രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
Recommended Video

പൊതുവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച് ധനമന്ത്രി .രണ്ട് വര്‍ഷം കൊണ്ട് രണ്ടരലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാലയങ്ങളില്‍ അധികമായി ചേര്‍ന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.94 ശതമാനം പേരും മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് ടിസി വാങ്ങി വന്നവരാണെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.

പൊതുവിദ്യാഭ്യാസ രംഗത്തെ വികസനത്തിന് 2038 കോടി കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. കിഫ്ബി സഹായം ലഭിക്കാത്ത സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. യുപി എല്‍പി സ്കൂളുകള്‍ ഹൈടെക് ആക്കുന്നതിനായി 292 കോടിയും കിഫ്ബി അനുവദിച്ചിട്ടുണ്ട്. സ്വന്തമായി സ്ഥലമില്ലാത്ത സ്കൂളുകള്‍ക്ക് അധിക ഭൂമി വാങ്ങി നല്‍കും.
ഇതുവരെ 3663 അധ്യാപക തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ മാനദണ്ഡപ്രകാരമുള്ള അധ്യാപക തസ്തികകള്‍ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അധ്യാപക പിശീലനമല്ല മറിച്ച് അധ്യാപക പരിവര്‍ത്തനമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി അധ്യാപകര്‍ക്ക് രണ്ടാഴ്ച നീളുന്ന റസിഡന്‍ഷ്യല്‍ കോഴ്സുകള്‍ നടത്തും. അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനായുള്ള മാസ്റ്റര്‍ പ്ലാനുകളും അവതരിപ്പിക്കു.
ശ്രദ്ധ എന്ന പേരില്‍ പരിഹാര ബോധന പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി രൂപയാണ് അനുവദിച്ചത്. ഗണിതത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പദ്ധതികള്‍. കൂടാതെ ഇംഗ്ലീഷ്, സാമൂഹിക ശാസ്്ത്രം എന്നിവയുടെ മികവിനായും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications