കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ കാർട്ടൂൺ; ബിജെപിക്ക് മറുപടിയുമായി കേരള കാർട്ടൂൺ അക്കാദമി

Google Oneindia Malayalam News

തിരുവനന്തപുരം; കാർട്ടൂൺ വിവാദത്തിൽ പ്രതികരിച്ച് കേരള കാർട്ടൂൺ അക്കാദമി. വിവാദം ദൗർഭാഗ്യകരമാണെന്ന് അക്കാദമി പത്രകുറിപ്പിൽ പറഞ്ഞു. വിമർശന കലയാണ് കാർട്ടൂൺ.ഭരണാധികാരികളും പ്രതിപക്ഷവും ഒക്കെ കാർട്ടൂണിൽ വിമർശിക്കപ്പെടാറുണ്ട്. ജനകീയമായതിനാൽ അവ ശ്രദ്ധിക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്നു. കൈയ്യടികളും വിമർശനവുമെല്ലാം സ്വാഭാവികം. പക്ഷേ അതിരുവിട്ട ആക്ഷേപങ്ങളും സൈബർ ആക്രമണവും തീർത്തും അപലപനീയമാണ്.രാജഭരണത്തെ തുള്ളലിലൂടെ കളിയാക്കിയ കുഞ്ചന്‍ നമ്പ്യാരുടെയും ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കുലപതി ശങ്കറിന്റെയും നാടായ കേരളത്തിന് ഈ വിവാദം അപമാനമാണെന്നും അക്കാദമി വ്യക്തമാക്കി.

xcct-1636887951-jpg-pagespeed-ic-vjr

അക്കാദമിയുടെ പ്രതികരണത്തിന്റെ പൂർണരൂപം വായിക്കാം-കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ ഓണറബിൾ മെൻഷൻ അവാർഡ് നേടിയ കാർട്ടൂണിനെച്ചൊല്ലി ഉയർന്ന വിവാദം വളരെ ദൗർഭാഗ്യകരമാണ്. വിമർശന കലയാണ് കാർട്ടൂൺ.ഭരണാധികാരികളും പ്രതിപക്ഷവും ഒക്കെ കാർട്ടൂണിൽ വിമർശിക്കപ്പെടാറുണ്ട്. ജനകീയമായതിനാൽ അവ ശ്രദ്ധിക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്നു. കൈയ്യടികളും വിമർശനവുമെല്ലാം സ്വാഭാവികം. പക്ഷേ അതിരുവിട്ട ആക്ഷേപങ്ങളും സൈബർ ആക്രമണവും തീർത്തും അപലപനീയമാണ്. അന്നന്നത്തെ വാർത്തകളെ ആസ്പദമാക്കിയാണ് എല്ലാ കാർട്ടൂണിസ്റ്റുകളും വരയ്ക്കുന്നത്.
വിവാദത്തിന് ആസ്പദമായ കാർട്ടൂൺ 2020 മാർച്ച് 5 ന് വരച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതാണ്. 2019- 2020 വർഷത്തെ അവാർഡുകൾക്ക് കേരള ലളിതകലാ അക്കാദമി, 2020 സെപ്റ്റംബർ ഒൻപതിനാണ് എൻട്രികൾ ക്ഷണിച്ചത്.കോവിഡ് സാഹചര്യത്തിൽ അവാർഡ് നിർണയം നീണ്ടു പോയി.ഇപ്പോൾ അത് നടന്നു. വസ്തുതകൾ ഇതായിരിക്കെ ഇത് മനസിലാക്കാതെയാണ് ചിലർ ആക്ഷേപം ഉന്നയിക്കുന്നത്. അക്കാലത്ത് ഇത്തരം നിരവധി കാർട്ടൂണുകൾ ദേശീയ മാധ്യമങ്ങളിലും വന്നിട്ടുണ്ട്. ഇതെല്ലാം ഇൻ്റർനെറ്റിൽ ലഭ്യവുമാണ്.

രാജഭരണത്തെപ്പോലും തുള്ളലിലൂടെ കളിയാക്കിയ കുഞ്ചൻ നമ്പ്യാരുടെയും ഇന്ത്യൻ കാർട്ടൂൺ കുലപതി ശങ്കറിൻ്റെയും നാടായ കേരളത്തിന് ഈ വിവാദം അപമാനമാണ്. ആവിഷ്കാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം ജനാധിപത്യത്തിൻ്റെ അടിസ്ഥാന ശിലകളാണ് എന്ന് നാം ഓർമിക്കേണ്ടതുണ്ട്. അക്കാദമി പത്രക്കുറിപ്പിൽ അറിയിച്ചു.

Recommended Video

cmsvideo
സംഘികളുടെ വിരട്ട് വക വെക്കാതെ മയിലിനെ വറക്കാൻ ഫിറോസ് ചുട്ടിപ്പാറ..

കൊവിഡ് 19 ആഗോള മെഡിക്കല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെ കാവി പുതച്ച പശുവായി ചിത്രീകരിച്ചിരിക്കുന്ന കാര്‍ട്ടൂണിന് നൽകിയ പുര്സാകരത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. അനൂപ് രാധാകൃഷ്ണന്റേതാണ് കാര്‍ട്ടൂണ്‍.മിതമായ ഭാഷയിൽ പറഞ്ഞാൽ ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത് പിതൃശൂന്യതയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷയത്തിൽ പ്രതികരിച്ചത്. നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തയ്യാറായാൽ അതിനെ എതിർക്കാൻ നാടിനെ സ്നേഹിക്കുന്നവർക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ല. നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കിൽ ജനങ്ങൾക്ക് അതേറ്റെടുക്കേണ്ടി വരുമെന്നും കെ സുരേന്ദ്രൻ വെല്ലുവിളിച്ചിരുന്നു.

English summary
Kerala cartoon academy with a befitting reply to bjp over cartoon controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X