‘സിദ്ധീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണം, യുപി മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്
തിരുവനന്തപുരം: സിദ്ദിഖ് കാപ്പന് ചികിത്സ ലഭിക്കാത്ത സംഭഴം വിവാദമായതിന് പിന്നാലെ യുപി മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്നാണ് യോഗി ആദിത്യനാഥിന് അയച്ച കത്തിൽ ഉന്നയിച്ചിട്ടുള്ളത്. ജയിലിൽ തടങ്കലിൽ കഴിഞ്ഞിയുന്നതിനിടെയാണ് സിദ്ദിഖ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ചത്.
സിദ്ദീഖ് കാപ്പനെ യുപിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും കട്ടിലിനോട് ചേർത്ത് ബന്ധിക്കുകയും ശുചിമുറിയിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്നും കാപ്പന്റെ ഭാര്യയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട് യുപി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്. കാപ്പനെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് കത്തില്‍ പിണറായി വിജയൻ ആവശ്യപ്പെട്ടിരിക്കുന്നത്.

യുപി പോലീസ് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ച കാപ്പന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യം ഭാര്യ റൈഹാനത്തും വ്യക്തമാക്കിയിട്ടുണ്ട്. ഹൃദ്രോഗത്തിനൊപ്പം പ്രമേഹവും ബാധിച്ച കാപ്പനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ മഥുരയിലെ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോര്‍ട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യു പി മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്.
സിദ്ദിഖ് കാപ്പന് ചികിത്സ ലഭ്യമാക്കുന്ന വിഷയത്തിൽ കേരള മുഖ്യമന്ത്രിയുടെ ഇടപെടൽ തേടിക്കൊണ്ട് ഭാര്യ റൈഹാനത്ത് രംഗത്തെത്തിയിരുന്നു. കേസിന്റെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്ന് അറിയാമെന്നും ചികിത്സ ലഭ്യമാക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി മൌനം പാലിക്കുന്നതിനെയും അവർ വിമർശിച്ചിരുന്നു.
അതേസമയം പോലീസ് കസ്റ്റഡിയിൽ സിദ്ദീഖ് കാപ്പന്റെ ജീവൻ രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവർത്തക യൂണിയൻ പ്രത്യക്ഷ സമരത്തിനും കാമ്പയിനും തുടക്കമിടുന്നുണ്ട്. സേവ് സിദ്ദീഖ് കാപ്പൻ കാമ്പയിെൻറ തുടക്കമായി യൂണിയൻ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർ തിങ്കളാഴ്ച കരിദിനം ആചരിക്കുമെന്നും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ അടക്കം വിഷയം കൂടുതൽ സജീവ ചർച്ചയാക്കി മാറ്റുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഉപാധികളിലൂടെയും കാമ്പയിൻ നടത്തും.
രാജ്ഭവനു മുന്നിൽ ധർണ അടക്കം വിവിധ സമര പരിപാടികൾ വരും ദിവസങ്ങളിൽ ആവിഷ്കരിക്കുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെപി റെജിയും ജനറൽ സെക്രട്ടറി ഇഎസ് സുഭാഷും അറിയിച്ചു. മാധ്യമ പ്രവർത്തകർക്കൊപ്പം സാഹിത്യ, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഈ കാമ്പയിനിൽ അണിചേരണമെന്ന് യൂണിയൻ അഭ്യർഥിച്ചു.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍
കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന നൽകി അദ്ദേഹത്തെ തുടർ ചികിത്സക്കായി ദൽഹി എയിംസിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു 11 എം.പിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണയ്ക്ക് കത്ത് നൽകി. മഥുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെ പോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ എംപിമാർ ചൂണ്ടിക്കാട്ടി. കാപ്പന്റെ മോചനത്തിന് ഇടപെടണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ അടക്കം കേരളത്തിൽനിന്നുള്ള മുഴുവൻ എംപിമാരോടും യൂണിയൻ അഭ്യർഥിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ മുതൽ കാപ്പൻ ജയിലിലാണ് കഴിയുന്നത്.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു












Click it and Unblock the Notifications