കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും കോവിഡ് പ്രതിസന്ധിയും;രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രതീക്ഷകളിങ്ങനെ

പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും കോവിഡ് പ്രതിസന്ധിയും; രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രതീക്ഷകളിങ്ങനെ...

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിനായി കാത്തിരിക്കുകയാണ് കേരളം. പതിനഞ്ചാം കേരള നിയമസഭയിലെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നാളെ സഭയിൽ അവതരിപ്പിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. നിയമസഭയിലെ കന്നി വരവിൽ തന്നെ സുപ്രധാന ഉത്തരവാദിത്വമാണ് ബാലഗോപാലനെ കാത്തിരുന്നത്.

Kerala Budget 2021

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെയും സാമ്പത്തിക വ്യവഹാരങ്ങളെ നിശ്ചലമാക്കിയിരിക്കുന്ന സാഹചര്യമാണ് ബജറ്റിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ചയായിരിക്കും ബാലഗോപാലന്റെ ആദ്യ ബജറ്റ് എന്നാണ് കരുതുന്നത്.

നിലവിലെ പ്രത്യേക സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനും ആരോഗ്യ മേഖലയ്ക്കും ബജറ്റിൽ കൂടുതൽ പ്രാധാന്യം ലഭിക്കും. കോവിഡ് വാക്സിൻ എത്തിക്കുന്നതും സർക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്. കേന്ദ്രവിഹിതം വൈകുമെന്നതിനാൽ സ്വന്തം നിലയ്ക്ക് നേരത്തെ കുറച്ച് ഡോസ് വാക്സിൻ കേരളം വാങ്ങിയിരുന്നു.

കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

Recommended Video

cmsvideo
Covaxin trial on children begins at AIIMS Patna

കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തിന്റെ പൊതുകടം ഉയരുകയാണ്. ഇതിന് തടയിടാനുള്ള നടപടികളും ബാലഗോപലിന്റെ ആദ്യ ബജറ്റിൽ പ്രതീക്ഷിക്കുന്നു. വരുമാന വർധനവിനുള്ള നടപടികൾ ബജറ്റിലുണ്ടാകും. സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുക എന്ന വലിയ ദൗത്യവും ബാലഗോപാലിന് മുന്നിലുണ്ട്.

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഏറെ ബാധിച്ചിരിക്കുന്നചെറുകിട സംരംഭക മേഖല, കാര്‍ഷിക രംഗം തുടങ്ങിയവയ്ക്കായി പദ്ധതികൾ വേണം. മിക്ക കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളും പ്രതിസന്ധിയിലാണ്. ഇതിനും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകരും ചെറുകിട സംരഭകരും.

സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

English summary
kerala-budget-2021: First Budget of second Pinarayi Government will presented by KN Balagopal on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X