ ഇടപെടൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ ഉള്‍പ്പെട്ട വിവാദത്തിന് പിന്നാലെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്ക് എതിരെ കേരള പൊലീസ് നടപടിയെടുത്ത് തുടങ്ങി. വിവാദ സര്‍ക്കുലറിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെക്കുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്ത അക്കൗണ്ടുകള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാത്രമല്ല, സാധാരണ വ്യക്തികള്‍ക്ക് വരെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിക്കുന്നതാണ് പോസ്റ്റുകള്‍ എന്നും സാമുദായിക ഐക്യത്തെ തകര്‍ക്കുന്ന ഉള്ളടക്കമാണിതെന്നുമാണ് കേരള പൊലീസ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രചാരണത്തിന് 'ഇന്ദിര ഗ്യാരന്റി' വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും
നോട്ടീസ് ലഭിച്ച പലരും സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്. വിവാദമായ സര്‍ക്കുലറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടങ്ങിയ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് നിർദേശിച്ചെന്നാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. 270-ഓളം എക്‌സ് ഉപഭോക്താക്കള്‍ക്കെതിരെ നടപടി എടുക്കുമെന്നാണ് സൂചന. എക്‌സ് അക്കൗണ്ടുകള്‍ക്ക് പുറമെ 200 ഫേസ്ബുക്ക് പേജുകള്‍ക്കും 90 ഇന്‍സ്റ്റഗ്രാം ഐഡികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങൾക്കും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

keralapoliceandelection

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങള്‍ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്ന വിശദീകരണമാണ് ഇക്കാര്യത്തിൽ നൽകിയത്. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊതുജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ സാധ്യതയുള്ളതുമായ നിരവധി യുആര്‍എല്ലുകള്‍ (URL) ഇതിനകം നീക്കം ചെയ്തതായാണ് കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം വ്യക്തമാക്കുന്നത്.

ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ​ഒഴുകി നടക്കുന്ന എറണാകുളം
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഔദ്യോഗികമായി വിശദീകരണം നല്‍കിയ കാര്യങ്ങളില്‍ പോലും തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാന്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സൈബര്‍ വിഭാഗം നടപടി സ്വീകരിക്കുന്നത്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെട്ട സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം ഉദ്യമങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കേണ്ടതാണെന്നും കേരള പൊലീസ് അറിയിച്ചു.

സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുകയോ ഗ്രൂപ്പുകളില്‍ പങ്കുവെക്കുകയോ ചെയ്യരുത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കുക. തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വം നിര്‍മ്മിക്കുന്നവര്‍ക്കും അത് പങ്കുവെക്കുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+