കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിൽ രാജി: വയനാട്ടിൽ ഡിസിസി പ്രസിഡന്റും ആലപ്പുഴയിൽ എം ലിജുവും

Google Oneindia Malayalam News

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തന്നെ കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ രൂക്ഷമായെന്ന് സൂചന. കേരളത്തിൽ രണ്ട് ജില്ലകളിലാണ് പാർട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റുമാർ രാജിവെച്ചിട്ടുള്ളത്. ആലപ്പുഴയിൽ എം ലിജുവും വയനാട്ടിൽ എംജെ ബിജുവുമാണ് രാജിവെച്ചിട്ടുള്ളത്. ഇതിന് പുറമേ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെന്ന് വിമർശനമുന്നയിച്ച സതീശൻ പാച്ചേനിയും രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വയനാട്ടിൽ ഒരു സീറ്റാണ് കൈവിട്ട് പോയതെങ്കിൽ ആലപ്പുഴയിൽ ഒറ്റ സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്.

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

'മേഴ്സിക്കുട്ടിയമ്മക്കും ജലീലിനും ഷോക്ക് ട്രീറ്റ്മെന്റ്:രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി'മേഴ്സിക്കുട്ടിയമ്മക്കും ജലീലിനും ഷോക്ക് ട്രീറ്റ്മെന്റ്:രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

 വയനാട്ടിൽ രാജി

വയനാട്ടിൽ രാജി

വയനാട് ഡിസിസി സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന എംജെ ബിജുവാണ് രാജിവെച്ചിട്ടുള്ളത്. രാജിപ്രഖ്യാപനത്തിന് പിന്നാലെ ഡിസിസി പ്രസിഡണ്ടിന് രാജി കത്ത് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടിൽ എൽഡിഎഫ് പ്രതീക്ഷ വെച്ച കൽപ്പറ്റ മണ്ഡലമടക്കം രണ്ട് സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്. എന്നാൽ മാനന്തവാടിയിൽ മുന്നണിയ്ക്ക് തിരിച്ചടി നേരിടേണ്ടതായി വന്നു. മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ജയലക്ഷ്മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ബിജു രാജി വെച്ചിട്ടുള്ളത്.

 കൽപ്പറ്റയിൽ വിജയം

കൽപ്പറ്റയിൽ വിജയം


എൽഡിഎഫിന്റെ എതിർ സ്ഥാനാർത്ഥിയായി എത്തിയ കല്‍പ്പറ്റയില്‍ 70252 വോട്ടുകളാണ് യുഡിഎഫിന്റെ സിദ്ധിഖ് നേടിയത്. എംപി ശ്രേയാംസ് കുമാറിന് ഇത്തവണ 64,782 വോട്ടാണ് നേടാനായത്. ബിജെപിയിറക്കിയ സ്ഥാനാർത്ഥി സുബീഷ് ടിഎം 14,113 വോട്ടും കൽപ്പറ്റയിൽ നേടി. കോൺഗ്രസിന്റെ ഉറച്ച കോട്ടയായ സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണനാണ് ഇത്തവണയും വിജയിച്ചത്. 11,822 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 81,077 വോട്ടുകളാണ് ഐസിയ്ക്ക് ലഭിച്ചത്. സിപിഐഎമ്മിന്റെ എംഎസ് വിശ്വനാഥന്‍ 69255 വോട്ടുകള്‍ നേടി നില മെച്ചപ്പെടുത്തുകയും ചെയ്തു. എൽഡിഎഫ് പ്രതീക്ഷ വെച്ചിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു സംവരണ മണ്ഡലമായ സുൽത്താൻ ബത്തേരി.

 തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു

മാനന്തവാടിയില്‍ എല്‍ഡിഎഫ് തന്നെയാണ് കരുത്ത് തെളിയിച്ച് വിജയിച്ചിട്ടുള്ളത്. യുഡിഎഫിന്റെ പികെ ജയലക്ഷ്മിക്കെതിരെ ഒആര്‍ കേളുവിനെ നിർത്തിയായിരുന്നു എൽഡിഎഫ് അങ്കം കുറിച്ചത്. പികെ ജയലക്ഷ്മിയേക്കാള്‍ 9,282 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് കേളുവിന്റെ വിജയം. കേരളം കോൺഗ്രസിനും യുഡിഎഫിനും ഏറ്റ തിരിച്ചടി ചർച്ചയാവുന്നതിനിടെ ആലപ്പുഴയില്‍ എം ലിജുവും ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടുണ്ട്.

ആലപ്പുഴയിലും പ്രതിസന്ധി

ആലപ്പുഴയിലും പ്രതിസന്ധി


ലിജു ഇതിനകം തന്നെ രാജികത്ത് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. ജില്ലയിൽ കോൺഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നും ലിജു വ്യക്തമാക്കിയിട്ടുണ്ട്. ഒമ്പത് സീറ്റുകളുള്ള ആലപ്പുഴയില്‍ ഒറ്റ സീറ്റില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്. ബാക്കി എട്ട് സീറ്റിലും എല്‍ഡിഎഫ് ആധിപത്യമായിരുന്നു പ്രകടമായത്. ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി വെച്ചതെന്നും പാര്‍ട്ടിയിലെ ഏറ്റവും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകനാണെന്നും ലിജു പറഞ്ഞു.
കേരളത്തിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന ജില്ലകളിലൊന്നായിരുന്നു ആലപ്പുഴ. എന്നാല്‍ കനത്ത് പരാജയമാണ് നേരിട്ടത്. കഴിഞ്ഞ നാല് വര്‍ഷമായി അധ്യക്ഷ സ്ഥാനത്തിരിക്കുന്ന താൻ പരമാവധി ആത്മാര്‍ത്ഥതോടെയാണ് പ്രവര്‍ത്തിച്ചതെങ്കിലും പാർട്ടിയ്ക്ക് വിജയിക്കാൻ കഴിഞ്ഞില്ല. അതിന്റെ ധാര്‍മ്മിക ഉച്ചരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാജി വെക്കുകയാണെന്നും ലിജു വ്യക്തമാക്കി.

 അഞ്ച് സീറ്റ് പ്രതീക്ഷ

അഞ്ച് സീറ്റ് പ്രതീക്ഷ

ആലപ്പുഴ ജില്ലയിൽ അഞ്ച് സീറ്റെങ്കിലും കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. തോൽവി അപ്രതീക്ഷിതമാണെന്നും പരാജയത്തിന്റെ കാരണം പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രശ്നങ്ങൾക്ക് കോൺഗ്രസ് പരിഹാരം കാണേണ്ടതുണ്ടെന്നും പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ലിജു പറഞ്ഞു. ജനവിധിയെ അംഗീക്കണം. എന്നാൽ സിപിഎം അവര്‍ ജയിച്ചത് കൊണ്ട് ആരോപണങ്ങള്‍ ഇല്ലാതാകില്ലെന്നും ലിജു കൂട്ടിച്ചേർത്തു. ഇന്ന് രാവിലെയാണ് ലിജു രാജി സമർപ്പിക്കുന്നത്.

 കണ്ണൂരിലും പ്രതിസന്ധി

കണ്ണൂരിലും പ്രതിസന്ധി


തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് പിന്നാലെ കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവും പാച്ചേനി ഉന്നയിച്ചിട്ടുണ്ട്. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂര്‍ തിരിച്ചു പിടിക്കാമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും
യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും മുന്നേറ്റമുണ്ടാക്കാനോ ഭൂരിപക്ഷം നേടാനോ കഴിഞ്ഞിരുന്നില്ലെന്നും സതീശൻ പാച്ചേനി ചൂണ്ടിക്കാണിക്കുന്നു.

Recommended Video

cmsvideo
MM Hassan Exclusive Interview | Oneindia Malayalam
 രാജി സന്നദ്ധത അറിയിച്ചു

രാജി സന്നദ്ധത അറിയിച്ചു

'കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാണിക്കുന്നു കണ്ണൂരിലെ സ്വാധീനമേഖലകളില്‍ പാർട്ടിയ്ക്ക് വ്യാപകമായി വോട്ട് നഷ്ടപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ തോല്‍പ്പിക്കാന്‍ ശ്രമമുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ സംസ്ഥാന തലം മുതല്‍ അഴിച്ചുപണി വേണമെന്നുള്ള ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാണെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിളങ്ങുന്ന മഞ്ഞ വസ്ത്രത്തില്‍ ബെഡ്‌റൂം ചിത്രങ്ങളുമായി അനിഷ് വിക്ടര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Kerala assembly election result 2021: Two DCC presidents resigned from their posts after the poll results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X